• Logo

Allied Publications

Europe
സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ‌​ഡി​ലെ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന‌‌‌​ട​ത്തി​യ ഓ​ണാ​ഘോ​ഷം "ആ​വ​ണി​പ്പു​ല​രി' ഗം​ഭീ​ര​മാ​യി. യു​കെ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം കോ​പ്പ​റേ​റ്റീ​വ് അ​ക്കാ​ദ​മി​യി​ലാ​ണ് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി‌​യ​ത്.



എ​സ്എം​എ​യു​ടെ കു​ടും​ബാ​ഗം​ങ്ങ​ള്‍ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഓ​ണ​പൂ​ക്ക​ളം ഒ​രു​ക്കി​ക്കൊ​ണ്ടാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഓ​ണ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.





വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും അ​നു​ശോ​ച​നം അ​റി​യി​ച്ച് ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഓ​ണ​പ്പാ​ട്ട്, ഡാ​ന്‍​സ്, കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ​ഷോ, ക​ലാ​പ​രി​പാ​ടി​ക​ൾ, ചെ​ണ്ട​മേ​ളം, 69 പേ​ർ പ​ങ്കെ​ടു​ത്ത മെ​ഗാ തി​രു​വാ​തി​ര​ക്ക​ളി ഉ​ൾ​പ്പെ​ടെ വി​വി​ധ​യി​നം പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.



വേ​ഷം​കൊ​ണ്ടും ഭാ​വം​കൊ​ണ്ടും ചി​രി​പ്പി​ച്ച് ര​സി​പ്പി​ക്കു​ന്ന നാ​ട്യ​വും കൊ​ച്ചു​ത​മാ​ശ​ക​ളു​മാ​യി "മാ​വേ​ലി'​യു​ടെ വ​ര​വോ​ടെ ഓ​ണാ​ഘോ​ഷം ക​ള​റാ​യി. സെ​ക്ര​ട്ട​റി ജി​ജോ ജോ​സ​ഫ് സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് എ​ബി​ൻ ബേ​ബി അ​ധ്യ​ക്ഷ പ്ര​സം​ഗ​വും ന​ട​ത്തി. ജ​യ വി​ബി​ൻ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് സം​സാ​രി​ച്ചു.





ട്ര​ഷ​റ​ർ ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യ​റി​യി​ച്ചു. പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ബേ​സി​ൽ ജോ​യ്, ജ​യ വി​ബി​ൻ, ഐ​നി​മോ​ൾ സാ​ജു, ആ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജ​ല​ക്ഷ്മി രാ​ജ​ൻ, മ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാ​മി​നും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.

ഒ​ഐ​സി​സി യു​കെ​യു​ടെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കി​യ ഓ​ണ​ഘോ​ഷം സം​ഘാ​ട​ക മി​ക​വ് കൊ​ണ്ടും ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഗം​ഭീ​ര​മാ​യി.
അ​യ​ർ​ല​ൻ​ഡി​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം 28ന്.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ എ​ല്ലാ മാ​സ് സെ​ന്‍റ​റു​ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബൈ​ബി​ൾ ക​ലോ​ത്സ​വം ഈ ​മാ​സം 28ന് ​താ​ല​യി​ൽ ന​ട​ക്കും.
കൊ​ളോ​ണിലുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ വൻ നാശനഷ്ടം.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ കൊ​ളോ​ണിന്‍റെ​ മ​ധ്യ​ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ വ​ന്‍ നാ
ജ​ര്‍​മ​നി​യു​ടെ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി; 30,000 അ​ധി​കം പൗരന്മാരെ തിരിച്ചയച്ചു.
ബെ​ര്‍​ലി​ന്‍:​ ജ​ര്‍​മ​നി​യു​ടെ വി​പു​ലീ​ക​രി​ച്ച അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്നു.
മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ അ​യ​ർ​ല​ൻഡിൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: മ​ല​യാ​ളിയായ ​മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ(45) ഡ​ബ്ലി​നി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ജിം​സി. മ​ക​ൻ: ആ​രോ​ൺ. സം​സ്കാ​രം പി​ന്നീ​ട് .