• Logo

Allied Publications

Americas
ആ​ത്മീ​യ​ത​യു​ടെ പ്ര​ഭ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ബ്ലെ​സി
Share
ഡാള​​സ് : ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്തി​ലൂ​ടെ ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​ത്മീ​യ​ത​യു​ടെ പ്ര​ഭ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​വാ​യ സം​വി​ധാ​യ​ക​ൻ ബ്ലെ​സി. ഡാള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് സീ​നി​യ​ർ സി​റ്റി​സ​ൺ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​തി​ര്‍​ന്ന​വ​ർ​ക്കൊ​പ്പം ആ​യി​രി​ക്കു​ന്നു എ​ന്ന​ത് സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണെ​ന്നും വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഇ​ങ്ങ​നെ ഒ​രു കൂ​ട്ടാ​യ്മ​യി​ൽ ഇ​ത്ര​യ​ധി​കം ആ​ൾ​ക്കാ​രെ കാ​ണാ​ൻ ക​ഴി​ഞ്ഞെ​തെ​ന്നും ബ്ലെ​സി ​പ​റ​ഞ്ഞു. ബ്ലെ​സി ത​യ്യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്റ​റി ഫി​ലിം 100 ​ഇ​യേ​ഴ്സ് ഓ​ഫ് ക്രി​സോ​സ്റ്റം’ ലോ​ക​ത്തി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ഡോ​ക്യു​മെ​ന്റ​റി എ​ന്ന ഗി​ന്ന​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ് നേ​ടി​യി​രു​ന്നു. 48 മ​ണി​ക്കൂ​റും 10 മി​നി​റ്റു​മാ​ണ് ഡോ​ക്യു​മെ​ന്‍ററിയു​ടെ ദൈ​ർ​ഘ്യം.

സ്നേ​ഹ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ലാ​യി വാ​യി​ക്കു​ന്ന​ത് പു​തി​യ നി​യ​മ​ത്തി​ൽ​നി​ന്നാ​ണ്. ക്രി​സ്തു ജ​നി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മ​ലാ​ക്കി​യി​ൽ ഈ ​വേ​ദ​പു​സ്ത​കം അ​വ​സാ​നി​ക്കു​മാ​യി​രു​ന്നു. പു​തി​യ നി​യ​മം എ​ന്നു പ​റ​യു​ന്ന വേ​ദ വ​ച​ന​ങ്ങ​ൾ ഉ​ണ്ടാ​കി​ല്ല എ​ന്നു​ള്ള​ത് ഞെ​ട്ട​ലോ​ടെ കൂ​ടി​യാ​ണ് നാം ​മ​ന​​സി​ലാ​ക്കേ​ണ്ട​ത്. അ​തു​ത​ന്നെ​യാ​ണ് ക്രി​സ്തു ജ​നി​ച്ചു​വെ​ന്ന​തി​നു​ള്ള ഏ​റ്റ​വും വ​ലി​യ ഉ​റ​പ്പും വി​ശ്വാ​സ​വും എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ​വ​ർ​ക്കും കൂ​ടു​ത​ൽ ഉ​ണ​ർ​വോ​ടെ കൂ​ടു​ത​ൽ ശോ​ഭി​ക്കു​വാ​ൻ ഈ ​കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ശ​ക്ത​മാ​ക​ട്ടെ എ​ന്ന് ബ്ലെ​സി ആ​ശം​സി​ച്ചു. വി​കാ​രി റ​വ. ഷൈ​ജു സി ​ജോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സിഎ​സ്ഐ ​കോ​ൺ​ഗ്രി​ഗേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വി​കാ​രി റ​വ. ര​ജീ​വ് സു​കു ജേ​ക്ക​ബ്, നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന കൗ​സി​ൽ അം​ഗം ഷാ​ജി എ​സ് രാ​മ​പു​രം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷന്‍റെ ഓ​ണാ​ഘോ​ഷം പ്രൗ​ഡ​ഗം​ഭീ​രം.
വി​ൻ​സ​ർ: വി​ൻ​സ​ർ മ​ല​യാ​ളി അ​​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം പാ​ര​മ്പ​ര്യ ത​നി​മ​യോ​ടെ വി​ൻ​സ​ർ ഡ​ബ്ലി​യു എ​ഫ്സി യു(WFCU) സെ​ന്‍ററി​ൽ പ്രൗ​ഡ​ഗം​ഭീ​ര​
എ​ഡ്മിന്‍റൺ​ ന​മ​ഹാ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
എ​ഡ്മിന്‍റൺ : ആ​ൽ​ബ​ർ​ട്ട​യി​ലെ പ്ര​മു​ഖ ഹൈ​ന്ദ​വ സം​ഘ​ട​ന​യാ​യ നോ​ർ​ത്തേ​ൺ ആ​ൽ​ബ​ർ​ട്ട മ​ല​യാ​ളി ഹി​ന്ദു അ​സോ​സി​യേ​ഷ​ൻ (ന​മ​ഹ)​യു​ടെ അ​ഭി​മു​ഖ്യ​ത്
ആ​ത്മീ​യ​ത​യു​ടെ പ്ര​ഭ അ​നു​ഭ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ബ്ലെ​സി.
ഡാള​​സ് : ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി അ​മേ​രി​ക്ക​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​ത്തി​ലൂ​ടെ ദൈ​വ​ത്തി​ൽ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ആ​ത
നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ന​ട​ത്തി.
ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഡ​സ്പ്ള​യി​ൻ​സി​ലു​ള്ള കെ​സി​എ​സ് സെ​ന്‍ററിൽ
ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സീ​നി​യേ​ഴ്സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സീ​നി​യേ​ഴ്സ് സ​ന്ന​ദ്ധ സം​ഘ​ട​ന ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.