• Logo

Allied Publications

Middle East & Gulf
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു
Share
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ചു. കാ​ര്‍​ഡി​യോ​തൊ​റാ​സി​ക്, വാ​സ്‌​കു​ല​ര്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള​ട​ക്കം വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്‌​കാ​രം.

യു​കെ പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ബ്രി​ട്ടീ​ഷ് എം​പി പ​ത്മ​ശ്രീ ബോ​ബ് ബ്ലാ​ക് മാ​നാ​ണ് പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ച​ത്. ക്രി​യേ​റ്റീ​വ് എ​ല​മെ​ന്‍റ്സ് ല​ണ്ട​ന്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ല്‍ അ​ശോ​ക് കു​മാ​ര്‍ ചൗ​ഹാ​ന്‍, ഡോ. ​ശു​ഭം​ഗി മി​ത്ര, സ​ക്ഷി വി​ശ്വേ​സ്, മാ​ജ​ര്‍ മു​നീ​ഷ് ചൗ​ഹാ​ന്‍, അ​ല​ന്‍ റൈ​ഡ്‌​സ്, അ​ക്മ​ല്‍ അ​ഹ് മ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​ര്‍ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രു​ന്നു.

ദോ​ഹ ബ്യൂ​ട്ടി സെ​ന്‍റ​ര്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​ശീ​ല ഫി​ലി​പ്പോ​സി​ന്‍റെ​യും അ​ബ്ര​ഹാം ഫി​ലി​പ്പി​ന്‍റെ​യും മ​ക​നാ​യ ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പ് ഖ​ത്ത​റി​ലാ​ണ് പ്ല​സ് ടു ​വ​രെ പ​ഠി​ച്ച​ത്.

10, 12 ക്ലാ​സു​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അ​ദ്ദേ​ഹ​ത്തെ ദോ​ഹ ഇ​മ്മാ​നു​വ​ല്‍ മാ​ര്‍​ത്തോ​മ്മാ ക്രി​സ്ത്യ​ന്‍ ച​ര്‍​ച്ച്, പ​ള്ളി​യി​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സ്‌​കോ​റ​ര്‍ എ​ന്ന നി​ല​യി​ല്‍ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ലും സ്വ​ര്‍​ണ മെ​ഡ​ലു​ക​ള്‍ ന​ല്‍​കി ആ​ദ​രി​ച്ചി​രു​ന്നു.

2019ല്‍ ​അ​മൃ​ത സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​സി​നി​ല്‍ നി​ന്നും ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം ഡോ. ​കെ. എം. ​ചെ​റി​യാ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സ​സി​ന്‍റെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഡ​യ​റ​ക്ട​റാ​യി ചേ​രു​ക​യും ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്തു.

കാ​ര്‍​ഡി​യോ തൊ​റാ​സി​ക്, വാ​സ്‌​കു​ല​ര്‍ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ല്‍ ചേ​ര്‍​ന്ന അ​ദ്ദേ​ഹം 2021 മു​ത​ല്‍ 2022 വ​രെ അ​വി​ടെ ജോ​ലി ചെ​യ്തു. ഈ ​സ​മ​യ​ത്ത്, ഡോ. ​കെ എം ​ചെ​റി​യാ​ന്‍റെ കീ​ഴി​ല്‍ ന​ട​ന്ന ഹൃ​ദ​യ ശാ​സ്ത്ര, ബൈ​പാ​സ് സ​ര്‍​ജ​റി​ക​ള്‍, വാ​ല്‍​വ് റീ​പ്ലേ​സ്‌​മെ​ന്‍റ തു​ട​ങ്ങി 450ല​ധി​കം സ​ങ്കീ​ർ​ണ​മാ​യ കാ​ര്‍​ഡി​യാ​ക് ശ​സ്ത്ര​ക്രി​യ​ക​ളു​ടെ ഭാ​ഗ​മാ​യി.

2022ല്‍ ​അ​ദ്ദേ​ഹം നോ​ര്‍​ത്തേ​ണ്‍ അ​യ​ര്‍​ല​ൻ​ഡി​ലെ അ​ള്‍​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ അ​ഡ്വാ​ന്‍​സ്ഡ് ജ​ന​റ​ല്‍ മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​സി​ല്‍ എം​എ​സി​ക്ക് ചേ​ര്‍​ന്നു.

അ​വി​ടെ നി​ന്നും ഉ​യ​ര്‍​ന്ന മാ​ര്‍​ക്കോ​ടെ ബി​രു​ദം നേ​ടി​യ അ​ദ്ദേ​ഹം ഇ​പ്പോ​ള്‍ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ റോ​ബോ​ട്ടി​ക് എ​ന്നി​വ​യി​ല്‍ വൈ​ദ​ഗ്ദ്ധ്യം നേ​ടാ​നു​ള്ള ആ​ഗ്ര​ഹ​ത്തോ​ടെ കാ​ര്‍​ഡി​യോ​തൊ​റാ​സി​ക് സ​ര്‍​ജ​റി​യി​ല്‍ റെ​സി​ഡ​ന്‍​സി നേ​ടു​ന്ന​തി​നാ​യി ജി​എം​സി ര​ജി​സ്ട്രേ​ഷ​നാ​യി ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍ററിൽ ലൈ​ബ്ര​റി ഫെ​സ്റ്റി​വ​ൽ.
അ​ബു​ദാ​ബി : കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റർ ലൈ​ബ്ര​റി വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ലൈ​ബ്ര​റി ഫെ​സ്റ്റി​വ​ലി​ന്‍റെ ഉ​ദ്ഘാ​
ഫോ​ക് ക​ണ്ണൂ​ർ മ​ഹോ​ത്സ​വം വെ​ള്ളി‌​യാ​ഴ്ച അ​ഹ​മ്മ​ദി​യി​ൽ.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്‌​സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ(​
കേ​ളി​ദി​നം: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.
റി​യാ​ദ്: പ്ര​വാ​സി​ക​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി റി​യാ​ദി​ന്‍റെ മ​ണ്ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക​വേ​ദി 24ാം വാ​ർ​ഷി​കം ആ​ഘോ​
വീ​സ ക​ച്ച​വ​ടം, മ​നു​ഷ്യ​ക്ക​ട​ത്ത്; കു​വൈ​റ്റി​ല്‍ ഏ​ഴ് പേ​ര്‍ അ​റ​സ്റ്റി​ല്‍.
കു​വൈ​റ്റ് സി​റ്റി: മ​നു​ഷ്യ​ക്ക​ട​ത്ത്, വീ​സ ക​ച്ച​വ​ടം, ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ല്‍ എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ട ഏ​ഴ് പേ​രെ കു
പ്ര​വാ​സി​ മലയാളികളുടെ മ​ക്ക​ൾ​ക്കാ​യി നോ​ർ​ക്ക ​ റൂ​ട്ട്‌​സ് ഡ​യ​റ​ക്‌ടേഴ്‌​സ് സ്‌​കോ​ള​ർ​ഷി​പ്പ്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ​​​രു​​​ടെ​​​യും തി​​​രി​​​കെ​​​യെ​​​ത്തി​​​യ പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ​​​യും മ​​​ക്ക​