• Logo

Allied Publications

Americas
മാ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ചാ​മ്പ്യ​ന്മാ​രാ​യി
Share
ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ജ​സ്റ്റി​ൻ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഹൂ​സ്റ്റ​ൺ വാ​രി​യേ​ഴ്സി​നെ മൂ​ന്നു വി​ക്ക​റ്റി​നാ​ണ് സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ബ്ലൂ​സ് തോ​ൽ​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ​മാ​സം 28, 29 തീ​യ​തി​ക​ളി​ൽ ര​ണ്ട് ഗ്രൗ​ണ്ടു​ക​ളി​ൽ ആ​യി ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ പ്രാ​രം​ഭ മ​ത്സ​ര​ങ്ങ​ൾ പെ​യ​ർ​ല​ൻ​ഡി​ലെ ടോം ​ബാ​സ് പാ​ർ​ക്കി​ലും സെ​മി​ഫൈ​ന​ലും ഫൈ​ന​ലും സ്റ്റാ​ഫോ​ർ​ഡ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലു​മാ​ണ് ന​ട​ന്ന​ത്. ഫൈ​ന​ലി​ൽ സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ബ്ലൂ​സ് ക്യാ​പ്റ്റ​ൻ മി​ഖാ​യേ​ൽ ജോ​യ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ചാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.



ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഹൂ​സ്റ്റ​ൺ വാ​രി​യേ​ഴ്സ് 18 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​ത്തി 182 റ​ൺ​സ് നേ​ടി. മ​റു​പ​ടി​യാ​യി ബാ​റ്റ് ചെ​യ്ത സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ബ്ലൂ​സ് ഏ​ഴ് വി​ക്ക​റ്റു​ക​ൾ ന​ഷ്‌ടത്തിൽ 17.3 ഓ​വ​റി​ൽ 183 റ​ൺ​സ് നേ​ടി വി​ജ​യി​ച്ചു. പ്ലെ​യ​ർ ഓ​ഫ് ദ ​സീ​രീ​സാ​യി സ്റ്റാ​ർ​സ് ഓ​ഫ് ഹൂ​സ്റ്റ​ൺ ബ്ലൂ​സി​ന്‍റെ ക്യാ​പ്റ്റ​ൻ മി​ഖാ​യേ​ൽ ജോ​യ് (മി​ക്കി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഫൈ​ന​ലി​ലെ ട്രോ​ഫി​ക​ൾ അ​ന്താ​രാ​ഷ്‌​ട്ര നീ​ന്ത​ൽ താ​രം, അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​വ് വി​ൽ​സ​ൺ ചെ​റി​യാ​ൻ, മു​ൻ ഇ​ന്ത്യ​ൻ അ​ത‌​ല​റ്റ് പ​ത്മ​ശ്രീ ഷൈ​നി വി​ല്സ​ൺ, മാ​ഗ് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ, സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ത​ര​ണം ചെ​യ്തു.



കാ​ണി​ക​ളും മാ​ഗ് ബോ​ർ​ഡ് ഡ​യ​റ​ക്ടേ​ഴ്സും ട്ര​സ്റ്റി ബോ​ർ​ഡും പ​ങ്കെ​ടു​ത്ത അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ സു​ജി​ത്ത് ചാ​ക്കോ സ്വാ​ഗ​തം അ​റി​യി​ക്കു​ക​യും ട്ര​സ്റ്റി ജോ​സ് കെ. ​ജോ​ൺ ന​ന്ദി അ​റി​യി​ക്ക​യും ചെ​യ്തു.

മാ​ഗ് സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് ആ​റ്റു​പു​റം, ന​വം​ബ​ർ മാ​സ​ത്തി​ൽ സോ​ക്ക​ർ, വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ ന​ട​ത്ത​പ്പെ​ടു​മെ​ന്ന് അ​റി​യി​ച്ചു.

ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് "ക്രി​ക്ക​റ്റ്
ട്രം​പി​ന്‍റെ സ​ർ​ക്കാ​രി​ൽ ഇ​ലോ​ൺ മ​സ്‌​കും.
വാ​ഷിം​ഗ്ട​ൺ: വ്യ​വ​സാ​യ പ്ര​മു​ഖ​നും ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​നു​മാ​യ ഇ​ലോ​ൺ മ​സ്‌​കി​ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്
ബ്ര​സീ​ലി​ലെ ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും.
ന്യൂ​ഡ​ൽ​ഹി: ബ്ര​സീ​ലി​ൽ ഈ ​മാ​സം 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും.
മാർക്കോ റൂബിയോ ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടു​​
ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍റർ ​വാ​ർ​ഷിക ജ​ന​റ​ൽ ബോ​ഡി ഡി​സംബർ എട്ടിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന