• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ
Share
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ഞാ​യ​റാ​ഴ്ച ലി​വ​ർ​പൂ​ൾ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് പീ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ നി​ർ​വ​ഹി​ക്കും.

രാ​വി​ലെ പ​ത്തി​ന് പ​താ​ക ഉ​യ​ർ​ത്ത​ലോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​വി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത പാ​സ്റ്റ​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​ടോം ഓ​ലി​ക്ക​രോ​ട്ട് ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കും.

മി​ഷ​ൻ ലീ​ഗ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​മാ​ത്യു പാ​ലക്ക​രോ​ട്ട് സി​ആ​ർ​എം സ്വാ​ഗ​തം ആ​ശം​സി​ക്കും. വി​ശു​ദ്ധ കൊ​ച്ചു ത്രേ​സ്യ​യു​ടെ മ​ധ്യ​സ്ഥ​ത​യാ​ൽ സ​ഭ​യു​ടെ പ്രേ​ഷി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി1947​ൽ ഭ​ര​ണ​ങ്ങാ​ന​ത്ത് ആ​രം​ഭി​ച്ച മി​ഷ​ൻ​ലീ​ഗ് ഏ​ഴ​ര പ​തി​റ്റാ​ണ്ട് പി​ന്നി​ടു​മ്പോ​ൾ ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മു​ഴു​വ​ൻ ഇ​ട​വ​ക​ക​ളി​ലും മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്.

ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജെ​ന്‍റി​ൻ ജെ​യിം​സ്, സെ​ക്ര​ട്ട​റി ജോ​ജി​ൻ പോ​ൾ, ഓ​ർ​ഗ​നൈ​സ​ർ സ​ജി വ​ർ​ഗീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ റ​വ. സി. ​ലീ​ന മേ​രി, ടീ​ന ജോ​ർ​ജ്, ജി​ൻ​സി പോ​ൾ, റെ​ജി​മോ​ൻ തോ​മ​സ്, ബി​ന്ദു സ്ക​റി​യ, ത്രേ​സ്യാ​മ്മ മാ​ത്യു, നി​ത പ​ട​യാ​റ്റ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം വ​ഹി​ക്കും.

ലി​ത​ർ​ലാ​ൻ​ഡ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജെ​യിം​സ് കോ​ഴി​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലി​വ​ർ​പൂ​ൾ ഇ​ട​വ​ക സ​മൂ​ഹം പ​രി​പാ​ടി​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ