• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ല്‍ കെ​യ​ര്‍ ഹോ​മു​ക​ളി​ല്‍ 100 അ​വ​സ​ര​ങ്ങ​ള്‍
Share
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ നോ​ര്‍​ക്ക റൂ​ട്ട്‌​സി​ന്‍റെ ട്രി​പ്പി​ള്‍ വി​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ര്‍​മ​നി​യി​ല്‍ കെ​യ​ര്‍ ഹോ​മു​ക​ളി​ല്‍ ന​ഴ്‌​സു​മാ​ര്‍​ക്ക് അ​വ​സ​ര​ങ്ങ​ളു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ റി​ക്രൂ​ട്ട്‌​മെ​ന്‍റി​ലേ​ക്ക് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം.

ന​ഴ്‌​സിം​ഗി​ല്‍ ബി​എ​സ്‌​സി, പോ​സ്റ്റ് ബി​എ​സ്‌​സി വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത അ​ല്ലെ​ങ്കി​ല്‍ ജി​എ​ന്‍​എം യോ​ഗ്യ​ത​യ്ക്കു ശേ​ഷം ര​ണ്ടു​വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. വ​യോ​ജ​ന പ​രി​ച​ര​ണം, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, ജെ​റി​യാ​ട്രി​ക് എ​ന്നി​വ​യി​ല്‍ ര​ണ്ടു വ​ര്‍​ഷം പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും ജ​ര്‍​മ​ന്‍ ഭാ​ഷ​യി​ല്‍ ബി1, ​ബി2 യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കും (ഫാ​സ്റ്റ് ട്രാ​ക്ക്) മു​ന്‍​ഗ​ണ​ന ല​ഭി​ക്കും.

പ്രാ​യ​പ​രി​ധി 38 വ​യ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ triplewin.norka@kerala.gov.in എ​ന്ന ഇ​മെ​യി​ല്‍ ഐ​ഡി​യി​ലേ​ക്ക് വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ, ജ​ര്‍​മ​ന്‍ ഭാ​ഷാ​യോ​ഗ്യ​ത (ഓ​പ്ഷ​ണ​ല്‍), വി​ദ്യാ​ഭ്യാ​സ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്‍​പ്പെ​ടെ​യു​ള​ള മ​റ്റ് അ​വ​ശ്യ​രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം ഒ​ക്ടോ​ബ​ര്‍ 10ന​കം അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​താ​ണെ​ന്ന് നോ​ര്‍​ക്ക റൂ​ട്ട്‌​സ് സി​ഇ​ഒ അ​ജി​ത് കോ​ള​ശേ​രി അ​റി​യി​ച്ചു.

ഒ​ന്‍​പ​തു മാ​സം നീ​ളു​ന്ന സൗ​ജ​ന്യ ജ​ര്‍​മ​ന്‍ ഭാ​ഷാ പ​രി​ശീ​ല​ന​ത്തി​ല്‍ (ഓ​ഫ് ലൈ​ന്‍) പ​ങ്കെ​ടു​ക്കാ​ന്‍ സ​ന്ന​ദ്ധ​ത​യു​ള്ള​വ​രു​മാ​ക​ണം അ​പേ​ക്ഷ​ക​ര്‍. ഇ​തി​നാ​യു​ള​ള അ​ഭി​മു​ഖം ന​വം​ബ​ര്‍ 13 മു​ത​ല്‍ 22 വ​രെ ന​ട​ക്കും. ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി തു​ട​ര്‍​ച്ച​യാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ക്കു​ന്ന കേ​ര​ളീ​യ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു മാ​ത്ര​മാ​കും അ​പേ​ക്ഷി​ക്കാ​നാ​വു​ക.

ന​ഴ്‌​സിം​ഗ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ല്‍ കു​റ​ഞ്ഞ​ത് 2,300 യൂ​റോ​യും ര​ജി​സ്‌​ട്രേ​ഡ് ന​ഴ്‌​സ് അം​ഗീ​കാ​ര​ത്തി​നു ശേ​ഷം 2,800 യൂ​റോ​യു​മാ​ണ് (ഓ​വ​ര്‍​ടൈം അ​ല​വ​ന്‍​സു​ക​ള്‍ ഒ​ഴി​കെ) കു​റ​ഞ്ഞ ശ​മ്പ​ളം. ആ​ദ്യ ശ്ര​മ​ത്തി​ല്‍ എ 2 ​അ​ല്ലെ​ങ്കി​ല്‍ ബി 1 ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കു​ന്ന​വ​ര്‍​ക്കും ഇ​തി​നോ​ട​കം ബി1 ​യോ​ഗ്യ​ത​യു​ള​ള​വ​ര്‍​ക്കും 250 യൂ​റോ ബോ​ണ​സി​നും അ​ര്‍​ഹ​ത​യു​ണ്ടാ​കും.

നോ​ര്‍​ക്ക റൂ​ട്ട്‌​സും ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ എം​പ്ലോ​യ്‌​മെ​ന്‍റ് ഏ​ജ​ന്‍​സി​യും ജ​ര്‍​മ​ന്‍ ഏ​ജ​ന്‍​സി ഫോ​ര്‍ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ കോ​ഓ​പ്പ​റേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​ഴ്‌​സു​മാ​രു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​ദ്ധ​തി​യാ​ണ് ട്രി​പ്പി​ള്‍ വി​ന്‍. ഭാ​ഷാ പ​രി​ശീ​ല​ന​ത്തോ​ടൊ​പ്പം പ്ലേ​സ്‌​മെ​ന്‍റ്, ന​ഴ്‌​സിം​ഗ് ര​ജി​സ്‌​ട്രേ​ഷ​ന്‍, വീ​സ ഉ​ള്‍​പ്പെ​ടെ​യു​ള​ള യാ​ത്രാ​രേ​ഖ​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ലും സ​മ​ഗ്ര​മാ​യ സ​ഹാ​യം പ​ദ്ധ​തി​വ​ഴി ല​ഭി​ക്കും.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്

www.norkaroots.org, www.nifl.norkaroots.org എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക. അ​ല്ലെ​ങ്കി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ര്‍​ക്ക ഗ്ലോ​ബ​ല്‍ കോ​ണ്‍​ടാ​ക്ട് സെ​ന്‍റ​റി​ന്‍റെ ടോ​ള്‍ ഫ്രീ ​ന​മ്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ​യി​ല്‍​നി​ന്ന്) +918802 012 345 (വി​ദേ​ശ​ത്തു​നി​ന്ന്, മി​സ്ഡ് കോ​ള്‍ സ​ര്‍​വീ​സ്) ബ​ന്ധ​പ്പെ​ടാം.

ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
പാ​ട്ടു​ക​ളു​ടെ പാ​ലാ​ഴി തീ​ർ​ത്ത് കൈ​ര​ളി യൂ​കെ പാ​ട്ടു​കൂ​ട്ടം.
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ
പി​റ​വി തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത.
ബി​ർ​മിം​ഗ്ഹാം: യേശുക്രിസ്തുവിന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി
ജ​ർ​മ​നി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു മ​ര​ണം.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആ​ൾ​​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ മ​രി​ച്ചു.