• Logo

Allied Publications

Americas
ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ്: ആ​ലോ​ച​നാ​യോ​ഗം സെന്‍റ്​ ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് 2025ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യി.

ന്യൂ​ജ​ഴ്സി നോ​ർ​ത്ത് പ്ലെ​യി​ൻ ഫീ​ൽ​ഡ് സെ​ന്‍റ് ബ​സേ​ലി​യോ​സ് ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ 15ന് ​ന​ട​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ​ത്തെ ആ​ലോ​ച​നാ യോ​ഗ​ത്തി​ൽ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത സ​ഖ​റി​യ മാ​ർ നി​ക്ക​ളാ​വോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ഭ​ദാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഡോ. വ​ർ​ഗീ​സ് എം. ​ഡാ​നി​യ​ൽ, ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മു​ൻ ഭാ​ര​വാ​ഹി​ക​ൾ, ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​ർ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, മ​ല​ങ്ക​ര സ​ഭാ മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ, ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ൾ, മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ, ആ​ത്മീ​യ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി യോ​ഗ​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്ന​വ​രെ ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ജ​യ് തോ​മ​സ് സ്വാ​ഗ​തം ചെ​യ്തു.

2024ലെ ​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ചെ​റി​യാ​ൻ പെ​രു​മാ​ൾ (സെ​ക്ര​ട്ട​റി) അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച പ്രാ​സം​ഗി​ക​ർ, ആ​ക​ർ​ഷ​ണീ​യ​മാ​യ വി​ഷ​യ​ങ്ങ​ൾ, ആ​ത്മീ​യ അ​ന്ത​രീ​ക്ഷം, ജ​ന​പ​ങ്കാ​ളി​ത്തം, പ്ലാ​നിം​ഗ് എ​ന്നി​വ​യാ​ൽ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ച്ച​തി​ന് 2024ലെ ​ഭാ​ര​വാ​ഹി​ക​ളെ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​ന​ന്ദി​ച്ചു. 2024 ലെ ​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ട്ര​സ്റ്റി മാ​ത്യു ജോ​ഷ്വ അ​വ​ത​രി​പ്പി​ച്ചു.

കോ​ൺ​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​അ​ബു പീ​റ്റ​ർ 2025ലെ ​മു​ഖ്യ​ഭാ​ര​വാ​ഹി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ജെ​യ്സ​ൺ തോ​മ​സ്, സെ​ക്ര​ട്ട​റി (സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ബ്രോ​ങ്ക്സ്, ന്യൂ ​യോ​ർ​ക്ക്), ഡോ. ​ഷെ​റി​ൻ ഏ​ബ്ര​ഹാം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി (സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, എ​ൽ​മോ​ണ്ട്, ന്യൂ​യോ​ർ​ക്ക്), ജോ​ൺ താ​മ​ര​വേ​ലി​ൽ, ട്ര​ഷ​റ​ർ (സെ​ന്‍റ് മേ​രീ​സ്
മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ജാ​ക്സ​ൺ ഹൈ​റ്റ്സ്, ന്യൂ​യോ​ർ​ക്ക്),

ലി​സ് പോ​ത്ത​ൻ, അ​സി​സ്റ്റ​ന്‍റ് ട്ര​ഷ​റ​ർ (സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഫി​ലാ​ഡ​ൽ​ഫി​യ), ജെ​യ്സി ജോ​ൺ, സു​വ​നീ​ർ എ​ഡി​റ്റ​ർ (സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഫി​ലാ​ഡ​ൽ​ഫി​യ), ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ, ഫൈ​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, മൌ​ണ്ട് ഒ​ലി​വ്, ന്യൂ​ജ​ഴ്സി) എ​ന്നി​വ​രാ​ണ് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി​യി​ലെ കോ​ർ ടീം ​അം​ഗ​ങ്ങ​ൾ.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വ​രു​ന്ന ആ​ഴ്ച​ക​ളി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്ന് ഫാ. ​അ​ബു പീ​റ്റ​ർ അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി ജെ​യ്സ​ൺ തോ​മ​സ് ഹ്ര​സ്വ വി​വ​ര​ണം ന​ൽ​കി.

യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മി​ക പ​രി​പോ​ഷ​ണ​ത്തോ​ടൊ​പ്പം പ്ര​ഫ​ഷ​ണ​ൽ ക​രി​യ​റി​നു സ​ഹാ​യ​ക​ര​മാ​വു​ന്ന ആ​ക​ർ​ഷ​ണീ​യ​മാ​യ പ​രി​പാ​ടി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്ന് ജെ​യ്സ​ൺ തോ​മ​സ് അ​റി​യി​ച്ചു.

യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും അ​വ​രു​ടെ അ​ഭി​രു​ചി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ ഒ​രു കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തു​വാ​ൻ ഏ​വ​രും ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന് മാ​ർ നി​ക്ക​ളാ​വോ​സ് ഉ​ദ്ബോ​ധി​പ്പി​ച്ചു. ഡോ. ​ഷെ​റി​ൻ എ​ബ്ര​ഹാം, ലി​സ് പോ​ത്ത​ൻ എ​ന്നി​വ​ർ മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​രോ​ടു​മു​ള്ള ക​ട​പ്പാ​ട് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) അ​ല്ലെ​ങ്കി​ൽ ജെ​യ്സ​ൺ തോ​മ​സ്, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ: 917.612.8832) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ