• Logo

Allied Publications

Americas
കു​ട്ടി​ക​ൾ​ക്ക് നാ​ട​ക ക​ള​രി​യു​മാ​യി എ​ഡ്മ​ന്‍റ​ണി​ലെ അ​സ​റ്റ്
Share
എ​ഡ്മ​ന്‍റൺ​: എ​ഡ്മ​ന്‍റ​ണി​ലെ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് ട്രെ​യി​നിംഗ്(അ​സ​റ്റ്) കു​ട്ടി​ക​ളു​ടെ നാ​ട​ക കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്നു. പ്ലേ​ഹൗ​സ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ നാ​ട​ക​വേ​ദി​യു​ടെ ആ​ദ്യ പ്രൊ​ഡ​ക്ഷ​ൻ 2025 ഫെ​ബ്രു​വ​രി ഒന്പതിന് ​എ​ഡ്മ​ന്‍റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ഗേ​റ്റ് വേ ​തി​യ​റ്റ​റി​ൽ അ​ര​ങ്ങേ​റും.​

ഈ വ​ർ​ഷം ഒ​ക്ടോ​ബ​ർ അ​വ​സാ​നം നാ​ട​ക​ത്തി​നു​ള്ള പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. എ​ഡ്മ​ന്‍റ​ൺ സൗ​ത്തി​ലെ മി​ൽ​ഹെ​ർ​സ്റ്റ് ക​മ്മ്യൂ​ണി​റ്റി ഹാ​ളാ​ണ് മു​ഖ്യ പ​രി​ശീ​ല​ന വേ​ദി. കു​ട്ടി​ക​ളു​ടെ അ​വ​ധി ദി​ന​ങ്ങ​ളി​ലാ​ണ് ര​ണ്ട് മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശീ​ല​നം ന​ട​ക്കു​ക.

എട്ട് മു​ത​ൽ 15 വ​യ​​സ് വ​രെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും, പെ​ൺ​കു​ട്ടി​ക​ൾ​ക്കു​മാ​ണ് നാ​ട​ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു​ക. ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ത്തു​ന്ന റി​ക്രൂ​ട്ട്മെ​ന്‍റ് പാ​ർ​ട്ടി​യി​ൽ മാ​താ​പി​താ​ക്ക​ൾ​ക്കും, കു​ട്ടി​ക​ൾ​ക്കു​മു​ഉ​ള്ള ഓ​റി​യെ​ന്‍റേ​ഷ​ൻ ന​ട​ക്കും.

ആ​ൽ​ബെ​ർ​ട്ട​യി​ലെ പ്ര​ശ​സ്ത​മാ​യ ക​മ്പ​നി ഫാ​മി​ലി തി​യ​റ്റ​ർ ഗ്രൂ​പ്പ് ആ​ണ് നാ​ട​ക​ത്തി​ന്‍റെ പ​രി​ശീ​ല​ന​വും, സം​വി​ധാ​ന​വും നി​ർ​വഹി​ക്കു​ന്ന​ത്.​ നാ​ട​ക​പ​രി​ശീ​ല​ന​വും, അ​വ​ത​ര​ണ​വും പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

നാ​ട​ക​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​ർ assettheatre@gmail.com എ​ന്ന മെ​യി​ലി​ൽ അ​യ​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാം 7809070593, ​ബൈ​ജു 5877104620.

ഹൂ​സ്റ്റ​ൺ മ​ല​യാ​ളി സീ​നി​യേ​ഴ്സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി സീ​നി​യേ​ഴ്സ് സ​ന്ന​ദ്ധ സം​ഘ​ട​ന ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ജോ​സ് ജോ​സ​ഫ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
തൊ​ടു​പു​ഴ: വാ​ഴ​ക്കാ​ല കാ​രി​കു​ന്നേ​ൽ ജോ​സ് ജോ​സ​ഫ്(78) കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് കു​റ​ച്ചു. അ​ര ശ​ത​മാ​ന​മാ​ണ് കു​റ​ച്ച​ത്.
കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ഓണാഘോഷം സംഘടിപ്പിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ൺ (കെ​എ​ജി​ഡ​ബ്ല്യു) ഉ​ത്രാ​ട​നാ​ളി​ൽ വി​പു​ല​മാ​യി ഓ​ണം ആ​ഘോ​ഷി​ച്ചു.
ദ അമേരിക്കൻ മലയാളി ഹെറിറ്റേജ് ഫൗണ്ടേഷൻ: ഭാരത് ബോട്ട് ക്ലബിന് ജയം.
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ദ ​അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹെ​റി​റ്റേ​ജ് ഫൗ​ണ്ടേ​ഷ​ൻ’ ഫ്രീ​പോ​ർ​ട്ടി​ലു​ള്ള കൗ ​മെ​ഡോ പാ​ർ