• Logo

Allied Publications

Europe
മാ​ർ​പാ​പ്പ​യു​ടെ ല​ക്സം​ബ​ർ​ഗ്, ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​നം വ്യാഴാഴ്ച മു​ത​ൽ
Share
വ​​ത്തി​​ക്കാ​​ൻ: യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളാ​യ ല​​ക്സം​​ബ​​ർ​​ഗ്, ബെ​​ൽ​​ജി​​യം സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ വ്യാഴാഴ്ച യാ​ത്ര പു​​റ​​പ്പെ​​ടും. രാ​​വി​​ലെ റോ​​മി​​ൽ​​നി​​ന്ന് ആ​​ദ്യം ല​​ക്സം​​ബ​​ർ​​ഗി​​ലേ​​ക്കാ​​ണു പോ​​കു​​ന്ന​​ത്.

വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്വീ​​ക​​ര​​ണ​​ച്ച​​ട​​ങ്ങ്, കൊ​​ട്ടാ​​ര​​ത്തി​​ൽ ല​​ക്സം​​ബ​​ർ​​ഗി​​ന്‍റെ ത​​ല​​വ​​ൻ ഗ്രാ​​ൻ ഡ്യൂ​​ക്ക് ഹെ​​ൻ‌​​റി​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച, പ്ര​​ധാ​​ന​​മ​​ന്ത്രി ലു​​ക് ഫ്രി​​ദെ​​നു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച, ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളും പൗ​​ര​​സ​​മൂ​​ഹ പ്ര​​തി​​നി​​ധി​​ക​​ളും ന​​യ​​ത​​ന്ത്ര​​പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച എ​​ന്നി​​വ ന​​ട​​ക്കും.

വൈ​​കു​​ന്നേ​​രം ല​​ക്സം​​ബ​​ർ​​ഗി​​ലെ നൊ​​ത്രെ​​ദാം ക​​ത്തീ​​ഡ്ര​​ലി​​ൽ പ്രാ​​ദേ​​ശി​​ക ക​​ത്തോ​​ലി​​ക്കാ​​സ​​മൂ​​ഹ​​ത്തെ സം​​ബോ​​ധ​​ന ചെ​​യ്യും. തു​​ട​​ർ​​ന്ന് മാ​​ർ​​പാ​​പ്പ ബ​​ൽ​​ജി​​യം ത​​ല​​സ്ഥാ​​ന​​മാ​​യ ബ്ര​​സ​​ൽ​​സി​​ലേ​​ക്കു പോ​​കും. വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ സ്വീ​​ക​​ര​​ണ​​ച്ച​​ട​​ങ്ങു മാ​​ത്ര​​മാ​​ണ് അ​​ന്നു മാ​​ർ​​പാ​​പ്പ​​യു​​ടെ ബ്ര​​സ​​ൽ​​സ് സ​​ന്ദ​​ർ​​ശ​​ന അ​​ജ​​ൻ​​ഡ​​യി​​ലു​​ള്ള​​ത്.

27ന് ​​ബെ​​ൽ​​ജി​​യം രാ​​ജാ​​വ് ഫി​​ലി​​പ്പ്, പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ല​​ക്‌​​സാ​​ണ്ട​​ർ ദെ ​​ക്രൂ എ​​ന്നി​​വ​​രു​​മാ​​യും ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളും പൗ​​ര​​സ​​മൂ​​ഹ പ്ര​​തി​​നി​​ധി​​ക​​ളും ന​​യ​​ത​​ന്ത്ര​​പ്ര​​തി​​നി​​ധി​​ക​​ളു​​മാ​​യും കൂ​​ടി​​ക്കാ​​ഴ്ച. 28ന് ​​മാ​​ർ​​പാ​​പ്പ ലു​​വെ​​യ്​​ൻ ന​​ഗ​​ര​​ത്തി​​ലേ​​ക്കു പോ​​കും.

മെ​​ത്രാ​​ന്മാ​​ർ, വൈ​​ദി​​ക​​ർ, സ​​മ​​ർ​​പ്പി​​ത​​ർ, വൈ​​ദി​​കാ​​ർ​​ഥി​​ക​​ൾ, അ​​ജ​​പാ​​ല​​ന​​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​രു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച, ലു​​വെ​​യ്ൻ ക​​ത്തോ​​ലി​​ക്ക സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മാ​​യും അ​​ധ്യാ​​പ​​ക​​രു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച, ഈ​​ശോ​​സ​​ഭാം​​ഗ​​ങ്ങ​​ളു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച എ​​ന്നി​​വ​​യാ​​ണ് അ​​ന്ന​​ത്തെ പ​​രി​​പാ​​ടി​​ക​​ൾ.

29ന് ​​ബ്ര​​സ​​ൽ​​സി​​ലെ കിം​​ഗ് ബൗ​​ദൊ​​വി​​ൻ സ്റ്റേ​​ഡി​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. അ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മാ​​ർ​​പാ​​പ്പ വ​​ത്തി​​ക്കാ​​നി​​ലേ​​ക്കു മ​​ട​​ങ്ങും.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ