• Logo

Allied Publications

Americas
ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം ഒ​രു​ക്കു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ അ​ര​ങ്ങി​ലേ​ക്ക്
Share
ടീ​നെ​ക്ക് (ന്യൂ​ജ​ഴ്സി): ക​ലാ​സ്നേ​ഹി​ക​ളാ​യ ആ​സ്വാ​ദ​ക​ർ​ക്കു​വേ​ണ്ടി ന്യൂ​ജ​ഴ്സി​യി​ലെ ഫൈ​ൻ ആ​ർ​ട്സ് മ​ല​യാ​ളം നാ​ട​കം "ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ' ഒ​രു​ക്കു​ന്നു. മ​ല​യാ​ള​ത്ത​നി​മ​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ന​വം​ബ​ർ ര​ണ്ടി​ന് 5.30ന് ​ടീ​നെ​ക്ക് ടാ​ഫ്റ്റ് റോ​ഡി​ലെ ബെ​ഞ്ച​മി​ൻ ഫ്രാ​ങ്ക്ലി​ൻ മി​ഡി​ൽ സ്കൂ​ളി​ലാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

നാ​ട​കാ​വ​ത​ര​ണ​ത്തി​ലെ ചീ​ഫ് ഗ​സ്റ്റാ​യി എ​ത്തു​ന്ന​ത് ഓ​ൺ​കോ​ള​ജി പ്ര​ഫ​സ​റും കാ​ൻ​സ​ർ രോ​ഗ​വി​ദ​ഗ്ധ​നും ഗ്ലോ​ബ​ൽ വൈ​റ​സ് നെ​റ്റ് വ​ർ​ക്കി​ന്‍റെ മു​തി​ർ​ന്ന ഉ​പ​ദേ​ഷ്ടാ​വും സാ​ഹി​ത്യ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ‌​യ ഡോ. ​എം.വി. ​പി​ള്ള​യാ​ണ്.



ലോ​ക​ത്തെ ധൈ​ഷ​ണി​ക സ​മൂ​ഹ​ത്തി​ന് സു​പ​രി​ചി​ത​നാ​യ ഡോ. ​എം.വി. ​പി​ള്ള, പ്ര​ശ​സ്ത ന​ട​ന്മാ​രാ​യ പൃ​ഥി​രാ​ജി​ന്‍റെ​യും ഇ​ന്ദ്ര​ജി​ത്തി​ന്‍റെ​യും മാ​തൃ​സ​ഹോ​ദ​ര​നു​മാ​ണ്. 45 വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സ​കു​ടും​ബം വ​സി​ക്കു​ന്ന എം.​വി. പി​ള്ള മ​ല​യാ​ള നാ​ടി​നെ​യും സാ​ഹി​ത്യ​ത്തെ​യും സം​സ്കാ​ര​ത്തെ​യും സൗ​ഹൃ​ദ​ങ്ങ​ളെ​യും എ​ന്നും നെ​ഞ്ചോ​ട് ചേ​ർ​ക്കു​ന്ന വ്യ​ക്തി​ത്വ​മാ​ണ്.

നാ​ട​ക​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം പേ​ട്ര​ൺ പി.​ടി. ചാ​ക്കോ (മ​ലേ​ഷ്യ) നി​ർ​വ​ഹി​ച്ചു. സ​ണ്ണി റാ​ന്നി, റോ​യി മാ​ത്യു, സ​ജി​നി സ​ഖ​റി​യ, ഷൈ​നി ഏ​ബ്ര​ഹാം, ഷി​ബു ഫി​ലി​പ്പ്, റി​ജോ എ​രു​മേ​ലി, ജോ​ർ​ജി സാ​മു​വ​ൽ എ​ന്നി​വ​ർ രം​ഗ​ത്തു എ​ത്തു​ന്നു.



സം​വി​ധാ​നം റെ​ഞ്ചി കൊ​ച്ചു​മ്മ​ൻ, നാ​ട​ക ര​ച​ന ജി. ​കെ. ദാ​സ്, ഫൈ​ൻ ആ​ർ​ട്സ് പേ​ട്ര​ൺ പി.​ടി. ചാ​ക്കോ (മ​ലേ​ഷ്യ). ജോ​ൺ (ക്രി​സ്റ്റി) സ​ഖ​റി​യ സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ്, ജോ​ർ​ജ് തു​മ്പ​യി​ൽ സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ്, ടീ​നോ തോ​മ​സ് സ്റ്റേ​ജ് സെ​റ്റിം​ഗു​ക​ളും വീ​ഡി​യോ വോ​ളും, എ​ഡി​സ​ൺ ഏ​ബ്ര​ഹാം മേ​ക്ക​പ്പും സു​വ​നീ​റും, ജി​ജി ഏ​ബ്ര​ഹാം ലൈ​റ്റിം​ഗ്, റീ​നാ മാ​ത്യു മ്യൂ​സി​ക്ക് ഏ​കോ​പ​നം, ചാ​ക്കോ ടി. ​ജോ​ൺ ഓ​ഡി​റ്റോ​റി​യം അ​റേ​ഞ്ച്മെ​ന്‍റു​ക​ൾ, ഷൈ​നി ഏ​ബ്ര​ഹാം പ്രൊ​ഡ്യൂ​സ​ർ.

‌അ​ൽ​ഷൈ​മേ​ഴ്സ് രോ​ഗാ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ന്ന പി​താ​വി​ന്‍റെ സ്വ​ത്തി​നാ​യി ദാ​ഹി​ക്കു​ന്ന മ​ക്ക​ളു​ടെ ക​ഥ​യാ​ണ് നാ​ട​കം പ​റ‍​യു​ന്ന​ത്.

ടി​ക്ക​റ്റു​ക​ൾ ഫൈ​ൻ ആ​ർ​ട്സ് ഭാ​ര​വാ​ഹി​ക​ളി​ൽ നി​ന്നോ fineartsmalayalamnj.com/tickets എ​ന്ന വെ​ബ് സൈ​റ്റി​ൽ നി​ന്നോ ല​ഭ്യ​മാ​ണ്. നാ​ട​കാ​വ​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​വ​നീ​റും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്നു​ണ്ട്.

സു​വ​നീ​റി​ൽ പ​ര​സ്യ​ങ്ങ​ൾ​ക്കാ​യി എ​ഡി​സ​ൺ ഏ​ബ്ര​ഹാ​മി​നെ സ​മീ​പി​ക്കാ​വു​ന്ന​താ​ണ്. ഫോ​ൺ 862 485 0160.

വി​വ​ര​ങ്ങ​ൾ​ക്ക്:​ജോ​ൺ (ക്രി​സ്റ്റി) സ​ഖ​റി​യ 908 883 1129, ജോ​ർ​ജ് തു​മ്പ​യി​ൽ 973 943 6164, ടീ​നോ തോ​മ​സ് 845 538 3203, റെ​ഞ്ചി കൊ​ച്ചു​മ്മ​ൻ 201 926 7070, റോ​യി മാ​ത്യു 201 214 2841.

ബോ​ധി​വൃ​ക്ഷ​ത്ത​ണ​ലി​ൽ ശ​നി​യാ​ഴ്ച; അ​റ്റോ​ർ​ണി ജ​യ​ശ്രീ പ​ട്ടേ​ൽ മു​ഖ്യാ​തി​ഥി.
ന്യൂ​ജ​ഴ്സി: ട്രൈ ​സ്റ്റേ​റ്റ് ന്യൂ​ജ​ഴ്സി​യി​ലെ പ്ര​ശ​സ്ത​രാ​യ രാ​ജ​ൻ മി​ത്രാ​സ്, ജോ​സ് കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ, ബൈ​ജു വ​റു​ഗീ​സ് തു​ട​ങ്ങി​യ​വ​ര
ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ: പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന്.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ന​വം​ബ​ർ ഒ​ന്പ​തി​ന് ന്യൂ​യോ​ർ​ക്കി​ൽ ന​ട​ക്കും.
ലാ​ന സാ​ഹി​ത്യോ​ത്സ​വം: വേ​ദി​യെ ധ​ന്യ​മാ​ക്കാ​ൻ ദി​വ്യ വാ​ര്യ​രു​ടെ മോ​ഹി​നി​യാ​ട്ട​വും.
ന്യൂ​യോ​ർ​ക്ക്‌: ന്യൂ​യോ​ർ​ക്ക് അ​ക്ഷ​ര​ന​ഗ​രി​യി​ൽ വ​ച്ച് വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ (ന​വം​ബ​ർ 1, 2, 3) ലാ​ന സാ​ഹി​ത്യോ​ത്സ​വം ന​ട​ക്കും.
കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് അ​ലു​മ്‌​നി അ​സോ​സി​യേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത കോ​ള​ജു​ക​ളി​ലൊ​ന്നാ​യ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ളേ​ജി​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി ക
ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സിന്‍റെ നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' അ​ര​ങ്ങിലേക്ക്.
ഡാ​ള​സ്: ഭ​ര​ത​ക​ല തി​യ​റ്റേ​ഴ്സ് ഡാ​ള​സ് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന നാ​ട​കം "സ്ഥ​ല​ത്തെ പ്ര​ധാ​ന ക​ല്യാ​ണം' ന്യൂ​യോ​ർ​ക്ക് കേ​ര​ള സെ​ന്‍റ​റി​ൽ വ​ച്ചു ന