• Logo

Allied Publications

Europe
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ജേ​ക്ക​ബ്സ് വെ​ൽ ഹാ​ളി​ലാ​യി​രു​ന്നു പ​രി​പാ​ടി ന​ട​ന്ന​ത്.

മ​നോ​ഹ​ര​മാ​യ പൂ​ക്ക​ള​മൊ​രു​ക്കി ആ​ര​വ​ങ്ങ​ളും ആ​ർ​പ്പു​വി​ളി​ക​ളു​മാ​യി മാ​വേ​ലി ത​മ്പു​രാ​ന് ഊ​ഷ്മ​ള​മാ​യ വ​ര​വേ​ൽ​പ്പ് ന​ൽ​കി ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ലോ​ക കേ​ര​ള​സ​ഭാ​ഗ​വും മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റും യു​ക്മ സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സി.​എ. ജോ​സ​ഫ് നി​ർ​വ​ഹി​ച്ചു.



ജി​എം​സി​എ​യു​ടെ ആ​ദ്യ വ​നി​ത പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മോ​ളി ക്ലീ​റ്റ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ​ൻ​സി നി​ക്സ​ൺ സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ആ​ഴ​ത്തി​ലു​ള്ള അ​ർ​ഥം പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കാ​നു​ള്ള ദൗ​ത്യ​വു​മാ​യി വേ​ദി​യി​ലെ​ത്തി​യ അ​മ്മൂ​മ്മ, ത​ന്‍റെ ക​ഥ​ക​ളി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം വ​ർ​ണി​ച്ചു.



പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും ക​ല​ർ​ന്ന തീം ​ഡാ​ൻ​സി​ലൂ​ടെ ക​ലാ​കാ​ര​ന്മാ​ർ കേ​ര​ള​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന സൗ​ന്ദ​ര്യം വേ​ദി​യി​ൽ പ​ക​ർ​ത്തി. ഈ ​അ​നു​ഭ​വം പ്രേ​ക്ഷ​ക​ർ​ക്ക് മ​റ​ക്കാ​നാ​വാ​ത്ത ഒ​രു ദൃ​ശ്യ വി​രു​ന്നാ​യി​രു​ന്നു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വ്യ​ത്യ​സ്ത​യാ​ർ​ന്ന വി​നോ​ദ കാ​യി​ക പ​രി​പാ​ടി​ക​ളും പു​രു​ഷ​ന്മാ​ർ​ക്കും വ​നി​ത​ക​ൾ​ക്കും പ്ര​ത്യേ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച വ​ടം​വ​ലി മ​ത്സ​ര​വും ഏ​വ​ർ​ക്കും ആ​വേ​ശം പ​ക​ർ​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ക്ര​മീ​ക​രി​ച്ചി​രു​ന്നു.



ജി​എം​സി​എ​യു​ടെ പ്ര​തി​ഭ​ക​ളാ​യ വ​നി​ത​ക​ൾ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച തി​രു​വാ​തി​ര വേ​റി​ട്ട മി​ക​വു​പു​ല​ർ​ത്തി. കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ച്ച വ​ള്ളം​ക​ളി, നൃ​ത്ത രൂ​പ​ങ്ങ​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യെ​ല്ലാം കാ​ണി​ക​ളു​ടെ പ്ര​ശം​സ ഏ​റ്റു​വാ​ങ്ങി.

പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക​യാ​യി എ​ത്തി​യ ആ​നി​യും ആ​ദി​ത്യ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും സെ​ക്ര​ട്ട​റി നി​ക്സ​ൺ ആ​ന്‍റ​ണി ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.



പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ത്ത​ത് പ്ര​സി​ഡ​ന്‍റ് മോ​ളി ക്ലീ​റ്റ​സ്, സെ​ക്ര​ട്ട​റി നി​ക്സ​ൺ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ്നോ​ബി​ൻ മാ​ത്യു, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജി​ൻ​സി ഷി​ജു, വി​നോ​ദ് ജോ​സ​ഫ്, അ​നു​ഷ തോ​മ​സ്, രാ​ജി​വ് ജോ​സ​ഫ്, ഷി​ജു മ​ത്താ​യി, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, ആ​നി സാം ​എ​ന്നി​വ​രാ​ണ്.

ഒ​ഐ​സി​സി യു​കെ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ ഓ​ണ​ഘോ​ഷം സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഗം​ഭീ​ര​മാ​യി.
അ​യ​ർ​ല​ൻ​ഡി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം 28ന്.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ എ​ല്ലാ മാ​സ് സെ​ന്‍റ​റു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം ഈ ​മാ​സം 28ന് ​താ​ല​യി​ൽ ന​ട​ക്കും.
കൊ​ളോ​ണിലുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ വൻ നാശനഷ്ടം.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ കൊ​ളോ​ണിന്‍റെ​ മ​ധ്യ​ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ വ​ന്‍ നാ
ജ​ര്‍​മ​നി​യു​ടെ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി; 30,000 അ​ധി​കം പൗരന്മാരെ തിരിച്ചയച്ചു.
ബെ​ര്‍​ലി​ന്‍:​ ജ​ര്‍​മ​നി​യു​ടെ വി​പു​ലീ​ക​രി​ച്ച അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്നു.
മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ അ​യ​ർ​ല​ൻഡിൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: മ​ല​യാ​ളിയായ ​മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ(45) ഡ​ബ്ലി​നി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ജിം​സി. മ​ക​ൻ: ആ​രോ​ൺ. സം​സ്കാ​രം പി​ന്നീ​ട് .