ന്യൂയോർക്ക്: സമൂഹ നന്മയ്ക്ക് വേണ്ടി നിസ്വാർഥമായി പ്രവർത്തിക്കുന്നവരും തങ്ങളുടെ പ്രവർത്തന മേഖലകളിൽ പ്രതിഭ തെളിയിച്ചവരുമായ എട്ട് പേരെ കേരള സെന്റർ അവാർഡ് നൽകി ആദരിച്ചു. ഈ മാസം 19ന് 5.30ന് കേരള സെന്റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന 32ാമത് വാർഷിക അവാർഡ് ചടങ്ങിൽ വച്ച് ഇവരെ ആദരിക്കും.
അമേരിക്കയിലെയും കേരളത്തിലെയും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാർ ചടങ്ങിൽ പങ്കെടുക്കും. പ്രഗത്ഭരും സമൂഹനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്നവരുമായ അമേരിക്കൻ മലയാളികളെ കേരള സെന്റർ 1992 മുതൽ ആദരിച്ചുവരുന്നു.
എല്ലാ വർഷവും അവാർഡ് നോമിനികളെ ക്ഷണിക്കുകയും അവരിൽനിന്ന് ഓരോ വിഭാഗത്തിലെ ഏറ്റവും യോഗ്യരായവരെ അവാർഡ് കമ്മിറ്റി എതിരില്ലാതെ തെരഞ്ഞെടുക്കുകയും ചെയ്യുന്നതായി കേരള സെന്റർ ട്രസ്റ്റി ബോർഡ് ചെയർമാനും അവാർഡ് കമ്മിറ്റി അംഗവുമായ ഡോ. തോമസ് എബ്രഹാം പ്രസ്താവിച്ചു.
പ്രവർത്തന രംഗത്ത് പ്രതിഭ തെളിയിക്കുകയും മറ്റുള്ളവർക്ക് നന്മ ചെയ്ത് സമൂഹ പുരോഗതിക്ക് സംഭാവന ചെയ്യുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളെ ആദരിക്കുന്നതിൽ കേരള സെന്ററിന് വളരെ സന്തോഷമുണ്ടെന്നും അവരുടെ മാതൃക മറ്റുള്ളവർക്ക് ഒരു പ്രചോദനം ആണെന്നും ഡയറക്ടർ ബോർഡിന്റെയും അവാർഡ് കമ്മിറ്റിയുടെയും ചെയർമാനായ ഡോ. മധു ഭാസ്കരൻ പറഞ്ഞു. ഡോ. തോമസ് എബ്രഹാം, ഡെയ്സി പി. സ്റ്റീഫൻ എന്നിവരായിരുന്നു കമ്മിറ്റി അംഗങ്ങൾ.
ഈ വർഷം ആദരിക്കപ്പെടുന്നവർ:
ജോൺസൺ സാമുവൽ (ലോംഗ് ഐലൻഡ്, എൻവെെ), ഹ്യൂമാനിറ്റേറിയൻ ആൻഡ് സോഷ്യൽ സർവീസ്; സുജ തോമസ് (ആൽബനി, എൻവെെ), നഴ്സിംഗ് ലീഡർഷിപ്പ്: വെസ്ലി മാത്യൂസ് (ട്രെന്റൺ, എൻജെ), പബ്ലിക് സർവീസ്: സുനന്ദ നായർ (ഹൂസ്റ്റൺ, ടിഎക്സ്),
പെർഫോർമിംഗ് ആർട്സ്, ഡോ. ഹാഷിം മൂപ്പൻ (വാഷിംഗ്ടൺ ഡിസി), ലീഗൽ സർവീസ്: സാംസി കൊടുമൺ (എൽഐ, എൻവെെ), പ്രവാസി മലയാള സാഹിത്യം: സിബു നായർ (Buffalo, എൻവെെ), കമ്യൂണിറ്റി സർവീസ്: വർക്കി എബ്രഹാം (ലോംഗ് ഐലൻഡ്, എൻവെെ), ബിസിനസ് ലീഡർഷിപ്പ്.
കഴിഞ്ഞ 32 വർഷങ്ങളിൽ കേരള സെന്റർ ആദരിച്ച 185ഓളം പേര് കൂടുതൽ ഉയരങ്ങളിൽ എത്തുന്നതിലും സേവനത്തിന്റെ പാതയിലൂടെ മുന്നോട്ട് പോകുന്നതിലും വളരെ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് അലക്സ് എസ്തപ്പാൻ പറഞ്ഞു.
അവാർഡ് ചടങ്ങിനോടനുബന്ധിച്ച് വൈവിധ്യമാർന്ന കലാ പരിപാടികളും വൈകുന്നേരം അത്താഴ വിരുന്നും ഉണ്ടായിരിക്കും. ഈ പുരസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ നിങ്ങൾ ഓരോരുത്തരേയും കേരള സെന്ററിലേക്ക് ക്ഷണിക്കുന്നു.
നിങ്ങളുടെ സീറ്റ് റിസേർവ് ചെയ്യുവാൻ കേരള സെന്ററുമായി ബന്ധപ്പെടുക: ഫോൺ 5163582000, email: kc@keralacenterny.com.
കൂടുതൽ വിവരങ്ങൾക്ക്: അലക്സ് കെ. എസ്തപ്പാൻ, പ്രസിഡന്റ്: 516 503 9387, രാജു തോമസ്, സെക്രട്ടറി: 516 434 0669.
|