• Logo

Allied Publications

Middle East & Gulf
ഐസിഎ​ഫ് മെ​ഗാ മീ​ലാ​ദ് സ​മ്മേ​ള​നം വെള്ളിയാഴ്ച
Share
കു​വൈ​റ്റ് സി​റ്റി: ഐസിഎ​ഫ് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന മീ​ലാ​ദ് ക്യാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​റ്റ് നാ​ഷ​ണല്‍ ക​മ്മി​റ്റി മീ​ലാ​ദ് മ​ഹാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

വെ​ള്ളി​യാ​ഴ്ച(സെ​പ്റ്റം​ബ​ര്‍ 20) മ​ന്‍​സൂ​രി​യ​യി​ല്‍ വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ 10 വ​രെ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഗ്രാ​ന്‍റ് മു​ഫ്തി​യും സ​മ​സ്ത കേ​ര​ളാ ജം​ഇ​യ​ത്തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ സു​ല്‍​ത്താ​നു​ല്‍ ഉ​ല​മാ കാ​ന്ത​പു​രം എ.പി. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌ലിയാ​ര്‍, കേ​ര​ള മുസ്‌ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​ല്‍ സെ​ക്ര​ട്ട​റി ബ​ദ​റു​സ്‌​സാ​ദാ​ത്ത് സ​യ്യി​ദ് ഇ​ബ്റാ​ഹീം ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

വൈ​കു​ന്നേ​രം 3:30ന് ​ന​ബി കീ​ര്‍​ത്ത​ന​ങ്ങ​ളോ​ടെ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കും. മ​ല​യാ​ള​ത്തി​നു പു​റ​മേ ഉ​ര്‍​ദു, അ​റ​ബി ഭാ​ഷ​ക​ളി​ല്‍ ഖ​വാ​ലി​യും മ​ദ്ഹ് ഗാ​ന​ങ്ങ​ളും മൗ​ലി​ദു​ക​ളും അ​വ​ത​രി​പ്പി​ക്കും. പ്ര​മു​ഖ കു​വൈ​റ്റി പ​ണ്ഡി​ത​ന്മാ​ര്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പ്ര​ഗ​ത്ഭ വ്യ​ക്തി​ത്വ​ങ്ങ​ള്‍ സം​ബ​ന്ധി​ക്കും. കാ​ന്ത​പു​രം എ ​പി അ​ബൂ​ബ​ക്ക​ര്‍ മുസ്‌ലിയാ​ര്‍ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണ​വും ഇ​ബ്റാ​ഹീം ഖ​ലീ​ല്‍ അ​ല്‍ ബു​ഖാ​രി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും.

ശൈ​ഖ് അ​ബ്ദു​ല്‍ റ​സാ​ഖ് അ​ല്‍ ക​മാ​ലി, ഡോ​. അ​ഹ്മ​ദ് അ​ല്‍ നി​സ്ഫ് , ഡോ​ക്ട​ര്‍ അ​ബ്ദു​ല്ല ന​ജീ​ബ് സാ​ലിം, സ​യ്യി​ദ് അ​ന​സ് അ​ല്‍ ജീ​ലാ​നി, സ​യ്യി​ദ് ഔ​സ് ഈ​സ അ​ല്‍ ഷ​ഹീ​ന്‍, സ​യ്യി​ദ് ഹ​ബീ​ബ് കോ​യ ത​ങ്ങ​ള്‍, സ​യ്യി​ദ് സെ​യ്ദ​ല​വി ത​ങ്ങ​ള്‍ സ​ഖാ​ഫി, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ക്കും.

വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ അ​ല​വി ത​ങ്ങ​ൾ സ​ഖാ​ഫി, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, അ​ഹ്മ​ദ് കെ. ​മാ​ണി​യൂ​ർ, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി,അ​ബു മു​ഹ​മ്മ​ദ്, അ​ബ്ദു​ല്ല വ​ട​ക​ര എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്
കേ​ളി സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ്യാ​ഴാ​ഴ്ച മു​ത​ൽ.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ന കേ​ളി സോ​ക്ക​ർ ഫു​ട്ബോ​ൾ ടൂ
ലു​ലു ഓ​ണാ​ഘോ​ഷം; വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു.