• Logo

Allied Publications

Europe
ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ സാം​സ്കാ​രി​ക ഐ​ക്യ​ത്തി​ന്‍റെ​യും കേ​ര​ളീ​യ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും നി​റ​സാ​ന്നി​ധ്യ​മാ​യി മാ​റി​യ ച​ട​ങ്ങ് ക്രാ​ക്കോ​വി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ അ​ലെ​ക്സാ​ന്‍​ഡ്ര ഗ്ലോ​ഡ് അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ ഓ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ക​യും മ​ല​യാ​ള​ത്തി​ല്‍ ഓ​ണ​സ​ന്ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു.



ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ലെ കോ​ണ്‍​സു​ല​ര്‍ ആ​ന്‍​ഡ് പൊ​ളി​റ്റി​ക്ക​ല്‍ അ​ഫ​യേ​ഴ്സ് മേ​ധാ​വി കൃ​ഷ്ണേ​ന്ദു ബാ​ന​ര്‍​ജി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ ​ പോ​ള​ണ്ട് ബ​ന്ധ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് കോ​ണ്‍​സു​ല​ര്‍ എ​ടു​ത്തു​പ​റ​ഞ്ഞു.

ക​ഴി​ഞ്ഞമാ​സം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​ഴ്സോ​യി​ല്‍ ന​ട​ത്തി​യ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ആ​ഗോ​ള രാ​ഷ്ട്രീ​യ​സാ​മ്പ​ത്തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.



ജ​ഗി​ല്ലോ​നി​യ​ന്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​ള്ള പ്ര​മു​ഖ വ്യ​ക്തി​ക​ളാ​യ പ്ര​ഫ. ഡോ. ​പാ​വ​ല്‍ മോ​സ്ക​ല്‍, പ്ര​ഫ. ഡോ. ​ഇ​വ സ്റ്റെപി​യ​ന്‍ എ​ന്നി​വ​രും മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. പോ​ള​ണ്ടി​ലെ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സം​ഭാ​വ​ന​ക​ളെ​ക്കു​റി​ച്ചും അ​ക്കാ​ദ​മി​ക് മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും പ്ര​സം​ഗി​ച്ചു.

രാ​വി​ലെ 10ന് ര​ജി​സ്ട്രേ​ഷ​നോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ല്‍ പ​ര​മ്പ​രാ​ഗ​ത ച​ട​ങ്ങു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. ചെ​ണ്ട​മേ​ള​വും പു​ലി​ക്ക​ളി​യു​മാ​യി മാ​വേ​ലി​യെ എ​തി​രേ​റ്റ​തോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് ഊ​ർ​ജം പ​ക​ര്‍​ന്നു.



തി​രു​വാ​തി​ര, ക്രാ​ക്കോ​വി​ലെ ക​ല്‍​പ​ദ്രു​മ സ്കൂ​ള്‍ ഹൗ​സ് ഓ​ഫ് ആ​ര്‍​ട്സി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച ക്ലാ​സി​ക്ക​ൽ നൃ​ത്തം, ധ​മാ​ക ഡാ​ന്‍​സ് ഗ്രൂ​പ്പി​ന്‍റെ ബോ​ളി​വു​ഡ് ഫ്യൂ​ഷ​ന്‍, കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്തം, ഒ​ണ​പ്പാ​ട്ട് തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

വാ​ഴ​യി​ല​യി​ല്‍ വി​ള​മ്പി​യ 25 ഇ​നം വി​ഭ​വ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ട ഓ​ണ​സ​ദ്യ കേ​ര​ളീ​യ രു​ചി​യു​ടെ വൈ​വി​ധ്യം പ​ക​ര്‍​ന്നു. തു​ട​ർ​ന്ന് യു​ഗ്മ ഗാ​നം, കീ​ബോ​ര്‍​ഡ് പ്ര​ക​ട​നം, സോ​ളോ നൃ​ത്തം, ഗാ​നാ​ലാ​പ​നം, ഇ​ന്‍​ഡോ​ര്‍ ഗെ​യി​മു​ക​ള്‍, കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള റാം​പ് ഷോ, ​ചാ​ക്ക് റേ​സ്, ലെ​മ​ണ്‍ ആ​ന്‍​ഡ് സ്പൂ​ണ്‍ റേ​സ്, ഉ​റി​യ​ടി, വ​ടം​വ​ലി മ​ത്സ​രം എ​ന്നി​വ​യും ന​ട​ന്നു.



സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ല്‍ ഫ്യൂ​ഷ​ന്‍ ക്ലാ​സി​ക്ക​ല്‍ സം​ഗീ​തം, കൈ​കൊ​ട്ടി​ക്ക​ളി, ഭ​ര​ത​നാ​ട്യം, സോ​ളോ നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ന്‍​സ്, ക​ഥ​ക്, ഗ്രൂ​പ്പ് ഡാ​ന്‍​സ്, മ്യൂ​സി​ക്ക​ല്‍ സ്കി​റ്റ് എ​ന്നി​വ അ​ര​ങ്ങേ​റി. മ​ഞ്ജ​രി ഡാ​ന്‍​സ് ഗ്രൂ​പ്പി​ന്‍റെ അ​വ​ത​ര​ണം ആ​ഘോ​ഷ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ നേ​ടി.



പോ​ളി​ഷ് സ​മൂ​ഹ​ത്തി​ല്‍ നി​ന്നു​ള്ള ക​ലാ​കാ​രി​ക​ള്‍ അ​ട​ങ്ങു​ന്ന സം​ഘം, മ​ല​യാ​ളം ഹി​റ്റ് ഗാ​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ചു​വ​ടു​ക​ള്‍ കാ​ണി​ക​ളെ ആ​വേ​ശ​ഭ​രി​ത​രാ​ക്കി. രാ​ത്രി എ‌ട്ടിന് ആരംഭിച്ച ഡി​ജെ പാ​ര്‍​ട്ടി​യോ​ടെ ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് സ​മാ​പ​നം കു​റി​ച്ചു.

കൊ​ളോ​ണിലുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ വൻ നാശനഷ്ടം.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ കൊ​ളോ​ണിന്‍റെ​ മ​ധ്യ​ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ വ​ന്‍ നാ
ജ​ര്‍​മ​നി​യു​ടെ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി; 30,000 അ​ധി​കം പൗരന്മാരെ തിരിച്ചയച്ചു.
ബ​ര്‍​ലി​ന്‍:​ ജ​ര്‍​മ്മ​നി​യു​ടെ വി​പു​ലീ​ക​രി​ച്ച അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്നു.
മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ അ​യ​ർ​ല​ൻഡിൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ : മ​ല​യാ​ളിയായ ​ മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ(35) ഡ​ബ്ലി​നി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ജിം​സി. മ​ക​ൻ : ആ​രോ​ൺ . സം​സ്കാ​രം പി​ന്നീ​ട് .
റോ​മി​ലെ കൊ​ളോസി​യ​ത്തി​ന്‍റെ മു​ന്നി​ൽ തി​രു​വാ​തി​ര​ക്ക​ളി ന​ട​ത്തി ത​നി​മ ഗ്രൂ​പ്പ്.
റോം: ​റോ​മി​ലെ ത​നി​മ വ​നി​താ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​നാ​ളി​ൽ തി​രു​വാ​തി​ര​ക്ക​ളി സം​ഘ​ടി​പ്പി​ച്ചു.
ജാ​ൻ​സി പാ​പ്പ​ച്ച​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ലി​മി​റി​ക്കി​ൽ മ​ല​യാ​ളി​യാ​യ ജാ​ൻ​സി പാ​പ്പ​ച്ച​ൻ(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.