• Logo

Allied Publications

Americas
ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് ഹെ​റി​റ്റേ​ജ് ദി​നം 19ന്
Share
ഫി​ലാ​ഡ​ല്‍​ഫി​യ: ഇ​ന്ത്യ​ന്‍ അ​മേ​രി​ക്ക​ന്‍ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഫി​ല​ഡ​ൽ​ഫി​യ (ഐ​എ​സി​എ) ഇ​ന്ത്യ​ന്‍ കാ​ത്ത​ലി​ക് ഹെ​റി​റ്റേ​ജ് ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു. ഈ ​മാ​സം 19ന് ​ഒ​രേ വി​ശ്വാ​സം, പ​ല പാ​ര​മ്പ​ര്യ​ങ്ങ​ള്‍, ഒ​രു കു​ട​ക്കീ​ഴി​ല്‍ എ​ന്ന ആ​പ്ത​വാ​ക്യ​ത്തി​ലൂ​ന്നി ഇ​ന്ത്യ​ന്‍ ക​ത്തോ​ലി​ക്ക​രു​ടെ പൈ​തൃ​ക​ദി​നാ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ ഫി​ല​ഡ​ല്‍​ഫി​യ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ര്‍ പ​ള്ളി​യി​ല്‍ (608 Welsh Road, Philadelphia PA 19115) ന​ട​ക്കു​ന്ന ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ളി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി ഇ​ടു​ക്കി സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ മെ​ത്രാ​ന്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ ദി​വ്യ​ബ​ലി​യി​ലും പൊ​തു​സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കും.

ഐ​എ​സി​എ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ ഫി​ലാ​ഡ​ല്‍​ഫി​യ സീ​റോ​മ​ല​ബാ​ര്‍ പ​ള്ളി വി​കാ​രി റ​വ.​ഡോ. ജോ​ര്‍​ജ് ദാ​ന​വേ​ലി​ല്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ സെ​ന്‍റ ജോ​ണ്‍ ന്യൂ​മാ​ന്‍ ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ റ​വ.​ഫാ. ലി​ജോ കൊ​ച്ചു​പ​റ​മ്പി​ല്‍, സെ​ന്‍റ് ജൂ​ഡ് സി​റോ​മ​ല​ങ്ക​ര​പ​ള്ളി വി​കാ​രി റ​വ.​ഫാ. ബാ​ബു മ​ഠ​ത്തി​ല്‍​പ​റ​മ്പി​ല്‍, ഇ​ന്ത്യ​ന്‍ ലാ​റ്റി​ന്‍ കാ​ത്ത​ലി​ക് മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ റ​വ.​ഫാ. ലെ​നി​ന്‍ ഫെ​ര്‍​ണാ​ണ്ട​സ് എ​ന്നി​വ​ര്‍ ബി​ഷ​പ്പി​നൊ​പ്പം ദി​വ്യ​ബ​ലി​യി​ല്‍ സ​ഹ​കാ​ര്‍​മി​ക​രാ​വും.

വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണ​ഘോ​ഷ​യാ​ത്ര, കൃ​ത​ഞ്ജ​താ​ബ​ലി​യ​ര്‍​പ്പ​ണം, പൊ​തു​സ​മ്മേ​ള​നം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യാ​ണ് ഹെ​റി​റ്റേ​ജ് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ പ്ര​ശ​സ്ത ഡാ​ന്‍​സ് സ്കൂ​ളു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്ത​ങ്ങ​ള്‍, ഐ​എ​സി​എ​യി​ലെ അം​ഗ​ദേ​വാ​ല​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.

ഐ​എ​സി​എ പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് ജ​യിം​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് സൈ​മ​ണ്‍, യൂ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് എ​ള്ളി​ക്ക​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വ​പ്ന സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജോ. ​സെ​ക്ര​ട്ട​റി ജോ​ഷ്വ ജേ​ക്ക​ബ്, ട്ര​ഷ​റ​ര്‍ നെ​ഡ് ദാ​സ്, ജോ. ​ട്ര​ഷ​റ​ര്‍ സ​ണ്ണി പ​ട​യാ​റ്റി​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍

ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍​മാ​രാ​യ ചാ​ര്‍​ലി ചി​റ​യ​ത്ത്, അ​ല​ക്സ് ജോ​ണ്‍, ജോ​സ് മാ​ളേ​യ്ക്ക​ല്‍, മെ​ര്‍​ലി​ന്‍ അ​ഗ​സ്റ്റി​ന്‍, ഓ​സ്റ്റി​ന്‍ ജോ​ണ്‍, ജോ​ര്‍​ജ് പ​ന​ക്ക​ല്‍, ഫി​ലി​പ് ജോ​ണ്‍ (ബി​ജു), ജോ​സ​ഫ് മാ​ണി, തോ​മ​സ് നെ​ടു​മാ​ക്ക​ല്‍, ജോ​സ് ജോ​സ​ഫ്, ബി​ജു സ​ക്ക​റി​യ, ഫി​ലി​പ് എ​ട​ത്തി​ല്‍, റോ​മി​യോ ഗ്രി​ഗ​റി എ​ന്നി​വ​ര്‍ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: സ്നേ​ഹ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ രൂ​പീ​ക​രി​ച്ചു.
മാ​ർ​ത്തോ​മ്മാ സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന വാ​ർ​ഷി​ക വൈ​ദീ​ക കു​ടും​ബ സ​മ്മേ​ള​നം സ​മാ​പി​ച്ചു.
അ​റ്റ്ലാ​ന്‍റാ: കാ​ർ​മ​ൽ മാ​ർ​ത്തോ​മ്മാ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ന്നു​വ​ന്നി​രു​ന്ന നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന പ​ട്ട​ക്കാ​രു​ടെ വാ
മിൽട്ടൻ ചഴലിക്കൊടുങ്കാറ്റ്: ഫ്ലോറിഡയിൽ കനത്ത നാശം.
താം​​​​പ: മി​​​​ൽ​​​​ട്ട​​​​ൻ ചു​​​​ഴ​​​​ലി​​​​ക്കൊ​​​​ടു​​​​ങ്കാ​​​​റ്റ് താ​​​​ണ്ഡ​​​​വ​​​​മാ​​​​ടി​​​​യ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഫ്ലോ​​​​റി​
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ വി​ൻ​സ​ന്‍റ് ഡി. ​പോ​ളി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ പ​ര​സ്നേ​ഹ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ വി​ൻ​സ​ന്‍റ
അ​മി​ക്കോ​സ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ രാ​ജ്യാ​ന്ത​ര ക​ൺ​വ​ൻ​ഷ​ന് വെ​ള്ളി​യാ​ഴ്ച ഡാ​ള​സി​ൽ തു​ട​ക്കം.
ഡാ​ള​സ്: തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് ഓ​ൾ​ഡ് സ്റ്റു