• Logo

Allied Publications

Europe
ഗാ​ന്ധി ജ​യ​ന്തി ദി​ന​ത്തി​ൽ തെ​രു​വ് ശു​ചീ​ക​ര​ണം ന​ട​ത്തി ഒ​ഐ​സി​സി യു​കെ
Share
ബോ​ൾ​ട്ട​ൻ: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ജ​യ​ന്തി ദി​നാ​ച​ര​ണം സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തു​ന്ന​താ​യി.

മാ​ഞ്ച​സ്റ്റ​ർ റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ലെ ബോ​ൾ​ട്ട​ൻ കൗ​ൺ​സി​ലു​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് മാ​ലി​ന്യം നി​റ​ഞ്ഞ തെ​രു​വു​ക​ളി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ക​ർ മാ​തൃ​ക​യാ​യ​ത്.

രാ​വി​ലെ 11ന് ​ബോ​ൾ​ട്ട​നി​ലെ പ്ലേ ​പാ​ർ​ക്ക്‌ ഗ്രൗ​ണ്ടി​ൽ വ​ച്ച് ആ​രം​ഭി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.



ഒ​ഐ​സി​സി യു​കെ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ണി ചാ​ക്കോ, ഒ​ഐ​സി​സി യു​കെ ഔ​ദ്യോ​ഗി​ക വ​ക്താ​വും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഗാ​ന്ധി ജ​യ​ന്തി ദി​നം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​ച്ച​തി​ലൂ​ടെ ഒ​ഐ​സി​സി യു​കെ സ​മൂ​ഹ​ത്തി​ന് മ​ഹ​ത്താ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ൾ ഒ​ഐ​സി​സി തു​ട​രു​മെ​ന്നും സേ​വ​ന​ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു​കൊ​ണ്ട് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ യു​കെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി തേ​ടി​യ മ​ല​യാ​ളി​യും ബോ​ൾ​ട്ട​നി​ലെ ഗ്രീ​ൻ പാ​ർ​ട്ടി പ്ര​തി​നി​ധി​യു​മാ​യ ഫി​ലി​പ്പ് കൊ​ച്ചി​ട്ടി പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.



ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ, റീ​ജി​യ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ, മാ​ഞ്ച​സ്റ്റ​റി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ചേ​ർ​ന്ന വ​നി​താ യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ സേ​വ​ന ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി.

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യും "ല​വ് ബോ​ൾ​ട്ട​ൺ, ഹേ​റ്റ് ലി​റ്റ​ർ' പ്ര​ചാ​ര​ക​യു​മാ​യ കേ​ര​ൻ ലി​പ്പോ​ർ​ട്ട് തെ​രു​വ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.

ഗാ​ന്ധി ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു മ​ല​യാ​ളി സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ൽ ആ​ദ്യ​മാ​യി ന​ട​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം എ​ന്ന​നി​ല​യി​ൽ ത​ദ്ദേ​ശീ​യ​രു​ടെ​യും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ​യും വ​ലി​യ ശ്ര​ദ്ധ നേ​ടി.

തു​ട​ർ​ന്ന് ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ണി ചാ​ക്കോ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഗാ​ന്ധി​സ്മൃ​തി സം​ഗ​മം ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​മി കു​ര്യാ​ക്കോ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.



ത​ന്‍റെ ജീ​വി​തം ത​ന്നെ മ​റ്റു​ള്ള​വ​ർ​ക്ക് മാ​തൃ​ക​യാ​ക്കി കാ​ട്ടി​ക്കൊ​ടു​ത്ത മ​ഹാ​ത്മ ഗാ​ന്ധി ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ആ​ശ​യ​ങ്ങ​ളും ജീ​വി​ത മൂ​ല്യ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു കൊ​ടു​ക്കു​ന്ന​തി​നും ഒ​ഐ​സി​സി യു​കെ പ്ര​തി​ജ്ഞ​ബ​ദ്ധ​മാ​ണെ​ന്ന പൊ​തു​വി​കാ​രം പ്ര​വ​ർ​ത്ത​ക​ർ ച​ട​ങ്ങി​ൽ പ​ങ്കു​വ​ച്ചു.

പ്ര​വ​ർ​ത്ത​ക​ർ ഗാ​ന്ധി​ജി​യു​ടെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്നു മ​ധു​രം വി​ത​ര​ണം ചെ​യ്തു. ഒ​ഐ​സി​സി യു​കെ മാ​ഞ്ച​സ്റ്റ​റി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​പ്സ​ൺ ജോ​ർ​ജ് ഫി​ലി​പ്പ്, ബി​ന്ദു രാ​ജു, ഷി​നാ​സ്, ഋ​ഷി​കേ​ശ്, അ​ഖി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം ബേ​ബി ലൂ​ക്കോ​സ് ന​ന്ദി അ​റി​യി​ച്ചു. ജേ​ക്ക​ബ് വ​ർ​ഗീ​സ്, ബൈ​ജു പോ​ൾ, ഫ്രെ​ബി​ൻ ഫ്രാ​ൻ​സി​സ്, റി​ജോ​മോ​ൻ റെ​ജി, ര​ഞ്ജി​ത് കു​മാ​ർ, ആ​ൽ​ജി​ൻ, റീ​ന റോ​മി തു​ട​ങ്ങി​യ​വ​രും സേ​വ​ന​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി.

മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: മി​ഡ്‌​ലാ​ൻ​ഡ്സ് മ​ല​യാ​ളി ഒ​രു​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഞാ‌‌‌​യ​റാ​ഴ്ച സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റി​ൽ ന​ട​ക്കും.
ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചനിലയിൽ.
ബെ​ര്‍​ലി​ന്‍: ഈ മാസം ഒന്നിന് ബെ​ര്‍​ലി​നി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി‌യെ കു​ത്തേറ്റ് മ​രി
യു​ക്മ ക​ലാ​മേ​ള​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ല​ണ്ട​ൻ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​ക​ളി​ലൊ​ന്നാ​യ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന യ
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ വി​സ്മ​യ​നീ​യ​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ സ​ന്ദ​ർ​ശ​നം.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ളു​ടെ​യും ച​രി​ത്ര മു​ഹൂ​
ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ