• Logo

Allied Publications

Middle East & Gulf
കെ​ടിഎംസിസി ​വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഫ്ല​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ ഒ​ക്ടോ​ബ​ർ 2, 3, 4 തീയതികളിൽ വൈ​കി​ട്ട് ഏഴ് മു​ത​ൽ ഒന്പത് വ​രെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻസികെ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലും വച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

സു​പ്ര​സി​ദ്ധ വേ​ദ പ​ണ്ഡി​ത​നാ​യ ഇ​വാ. സാം ​മ​ല്ല​പ്പ​ള്ളി ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ക്കും. ക്രി​സ്ത്യ​ൻ സം​ഗീ​ത ലോ​ക​ത്തെ അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട ഗാ​യ​ക​ൻ ​ബ്ലെ​സ്‌​സ​ൺ മേ​മ​ന ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്നു. കെടിഎംസിസി ​ഗാ​യ​ക​സം​ഘം ഗാ​ന​ശു​ശ്രൂ​ഷയ്​ക്ക് നേ​തൃ​ത്വം ന​ൽ​കും.

കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സ്ഥാ​പി​ത​മാ​യി​ട്ടു 72 വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ക​യാ​ണ്. ഉ​പ​ജീ​വ​നാ​ർ​ഥം ക​ട​ൽ ക​ട​ന്നു കു​വൈ​റ്റി​ൽ എ​ത്തി​യ ക്രൈ​സ്ത​വ മ​ല​യാ​ളി​ക​ളു​ടെ കൂ​ടി​വ​ര​വു​ക​ൾ​ക്കും സം​ഗ​മ​ങ്ങ​ൾ​ക്കും ഏ​കോ​പ​നം ഏ​കി, വേ​ദി​ക​ൾ ഒ​രു​ക്കി, പി​ന്തു​ണ​യു​മാ​യി കു​വൈ​റ്റ് മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​നി​ല​കൊ​ള്ളു​ന്ന​ത് കു​വൈ​റ്റി​ലെ ക്രൈ​സ്ത​വ മ​ല​യാ​ളി​ക​ൾ​ക്കു വി​സ്മ​രി​ക്കാ​വ​ത​ല്ല.

മാ​ർ​ത്തോ​മ്മ, സിഎ​സ്​ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൻ, പെ​ന്ത​ക്കോ​സ്ത് എ​ന്നീ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 28ൽ ​പ​രം സ​ഭ​ക​ളെ കെറ്റിഎംസിസി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്നു.​ നൂ​റു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 85ൽ ​പ​രം സ​ഭ​ക​ൾ ആ​രാ​ധി​ക്കു​ന്ന നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻഇസികെ) യു​ടെ ഭ​ര​ണ ചു​മ​ത​ല നി​ർ​വ്വ​ഹി​ക്കു​ന്ന​ത് കെടിഎംസിസി ​ആ​ണ് .

ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കാ​യി റോ​യി കെ. ​യോ​ഹ​ന്നാ​ൻ (എ​ൻഇസികെ സെ​ക്ര​ട്ട​റി), വി​നോ​ദ് കു​രി​യ​ൻ (പ്ര​സി​ഡന്‍റ്), ഷി​ജോ തോ​മ​സ് (സെ​ക്ര​ട്ട​റി), ജീ​സ് ജോ​ർ​ജ് (ട്ര​ഷ​റ​ർ), സ​ജു വാ​ഴ​യി​ൽ തോ​മ​സ് എ​ന്നി​വ​രു​ടെ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു.

മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി നാ​ട്ടി​ലെ​ത്തി​യ പ്ര​വാ​സി​യും മ​ക​ളും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
ഹ​രി​പ്പാ​ട്: മ​ക​ളു​ടെ വി​വാ​ഹ​ത്തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു നാ​ട്ടി​ലെ​ത്തി​യ അ​ച്ഛ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കൂ​ട്ടി​ക്കൊ​ണ്ടു വ​ര​വെ വാ
ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
ദോ​ഹ: ഡോ. ​എ​ബ്ര​ഹാം പെ​രു​മാ​ള്‍ ഫി​ലി​പ്പി​ന് യു​കെ പാ​ര്‍​ല​മെ​ന്‍റ് അ​വാ​ര്‍​ഡ്.
കെ​ടിഎംസിസി ടാ​ല​ന്‍റ് ടെ​സ്റ്റ്: അ​ഹ​മ്മ​ദീ ച​ർ​ച്ച് ഓ​ഫ് ഗോ​ഡിന് ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ്.
കു​വൈ​റ്റ് സിറ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (കെ​ടിഎംസിസി) ​സം​ഘ​ടി​പ്പി​ച്ച ടാ​ലന്‍റ് ടെ​സ്റ്റി​ൽ അ​ഹ​മ്മ​ദി ച​ർ​ച്ച്
കേ​ളി സെ​വ​ൻ​സ് ഫു​ട്‌​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ്യാ​ഴാ​ഴ്ച മു​ത​ൽ.
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മി​ന കേ​ളി സോ​ക്ക​ർ ഫു​ട്ബോ​ൾ ടൂ
ലു​ലു ഓ​ണാ​ഘോ​ഷം; വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലു​ലു ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലു​ലു അ​ൽ​റാ​യ് ഔ​ട്ട്‌​ലെ​റ്റി​ൽ ആ​വേ​ശ​ക​ര​മാ​യ വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു.