അബുദാബി: മുഹമ്മദ് നബിയുടെ ജീവിതം നല്കുന്ന വിസ്മയ പാഠങ്ങളും ജീവിത ശൈലികളും ആധുനിക തലമുറയ്ക്ക് വലിയ മാതൃകയാണെന്നും സമൂലമായ സാമൂഹ്യ പരിവർത്തനത്തിനും വ്യക്തി നിഷ്ഠമായ സദാചാരത്തിനും അതല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നും പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു.
അബുദാബി സൗത്ത് സോൺ എസ്കെഎസ്എസ്എഫ് സംഘടിപ്പിച്ച "നൂറുൻ അലാ നൂർ' മീലാദ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഹമ്മദ് നബിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ ദീനീ സുമനസുകളും പ്രവാചക സ്നേഹികളും നൂറ് കണക്കിന് അബുദാബിയിലെ വിശ്വാസികളും പങ്കെടുത്ത മീലാദ് കോൺഫറൻസിൽ ഖുറാൻ പണ്ഡിതനും വാഗ്മിയുമായ കുമ്മനം നിസാമുദ്ധീൻ അസ്ഹരി മദ് ഹുൽ റസൂൽ പ്രഭാഷണം നിർവഹിച്ചു.
സൗത്ത് സോൺ പ്രസിഡന്റ് ഇസ്ഹാഖ് നദ്വിയുടെ അധ്യക്ഷതയിൽ നടന്ന മീലാദ് കോൺഫറൻസസിൽ അബുദാബി സുന്നി സെന്റർ പ്രസിഡന്റ് സയ്യിദ് അബ്ദുൽ റഹിമാൻ തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. മീലാദ് കോൺഫറൻസിന്റെ ഭാഗമായി നടന്ന മജ്ലിസ് നൂർ, മൗലിദ് പാരായണം, ബുർദ മജ്ലിസ് എന്നിവക്ക് മുസഫ നിസ്മത്തുൽ മദീന ടീം നേതൃത്വം നൽകി.
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ ഭാരവാഹികളായ ബി. അബൂബക്കർ, ഷെെഖ് ഇബ്രാഹിം മുസ്ലിയാർ, അബ്ദുല്ലാഹ് നദ്വി, അഷ്റഫ് ഹാജി വാരം, അഡ്വ. ശറഫുദ്ധീൻ, ജാഫർ കുറ്റിക്കോട്, കമാൽ കരീം, സുനീർ ബാബു തുടങ്ങിയവരും അബുദാബി സുന്നി സെന്റർ നേതാക്കളായ സയ്യിദ് ഷഹീൻ തങ്ങൾ, ഉസ്താദ് ഹാരിസ് ബാഖവി, സയ്യിദ് ഹബീബ് തങ്ങൾ, ഉസ്താദ് അബ്ദുൽ അസീസ് മുസ്ലിയാർ, കബീർ ഹുദവി ബനീ യാസ്, ഹഫീള് ചാലാട്,ഷാഫി ഇരിങ്ങാവൂർ, നവാസ് പയ്യോളി തുടങ്ങിയവരും
കെഎംസിസി നേതാക്കളായ പി. കെ. അഹ്മദ്, പനവൂർ നിസാം , കോയ തിരുവത്ര, ഷറഫു തളിപ്പറമ്പ്, അബ്ദുൽ ബാസിത് കോഴിക്കോട്, ഹാരിസ് ആലംകോട്, ഷാനവാസ് ഖാൻ ആലപ്പുഴ,ഷബീർ കോട്ടയം, ഫൈസൽ പത്തനംതിട്ട എന്നിവരും സംബന്ധിച്ചു.
സൗത്ത് സോൺ നേതാക്കളായ ഉസ്താദ് സമീർ അൻ വരി, അബ്ദുൽ സമദ് ആലുവ, ഉമർ ഹാജി പെരുമ്പാവൂർ, അഹ്മദ് കബീർ റിഫായി, മുനീർ സാഹിബ് എറണാകുളം, മുസമ്മിൽ തിരുവനന്തപുരം, അനീഷ് കരുനാഗപ്പള്ളി, നിഷാദ് പാവൂർ, സുധീർ ഹംസ മട്ടാഞ്ചേരി, കരീം ഇടുക്കി, നൗഷാർ വാഫി ആലപ്പുഴ, ഫിറോസ് കൊല്ലം, യൂനുസ് ആലുവ,ഹാരിദ് ആലപ്പുഴ എന്നിവർ മീലാദ് കോൺഫറൻസിനും മജ്ലി സുന്നൂർ വാർഷികത്തിനും നേതൃത്വം നൽകി.
|