• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ ഓ​ണ​ഘോ​ഷം സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഗം​ഭീ​ര​മാ​യി. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഭ​ദ്ര​ദീ​പം തെ​ളി​ച്ചു ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സം​ഘ​ട​ന​യു​ടെ ഇ​പ്സ്വി​ച്ച് യൂ​ണി​റ്റാ​ണ് ഉ​ത്രാ​ട ദി​വ​സം ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും ഇ​പ്സ്വി​ച്ച് യൂ​ണി​റ്റ് ക​മ്മി​റ്റി​യും പു​ന​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​തി​ന് ശേ​ഷം ന​ട​ക്കു​ന്ന പ്ര​ഥ​മ ആ​ഘോ​ഷ പ​രി​പാ​ടി​യെ​ന്ന പ്ര​ത്യേ​ക​ത​യും പ​രി​പാ​ടി​ക്കു​ണ്ടാ​യി​രു​ന്നു.

താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം, മു​ത്തു​ക്കു​ട എ​ന്നി​വ​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഒ​രു​ക്കി​യ മാ​വേ​ലി എ​ഴു​ന്നു​ള്ള​ത്തും കേ​ര​ളീ​യ​ത നി​റ​ഞ്ഞു തു​ളു​മ്പു​ന്ന ശൈ​ലി​യി​ൽ അ​ല​ങ്ക​രി​ച്ച വേ​ദി​യും മെ​ഗാ പൂ​ക്ക​ള​വും പ​ക​ർ​ന്ന ദൃ​ശ്യ​വി​സ്മ​യം ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ​താ​യി. സ​മൃ​ദ്ധ​മാ​യി ഒ​രു​ക്കി​യ വേ​ദി​യി​ലേ​ക്ക് മാ​വേ​ലി ത​മ്പു​രാ​ൻ ആ​ന​യി​ക്ക​പ്പെ​ട്ട​തോ​ടെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു.



വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ങ്കു​ഴി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ഷ​ണ​ൽ ക​മ്മി​റ്റി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ കെ. ​ജി. ജ​യ​രാ​ജ്‌ ആ​മു​ഖ​വും ഇ​പ്സ്വി​ച്ച് യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും ആ​ശം​സി​ച്ചു.

ഉ​ദ്ഘ​ട​ന പ്ര​സം​ഗ​ത്തി​ൽ സം​ഘ​ട​നാ കൂ​ട്ടാ​യ്മ​ക​ളി​ൽ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ പ്ര​ധാ​നം ചെ​യ്യു​ന്ന സ്നേ​ഹം ഐ​ക്യം എ​ന്നി​വ​യു​ടെ പ്ര​സ​ക്തി എ​ടു​ത്തു​പ​റ​ഞ്ഞു. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ കൊ​ണ്ടു ഇ​ത്ത​ര​ത്തി​ൽ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ഓ​ണാ​ഘോ​ഷം ഏ​റ്റെ​ടു​ത്തു ന​ട​ത്താ​ൻ ത​യാ​റാ​യ ഇ​പ്സ്വി​ച്ച് യൂ​ണി​റ്റി​നെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ അ​നു​മോ​ദ​ന​വും ന​ന്ദി​യും അ​റി​യി​ച്ചു.



തു​ട​ർ​ന്ന്, ഒ​ഐ​സി​സി യു​കെ വ​ർ​ക്കിം​ഗ്‌ പ്ര​സി​ഡ​ന്‍റ് അ​പ്പ ഗ​ഫൂ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സോ​ണി ചാ​ക്കോ, ജോ​ർ​ജ് ജോ​സ​ഫ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് അ​ബ്ദു​ള്ള, നാ​ഷ​ണ​ൽ ക​മ്മി​റ്റി ഔ​ദ്യോ​ഗി​ക വ​ക്താ​വ് റോ​മി കു​ര്യാ​ക്കോ​സ്, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ സി. ​ന​ട​രാ​ജ​ൻ, ബേ​ബി ലൂ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഇ​പ്സ്വി​ച്ച് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ 200ഓ​ളം പേ​ർ ഒ​രു​മി​ച്ചി​രു​ന്നു ക​ഴി​ച്ചു. യൂ​ണി​റ്റ് അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളും ചേ​ർ​ന്നു അ​വ​ത​രി​പ്പി​ച്ച ക​ലാ​വി​രു​ന്നു​ക​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ മാ​റ്റു​കൂ​ട്ടി.

പ്ര​സ്‌​ഥാ​ന​ത്തി​ന്‍റെ മു​ൻ​പോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ഫ​ണ്ട്‌ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യ ലേ​ലം, പ്ര​സ്ഥാ​ന​ത്തോ​ടു​ള്ള അം​ഗ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​ത വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു.



അ​വ​ത​ര​ണം കൊ​ണ്ടു പ്ര​ശം​സ നേ​ടു​ക​യും സ​ദ്യ​വ​ട്ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്ത കെ. ​ജി. ജ​യ​രാ​ജ്‌, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ഷ്ണു പ്ര​താ​പ്, ഇ​പ്സ്വി​ച്ച് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ അ​ഡ്വ. സി.​പി. സൈ​ജേ​ഷ്, ജെ​നി​ഷ് ലൂ​ക്ക, ജി​ജോ സെ​ബാ​സ്റ്റ്യ​ൻ, നി​ഷ ജെ​നി​ഷ്, ജോ​സ് ഗീ​വ​ർ​ഗീ​സ്, നി​ഷ ജ​യ​രാ​ജ്‌, ജി​ൻ​സ് വ​ർ​ഗീ​സ്, ജോ​ൺ​സ​ൺ സി​റി​യ​ക്, ബി​ജു ജോ​ൺ, ആ​ന്‍റു എ​സ്ത​പ്പാ​ൻ, ജ​യ്മോ​ൻ ജോ​സ്, ജെ​യ്സ​ൺ പി​ണ​ക്കാ​ട്ട്, ബാ​ബു മ​ത്താ​യി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ​രി​പാ​ടി​യു​ടെ സ്പോ​ൺ​സ​മാ​രാ​യ ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് (ടി​ഫി​ൻ ബോ​ക്സ്‌, ക​വ​ന്‍റ​റി), ജി​ജോ സെ​ബാ​സ്റ്റ്യ​ൻ (വൈ​സ് മോ​ർ​ട്ഗേ​ജ് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ്), മാ​ത്യു തോ​മ​സ് (കേ​ര​ള സ്റ്റോ​ർ, ഇ​പ്സ്വി​ച്ച്), മാ​വേ​ലി​യു​ടെ വേ​ഷ പ​ക​ർ​ച്ച ഗം​ഭീ​ര​മാ​ക്കി​യ ജീ​നീ​ഷ് ലൂ​ക്ക, പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​ർ​ക്കു​മു​ള്ള ന​ന്ദി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു മ​ങ്കു​ഴി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി.



പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ന്ന റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ദാ​നം ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ്, അ​പ്പ ഗ​ഫൂ​ർ, അ​ഷ്‌​റ​ഫ്‌ അ​ബ്ദു​ള്ള, റോ​മി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ നി​ർ​വ​ഹി​ച്ചു.

പ​രി​പാ​ടി​യി​ൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച നാ​ഷ​ണ​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കു​ള്ള ഓ​ണ​സ​മ്മാ​നം ഇ​പ്സ്വി​ച്ച് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി. ക​ലാ​വി​രു​ന്നു​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ കൊ​ച്ചു​മി​ടു​ക്ക​ർ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ക​രു​തി​യി​രു​ന്നു. വെ​കു​ന്നേ​രം ആ​റി​ന് ദേ​ശീ​യ ഗാ​ന​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു.

മൈ​ന്‍​സ് വി​സ്ബാ​ഡ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
മൈ​ന്‍​സ്: മൈ​ന്‍​സ് വി​സ്ബാ​ഡ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഒ​ഐ​സി​സി യു​കെ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ ഓ​ണ​ഘോ​ഷം സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഗം​ഭീ​ര​മാ​യി.
അ​യ​ർ​ല​ൻ​ഡി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം 28ന്.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ എ​ല്ലാ മാ​സ് സെ​ന്‍റ​റു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം ഈ ​മാ​സം 28ന് ​താ​ല​യി​ൽ ന​ട​ക്കും.
കൊ​ളോ​ണിലുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ വൻ നാശനഷ്ടം.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ കൊ​ളോ​ണിന്‍റെ​ മ​ധ്യ​ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ വ​ന്‍ നാ
ജ​ര്‍​മ​നി​യു​ടെ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി; 30,000 അ​ധി​കം പൗരന്മാരെ തിരിച്ചയച്ചു.
ബെ​ര്‍​ലി​ന്‍:​ ജ​ര്‍​മ​നി​യു​ടെ വി​പു​ലീ​ക​രി​ച്ച അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്നു.