• Logo

Allied Publications

Americas
ട്രം​പി​നെ​തി​രേ മൂ​ന്നാം വ​ധ​ശ്ര​മം?; റാ​ലി​ക്ക് സ​മീ​പം തോ​ക്കു​മാ​യി 49കാ​ര​ന്‍ പി​ടി​യി​ല്‍
Share
വാ​ഷിം​ഗ്ഡ​ണ്‍ ഡി​സി: റി​പ്പ​ബ്ലി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ സ്ഥാ​നാ​ര്‍​ഥി​യും മു​ന്‍ അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​ക്കു സ​മീ​പം തോ​ക്കു​ക​ളു​മാ​യി 49കാ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. ലാ​സ് വേ​ഗ​സ് സ്വ​ദേ​ശി വെം ​മി​ല്ല​ര്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ റി​വ​ര്‍​സൈ​ഡ് കൗ​ണ്ടി​യി​ല്‍ ആ​ണ് സം​ഭ​വം. ട്രം​പി​ന്‍റെ റാ​ലി​ക്ക് സ​മീ​പം ര​ണ്ട് തോ​ക്കു​ക​ളു​മാ​യി ഇ​യാ​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കാ​റി​ല്‍ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് തോ​ക്കു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്.

പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നാ​ണെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് അ​വ​കാ​ശ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ വി​വി​ധ പേ​രു​ക​ളു​ള്ള ഒ​ന്നി​ല​ധി​കം പാ​സ്പോ​ര്‍​ട്ടു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളും വെ​ടി​ക്കോ​പ്പു​ക​ളും ഇ​യാ​ളി​ല്‍ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.

പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. ട്രം​പ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. നേ​ര​ത്തെ, ര​ണ്ടു​ത​വ​ണ ട്രം​പി​നു​നേ​രേ വ​ധ​ശ്ര​മം ന​ട​ന്നി​രു​ന്നു. ജൂ​ലൈ 13ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ ക​ഷ്ടി​ച്ചാ​ണ് ആ​ദ്ദേ​ഹം ര​ക്ഷ​പ്പെ​ട്ട​ത്. അ​ന്ന് ചെ​വി​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. അ​ക്ര​മി​യെ പി​ന്നീ​ട് പോ​ലീ​സ് ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ഫോമയുടെ ന്യൂസ് ടീം നിലവിൽ വന്നു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​മു​ഖ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ 2024 2026 വ​ർ​ഷ​ത്തെ ന്യൂ​സ് ടീം ​നി​ല​വി​ൽ വ​ന്നു.
സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലെ പെ​രു​ന്നാ​ളും ഡ​യ​റ​ക്‌​ട​റി പ്ര​കാ​ശ​ന​വും 25 മു​ത​ൽ.
ഫ്ലോ​റി​ഡ: സൗ​ത്ത് ഫ്ലോ​റി​ഡ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത്ഡോ​ക്സ് പ​ള്ളി പോം​ബെ​നോ ബീ​ച്ച് ഇ​ട​വ​ക​യു​ടെ പെ​രു​ന്നാ​ളും ഡ​യ​റ​ക്ട​റി പ്ര​കാ​ശ​ന​വും ഈ മാ​
അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്: പ്ര​തി​ക്ക് ശി​ക്ഷാ​യി​ള​വി​ല്ലെ​ന്ന് മേ​ൽ​ക്കോ​ട​തി.
അ​യോ​വ: അ​ധ്യാ​പി​ക​യെ ബേ​സ്ബോ​ൾ ബാ​റ്റു​കൊ​ണ്ട് അ​ടി​ച്ച് ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് പ​രോ​ൾ അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ 35 വ​ർ​ഷം ത​ട
രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ കൊല്ലുന്ന കുടിയേറ്റക്കാർക്ക് വധശിക്ഷ നൽകും: ട്രംപ്.
കൊ​ള​റാ​ഡോ: യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി വി​ജ​യി​ച്ചാ​ൽ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രെ കൊ​ല്ലു​ന്ന കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വ​ധ​ശി​ക്ഷ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്
അ​മി​ക്കോ​സ് ക​ൺ​വ​ൻ​ഷ​ൻ: ഡാ​ള​സി​ൽ ബി​ഷ​പ് ഡോ. ​മാ​ർ തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യ‌ാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റ