• Logo

Allied Publications

Americas
ടോ​റോ​ണ്ടോ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ല്‍ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി
Share
ടോ​റോ​ണ്ടോ: കാ​ന​ഡ​യി​ലെ ആ​ദ്യ​ത്തെ ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യാ​യ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ലെ പ്ര​ധാ​ന തി​രു​നാ​ള്‍ ന​ട​ത്തി. മി​സി​സ​ഗാ​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ വ​ച്ച് ന​ട​ത്ത​പ്പെട്ട തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ ഇ​ട​വ​ക അം​ഗ​ങ്ങ​ൾ ഭ​ക്തി​പൂ​ർ​വം പ​ങ്കെ​ടു​ത്തു.

ഈ ​മാ​സം ഏ​ഴി​ന് വൈ​കു​ന്നേ​രം 6.45ന് ​ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​പ​ത്രോ​സ് ച​മ്പ​ക്ക​ര കൊ​ടി ഉ​യ​ര്‍​ത്തി​യ​തോ​ട് കൂ​ടി തി​രു​നാ​ള്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ആ​രം​ഭം കു​റി​ച്ചു. തു​ട​ര്‍​ന്ന് ല​ണ്ട​ന്‍ സെ​ക്രെ​ഡ് ഹാ​ര്‍​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി റ​വ. ഫാ. ​സ​ജി ചാ​ഴി​ശേ​രി​യു​ടെ ക​ര്‍​മി​ക​ത്വ​ത്തി​ല്‍ പാ​ട്ടു കു​ര്‍​ബാ​ന​യും ജ​പ​മാ​ല പ്ര​തി​ക്ഷ​ണ​വും ന​ട​ത്ത​പെ​ടു​ക​യു​ണ്ടാ​യി.

തു​ട​ര്‍​ന്ന് ല​ഘു​ഭ​ക്ഷ​ണ​വും ന​ട​ത്ത​പ്പെ​ട്ടു. പ്ര​ധാ​ന തി​രു​നാ​ള്‍ ദി​വ​സ​മാ​യ എ​ട്ടി​ന് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ പി​റ​വി തി​രു​നാ​ള്‍ ദി​ന​ത്തി​ലെ തി​രു​ക​ര്‍​മ​ങ്ങ​ള്‍ രാ​വി​ലെ 10.15ന് ​ല​ദീ​ഞ്ഞോ​ടു​കൂ​ടി ആ​രം​ഭി​ച്ചു.



തു​ട​ര്‍​ന്നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ പാ​ട്ടു​കു​ര്‍​ബാ​ന എ​ഡ്മ​ണ്‍​ട്ട​ൺ രൂ​പ​ത​യി​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യു​ടെ വി​കാ​രി ഫാ. ​അ​ല​ക്‌​സ് ഓ​ലി​ക്ക​ര മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കു​ക​യും തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍​കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും മു​ത്തു​കു​ട​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി വി​ശു​ദ്ധ​രു​ടെ രൂ​പ​ങ്ങ​ള്‍ വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തി​രു​നാ​ള്‍ പ്ര​തി​ക്ഷ​ണം ന​ട​ക്കു​ക​യു​ണ്ടാ​യി. നാ​ട്ടി​ലെ തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ഓ​ര്‍​മ പു​തു​ക്കി കാ​ന​ഡ​യി​ലെ ക്‌​നാ​നാ​യ പ്ര​വാ​സി ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ള്‍ മ​റ്റു ഭ​ക്ത​ജ​ന​ങ്ങ​ളോ​ട​പ്പം തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ത്തു.



തു​ട​ര്‍​ന്നു തി​രു​നാ​ളി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ര്‍​ക്കും സ്‌​നേ​ഹ​വി​രു​ന്നു ന​ല്ക​പ്പെ​ട്ടു. തു​ട​ര്‍​ന്നു ഏ​ല​ക്ക​മാ​ല ലേ​ല​വും ഉ​ണ്ടാ​യി​രു​ന്നു. ഈ ​വ​ര്‍​ഷ​ത്തെ തി​രു​നാ​ള്‍ പ്രെ​സു​ദേ​ന്തി ജോ​യി & എ​ല്‍​സ​മ്മ പു​ളി​ക്ക​ല്‍ കു​ടും​ബം ആ​യി​രു​ന്നു.

തി​രു​നാ​ള്‍ തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് കൈ​ക്കാ​ര​ന്മാ​രാ​യ ബി​ജു ത​ട​ത്തി​ല്‍, സി​ജു മു​ട​ക്കി​ച്ചാ​ലി​ല്‍, അ​ക്കൗ​ണ്ട​ൻ​ഡ് ജോ​ബി ത​ളി​ച്ചി​റ​യി​ല്‍, സെ​ക്ര​ട്ട​റി നി​തി​ന്‍ നെ​ല്ലി​കാ​ട്ടി​ല്‍, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.

ഭ​ക്തി സാ​ന്ദ്ര​മാ​യ തി​രു​ക​ര്‍​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത ഏ​വ​ര്‍​ക്കും പ്രെ​സു​ദേ​ന്തി​ക്കും വി​കാ​രി ന​ന്ദി അ​റി​യി​ച്ചു.

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബിന് സു​വ​ർ​ണ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​വ സാ​ര​ഥി​ക​ൾ.
മി​ഷി​ഗ​ൺ: പ്ര​വ​ർ​ത്ത​ന പ​ന്ഥാ​വി​ൽ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഡി​ട്രോ​യി​റ്റ് കേ​ര​ള കേ​ര​ള​ക്ല​ബിന്‍റെ 2025ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ളി ദാ​
മെ​ഗാ മി​ല്യ​ൺ ജാ​ക്ക്പോ​ട്ട് 1 ബി​ല്യ​ൺ ഡോ​ള​റി​ന് മു​ക​ളി​ൽ.
ഹൂ​സ്റ്റ​ൺ: ക്രി​സ്മ​സ് ത​ലേ​ന്ന് ന​റു​ക്കെ​ടു​ത്തി​ട്ടും വി​ജ​യി​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൾ മെ​ഗാ മി​ല്യ​ൺ​സ് ജാ​ക്ക്പോ​ട്ട് ഇ​പ്പോ​
15 വ​ർ​ഷ​ത്തി​ന് ശേ​ഷം ആ​ദ്യ​മാ​യി വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക്.
സെ​ൻ​ട്ര​ൽ പാ​ർ​ക്ക് (ന്യൂ​യോ​ർ​ക്ക്): 15 വ​ർ​ഷ​ത്തി​നുശേ​ഷം ആ​ദ്യ​ത്തെ വൈ​റ്റ് ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ച് ന്യൂ​യോ​ർ​ക്ക് ന​ഗ​രം.
പ​മ്പ അ​സോ​സി​യേ​ഷ​ന് പുതു നേതൃത്വം.
ഫി​ലാ​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ പ​മ്പ അ​സോ​സി​യേ​ഷ​ൻ (പെ​ൻ​സി​ൽ​വാ​നി​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി പ്രോ​സ്
റ്റി. ​എം. വ​ർ​ഗീ​സ് ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: പ്ലാ​ങ്ക​മ​ൺ, അ​യി​രൂ​ർ സ്വ​ദേ​ശി​യും ചെ​റു​ക​ര ത​ട​ത്തി​ൽ ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ തോ​മ​സ് മാ​ത്യൂ​വി​ന്‍റെയും പ​രേ​ത​യാ​യ മ​റി​യാ​മ്മ മാ​ത