• Logo

Allied Publications

Europe
ആ​ദം ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ചൊ​വ്വാ​ഴ്ച
Share
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബെ​ര്‍​ലി​നി​ല്‍ മ​രി​ച്ച ആ​ദം ജോ​സ​ഫി​ന്‍റെ(30) മൃ​ത​ദേ​ഹം ചൊ​വ്വാ​ഴ്ച (ഒ​ക്‌​ടോ​ബ​ര്‍ 15) രാ​വി​ലെ 10.30ന് ​മ​റ്റം നോ​ര്‍​ത്ത് ത​ട്ടാ​ര​മ്പ​ലം പൊ​ന്നോ​ല​വീ​ട്ടി​ലെ സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം മാ​വേ​ലി​ക്ക​ര പ​ത്തി​ച്ചി​റ സെ​ന്‍റ് ജോ​ണ്‍​സ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ സം​സ്ക​രി​ക്കും.

മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നി​ന്നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. ബെ​ര്‍​ലി​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പൂ​ര്‍​ണ​ചെ​ല​വി​ലാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ എ​ത്തി​ച്ച​ത്.

ബെ​ര്‍​ലി​ന്‍ ആ​ര്‍​ഡേ​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി​യി​ല്‍ മാ​സ്റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ആ​ദം, ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ജ​ര്‍​മ​നി​യി​ലെ​ത്തി​യ​ത്. സെ​പ്റ്റം​ബ​ര്‍ 30ന് ​കാ​ണാ​താ​യ ആ​ദ​മി​നെ ബെ​ര്‍​ലി​നി​ലെ ഒ​രു ആ​ഫ്രി​ക്ക​ന്‍ വം​ശ​ജ​ന്‍റെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ആ​ദ​മി​ന്‍റെ മാ​താ​വ് ലി​ല്ലി ഡാ​നി​യേ​ല്‍ ബ​ഹ​റ​നി​ല്‍ ഫാ​ര്‍​മ​സി​സ്റ്റാ​ണ്. പി​താ​വ് ജോ​സ​ഫ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു.

റോ​മി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും ന​വാ​ഗ​ത​ർ​ക്ക് സ്വാ​ഗ​ത​വും ന​ട​ത്തി.
റോം: ​റോ​മി​ൽ പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​നും മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പു​ന​രൈ​ക്യ ശ​താ​ബ്ദി ഒ​രു​ക്ക​മാ​യി പ്ര​ഖ്യാ​പി​ച്ച വ​
ജ​ർ​മ​നി​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊരുങ്ങി റ​യാ​ൻ എ​യ​ർ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ലെ മൂ​ന്ന് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​നൊ​രു​ങ്ങി റ​യാ​ൻ​ എ​യ​ർ.
പു​തി​യ നേ​തൃ​ത്വ​വു​മാ​യി ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍.
ബേ​സിം​ഗ്സ്റ്റോ​ക്ക് (ഇം​ഗ്ല​ണ്ട്): ബേ​സിം​ഗ്സ്റ്റോ​ക്ക് മ​ല​യാ​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന് പു​തി​യ നേ​തൃ​ത്വം.
കോ​ട്ട​യം ജി​ല്ലാ ഫ്ര​ണ്ട്സ് റോ​മ​യു​ടെ ഓ​ണാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.
റോം: ​അ​ക്ഷ​ര ന​ഗ​രി​യു​ടെ സം​സ്കാ​രി​ക​ത ന​ഷ്ട​പ്പെ​ടാ​തെ ത​ന്നെ കോ​ട്ട​യം ജി​ല്ലാ ഫ്ര​ണ്ട്സ് റോ​മ​യു​ടെ ഓ​ണാ​ഘോ​ഷ​വും ഉ​ദ്ഘാ​ട​ന​വും റോ​മി​ലെ പി​സാ​
ക്രൈ​സ്റ്റ​ക​ൾ​ച്ച​ർ മി​നി​സ്റ്റ​റി​യു​ടെ കു​ടും​ബ​ധ്യാ​നം സ​മാ​പി​ച്ചു.
വെ​യി​ൽ​സ്: നോ​ർ​ത്ത് വെ​യി​ൽ​സി​ലെ സെ​ഫ്ൻ ലി​യ പാ​ർ​ക്കി​ൽ ക്രൈ​സ്റ്റ​ക​ൾ​ച്ച​ർ മി​നി​സ്റ്റ​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്ര​ദ​ർ റെ​ജി കൊ​ട്ടാ​ര​ത്ത