• Logo

Allied Publications

Americas
സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ സ​മാ​പി​ച്ചു
Share
ഫി​ലാ​ഡ​ല്‍​ഫി​യ: സീ​റോ​മ​ല​ബാ​ര്‍ നാ​ഷ​ണ​ല്‍ ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ വി​ജ​യ​ക​ര​മാ​യി സ​മാ​പി​ച്ചു. ഷി​ക്കാ​ഗോ രൂ​പ​താ​മെ​ത്രാ​ന്മാ​രു​ടെ​യും ഫി​ലാ​ഡ​ല്‍​ഫി​യ അ​തി​രൂ​പ​താ​മെ​ത്രാ​ന്‍റെ​യും കൂ​രി​യാ വൈ​ദി​ക​രു​ടെ​യും പ​ങ്കാ​ളി​ത്തം, എ​സ്എം​സി​സി നാ​ഷ​ണ​ല്‍ നേ​തൃ​നി​ര​യു​ടെ സാ​ന്നി​ധ്യം, പു​തു​പ്പ​ള്ളി എം​എ​ല്‍​എ ചാ​ണ്ടി ഉ​മ്മ​ന്‍റെ ആ​ശം​സ​ക​ള്‍,

മീ​ഡി​യ​പ്ര​തി​നി​ധി​ക​ളു​ടെ റി​പ്പോ​ര്‍​ട്ടിം​ഗ്, കൃ​ത്യ​മാ​യ ടൈം ​മാ​നേ​ജ്‌​മെ​ന്‍റ്, ആ​ത്മീ​യാ​ഘോ​ഷ​ങ്ങ​ള്‍​ക്കൊ​പ്പം ആ​ധു​നി​ക​ടെ​ക്‌​നോ​ള​ജി​യു​ടെ സ​ഹാ​യ​ത്താ​ല്‍ ഹൃ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ക​ലാ​പ​രി​പാ​ടി​ക​ള്‍, ഈ​ടു​റ്റ ച​ര്‍​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ള്‍, ന്യൂ​ജ​ഴ്‌​സി ലെ​ജി​സ്‌​ലേ​റ്റീ​വ് മെം​ബ​ര്‍ സ്റ്റെ​ര്‍​ലി സ്റ്റാ​ന്‍​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ന്ന ബി​സി​ന​സ് സ​മ്മി​റ്റ്, സ്വാ​ദി​ഷ്ട​മാ​യ ഭ​ക്ഷ​ണം എ​ന്നി​വ പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.



ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ രൂ​പ​ത​യി​ലെ പ്ര​മു​ഖ അ​ത്മാ​യ​സം​ഘ​ട​ന​യാ​യ സീ​റോ​മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദേ​ശീ​യ ത​ല​ത്തി​ല്‍ ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ ന​ട​ത്ത​പ്പെ​ട്ട ത്രി​ദി​ന ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ന്ന​ത്.

മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ത്മീ​യ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് ഷി​ക്കാ​ഗോ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ മെ​ത്രാ​ന്മാ​രാ​യ മാ​ര്‍ ജോ​യ് ആ​ല​പ്പാ​ട്ട്, എ​മ​രി​ത്തൂ​സ് ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത്, ഫി​ലാ​ഡ​ല്‍​ഫി​യ അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​ന്‍ എ​ഫ്രേ​ണ്‍ എ​സ്മി​ല്ല, ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റം,

എ​സ്എം​സി​സി നാ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ റ​വ. ഫാ. ​ജോ​ര്‍​ജ് എ​ളം​ബാ​ശേ​രി​ല്‍, രൂ​പ​താ ചാ​ന്‍​സ​ല​റും ഫി​ലാ​ഡ​ല്‍​ഫി​യ ഇ​ട​വ​ക​വി​കാ​രി​യു​മാ​യ റ​വ. ഡോ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, സ​ഹ​വി​കാ​രി റ​വ. ഫാ. ​റി​നേ​ഴ്‌​സ് കോ​യി​ക്ക​ലോ​ട്ട് എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. സ​മീ​പ ഇ​ട​വ​ക​ക​ളി​ലെ വൈ​ദി​ക​ര്‍, സി​എം​സി സി​സ്റ്റേ​ഴ്‌​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ശു​ശ്രൂ​ഷ​ക​ളെ സ​മ്പു​ഷ്ട​മാ​ക്കി.



സീ​റോ​മ​ല​ബാ​ര്‍ വി​ശ്വാ​സ പാ​ര​മ്പ​ര്യ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ചു​ള്ള ലി​റ്റ​ര്‍​ജി​ക്ക​ല്‍ ആ​ഘോ​ഷ​ങ്ങ​ളോ​ടൊ​പ്പം ക​ണ്ണി​നും കാ​തി​നും മ​ന​സി​നും ഒ​രു​പോ​ലെ കു​ളി​ര്‍​മ​യേ​കി​യ വി​വി​ധ​ര​സ​ക്കൂ​ട്ടു​ക​ലാ​പ​രി​പാ​ടി​ക​ളും ത്രി​ദി​ന​കു​ടും​ബ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്ര​മീ​ക​രി​ച്ചി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച വ്യ​ത്യ​സ്ത രു​ചി​ഭേ​ദ​ത്തി​ന്‍റെ സ്വ​ര​രാ​ഗ​സം​ഗീ​ത​മ​സാ​ല​ക്കൂ​ട്ടു​ക​ളു​മാ​യി പ്ര​ശ​സ്ത​സം​ഗീ​ത ബാ​ന്‍​ഡാ​യ മ​സാ​ല​കോ​ഫി​യു​ടെ അ​ത്യു​ഗ്ര​പ്ര​ക​ട​നം, പാ​ടും പാ​തി​രി റ​വ. ഡോ. ​പോ​ള്‍ പൂ​വ​ത്തി​ങ്ക​ല്‍ സി​എം​ഐ, ഗാ​യ​ക​രാ​യ ബ്രി​സ്റ്റോ സേ​വ്യ​ര്‍, സു​ഷ​മ പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ ന​യി​ച്ച സാ​യാ​ഹ്ന സം​ഗീ​തം,

മാ​ര്‍​ഗം​ക​ളി, വി​ല്ലു​പാ​ട്ട്, വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍​ച്ചാ​സ​മ്മേ​ള​ന​ങ്ങ​ള്‍, വി​വി​ധ സീ​റോ​മ​ല​ബാ​ര്‍ ദേ​വാ​ല​യ ഗാ​യ​ക​സം​ഘ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച ക്വ​യ​ര്‍​ഫെ​സ്റ്റ്, കാ​ണി​ക​ളു​ടെ നി​ര​ന്ത​ര ക​യ്യ​ടി ക​ര​സ്ഥ​മാ​ക്കി​യ ഫ​ണ്‍ റാ​മ്പ് വാ​ക്ക്, കു​ട്ടി​ക​ളു​ടെ പ്രെ​യ​ര്‍ ഡാ​ന്‍​സ്, സീ​റോ​മ​ല​ബാ​ര്‍ പ​യ​നി​യേ​ഴ്‌​സി​ന്‍റെ മു​തി​ര്‍​ന്ന മ​ക്ക​ളു​ടെ ഡാ​ന്‍​സ്, മാ​താ ഡാ​ന്‍​സ് അ​ക്കാ​ഡ​മി കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്തം, ന​സ്രാ​ണി ത​നി​മ​യി​ലു​ള്ള ഘോ​ഷ​യാ​ത്ര എ​ന്നി​വ കാ​ണി​ക​ളൂ​ടെ മ​നം ക​വ​രു​ന്ന​താ​യി​രു​ന്നു.



ഷി​ക്കാ​ഗോ രൂ​പ​താ മെ​ത്രാ​ന്മാ​രും കൂ​രി​യാ വൈ​ദി​ക​രും കാ​ര്‍​മി​ക​രാ​യ ഞാ​യ​റാ​ഴ്ച​യി​ലെ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യെ​തു​ട​ര്‍​ന്ന് വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ 50 വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ട തോ​മ​സ് തോ​മ​സ് പാ​ല​ത്ര/ ഡെ​യ്‌​സി (സ്റ്റാ​റ്റ​ന്‍ ഐ​ല​ന്‍​ഡ്), സി​ല്‍​വ​ര്‍ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ബെ​ന്നി അ​വ​നാ​പു​ര​ത്ത്/​മി​നി​മോ​ള്‍ (ലോം​ഗ് ഐ​ല​ന്‍​ഡ്), ജ​യിം​സ് കു​രു​വി​ള/​റോ​സ​മ്മ (ഫി​ലാ​ഡ​ല്‍​ഫി​യ), തോ​മ​സ് ചാ​ക്കോ/​ആ​ഷ (ഫി​ലാ​ഡ​ല്‍​ഫി​യ) ജൂ​ബി​ലി ദ​മ്പ​തി​മാ​രെ ബൊ​ക്കെ ന​ല്‍​കി പി​താ​ക്ക​ന്മാ​ര്‍ ആ​ശീ​ര്‍​വ​ദി​ച്ച​നു​ഗ്ര​ഹി​ച്ച​ത് അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ എ​ന്നെ​ന്നും ഓ​ര്‍​മി​ക്കാ​നു​ള്ള ധ​ന്യ​മു​ഹൂ​ര്‍​ത്ത​മാ​യി​രു​ന്നു.



"ജൂ​ബി​ലി മം​ഗ​ള​ഗാ​നം പാ​ടാം, എ​സ്എം​സി​സി.​യി​ല്‍ അ​ണി​ചേ​രാം' എ​ന്നു തു​ട​ങ്ങു​ന്ന ശ്രു​തി​മ​ധു​ര​മാ​യ അ​വ​ത​ര​ണ​ഗാ​നം സീ​റോ​മ​ല​ബാ​ര്‍ കു​ടും​ബ​സം​ഗ​മ​ത്തി​നു മി​ഴി​വേ​കി. മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ലാ​യി കൃ​ത്യ​മാ​യ ക്വാ​ളി​റ്റി പ്രോ​ഗ്രാ​മു​ക​ളു​മാ​യി സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്ത​പ്പെ​ട്ട ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രും ആ​തി​ഥേ​യ​രാ​യ ഫി​ലാ​ഡ​ൽ​ഫി​യ ഇ​ട​വ​ക​യെ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ അ​റി​യി​ച്ച് സ​ന്തു​ഷ്ട​രാ​യി മ​ട​ങ്ങി.

ഫോ​ട്ടോ: ജോ​സ് തോ​മ​സ്

ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു.
ന്യൂ​യോ​ര്‍​ക്ക്: ഫൊ​ക്കാ​ന ന്യൂ​യോ​ര്‍​ക്ക് മെ​ട്രോ റീ​ജി​യ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ചാ​രി​റ്റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് "ക്രി​ക്ക​റ്റ്
ട്രം​പി​ന്‍റെ സ​ർ​ക്കാ​രി​ൽ ഇ​ലോ​ൺ മ​സ്‌​കും.
വാ​ഷിം​ഗ്ട​ൺ: വ്യ​വ​സാ​യ പ്ര​മു​ഖ​നും ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​നു​മാ​യ ഇ​ലോ​ൺ മ​സ്‌​കി​ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പി​ന്
ബ്ര​സീ​ലി​ലെ ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ മോ​ദി പ​ങ്കെ​ടു​ക്കും.
ന്യൂ​ഡ​ൽ​ഹി: ബ്ര​സീ​ലി​ൽ ഈ ​മാ​സം 18, 19 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ജി 20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ങ്കെ​ടു​ക്കും.
മാർക്കോ റൂബിയോ ട്രംപിന്‍റെ സ്റ്റേറ്റ് സെക്രട്ടറി.
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ഫ്ലോ​​​റി​​​ഡ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള സെ​​​ന​​​റ്റ​​​ർ മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​ടു​​
ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന്‍റർ ​വാ​ർ​ഷിക ജ​ന​റ​ൽ ബോ​ഡി ഡി​സംബർ എട്ടിന്.
ഡാ​ള​സ്: ഡാ​ള​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെന