• Logo

Allied Publications

Americas
മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന വാ​ർ​ഷി​ക വൈ​ദീ​ക കു​ടും​ബ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Share
അ​റ്റ്ലാ​ന്‍റാ: കാ​ർ​മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു​വ​ന്നി​രു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന പ​ട്ട​ക്കാ​രു​ടെ വാ​ർ​ഷി​ക കു​ടും​ബ സ​മ്മേ​ള​നം സ​മാ​പി​ച്ചു. ഈ ​മാ​സം ര​ണ്ടി​ന് വൈ​കു​ന്നേ​രം ര​ജി​സ്ട്രേ​ഷ​നോ​ട് കൂ​ടി​യാ​ണ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്.

പ്രാ​രം​ഭ ആ​രാ​ധ​ന​യ്ക്ക് നോ​ർ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൻ റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ ഡോ. ​തോ​മ​സ് ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. റ​വ. ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഡോ. ​എ​ബ്ര​ഹാം മാ​ർ പൗ​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

പാ​സ്റ്റ​റ​ൽ മി​നി​സ്ട്രി​യി​ലെ ദു​ർ​ബ​ല​ത​യും വി​ശ്വ​സ്ത​ത​യും എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് റ​വ. ഡോ. ​ഷാം പി. ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തു​ട​ർ​ന്ന് മു​ഖ്യ​പ്ര​ഭാ​ഷ​ണ​ണ​ത്തെ കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ന​ട​ന്നു.

മൂ​ന്നി​ന് പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തോ​ടെ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. രാ​വി​ലെ ന​ട​ന്ന ആ​രാ​ധ​ന​യ്ക്ക് ക​ന്ന​ഡ റീ​ജി​യ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് റ​വ. റോ​ജി മാ​ത്യു എ​ബ്ര​ഹാം, റ​വ. ന​വീ​ൻ മാ​ത്യു തോ​മ​സ്, ഷെ​റി​ൻ ടോം ​മാ​ത്യൂ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.



ര​ണ്ടാം​ദി​വ​സ​വും വെ​രി റ​വ. ഡോ. ​ഷാം പി. ​തോ​മ​സ് മു​ഖ്യ വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ഗാ​ന​ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ഭ​ക്തി എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി ഷെ​റി​ൻ ടോം ​തോ​മ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​നി​ത നൈ​നാ​ൻ പൊ​തു​വാ​യ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് പ്ര​സം​ഗി​ച്ചു. ഭ​ദ്രാ​സ​ന മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ക്രി​സ്റ്റ​ഫ​ർ ഡാ​നി​യേ​ൽ വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും ഉ​യ​ർ​ന്നു വ​രു​ന്ന ആ​ശ​ങ്ക​ക​ളും സം​ശ​യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് സ​മാ​പ​ന സ​മ്മേ​ള​നം ന​ട​ന്നു റ​വ. ഡോ. ​പ്ര​മോ​ദ് സ​ക്ക​റി​യ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു​ശേ​ഷം ബ​സ്‌​കാ​മ്യ​മാ​രു​ടെ കൂ​ട്ടാ​യ്മ​യും ഉ​ണ്ടാ​യി​രു​ന്നു.

സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന വാ​ർ​ഷി​ക വൈ​ദീ​ക കു​ടും​ബ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
അ​റ്റ്ലാ​ന്‍റാ: കാ​ർ​മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു​വ​ന്നി​രു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന പ​ട്ട​ക്കാ​രു​ടെ വാ
മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം.
താം​​​​പ: മി​​​​ൽ​​​​ട്ട​​​​ൻ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് താ​​​​ണ്ഡ​​​​വ​​​​മാ​​​​ടി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ലോ​​​​റി​
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പ​ര​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ വി​ൻ​സ​ന്‍റ
അ​മി​ക്കോ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ തു​ട​ക്കം.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു