• Logo

Allied Publications

Americas
ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ വാ​ഷിം​ഗ്‌​ട​ൺ ഡി​സി ഗു​രു​ദേ​വ ജ​യ​ന്തി​യും ഓ​ണ​വും ആ​ഘോ​ഷി​ച്ചു
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ വാ​ഷിം​ഗ്‌​ട​ൺ ഡി​സി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ 170ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു​ജ​യ​ന്തി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഭം​ഗി​യാ​യി ആ​ഘോ​ഷി​ച്ചു.

മെ​രി​ലാ​ൻ​ഡി​ലെ ബ്രി​ഗ്സ് ഷെ​യ​നി മി​ഡി​ൽ സ്കൂ​ളി​ൽ വ​ർ​ണ​ശ​മ്പ​ള​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ തു​ട​ക്കം കു​റി​ച്ച പ​രി​പാ​ടി​ക​ൾ ഇ​ന്ത്യ​ൻ എം​ബ​സി വാ​ഷിം​ഗ്‌​ട​ൺ ഡി​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജീ​വ് അ​ഹൂ​ജ ഉ​ദ്ഘാ​ട​നം ചെ​യ്തു.



ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ മ​ഹ​ത്ത​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​മേ​രി​ക്ക​ൻ ഐ​ക്യ നാ​ടു​ക​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ശ്രീ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റ​ർ പോ​ലു​ള്ള സം​ഘ​ട​ന​ക​ളു​ടെ പ്രാ​ധാ​ന്യം അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു.

ശ്രീ ​നാ​രാ​യ​ണ ഗു​രു നി​ഷ്ക​ർ​ഷി​ച്ച വി​ദ്യ കൊ​ണ്ട് പ്ര​ബു​ദ്ധ​രാ​കു​ക എ​ന്ന മ​ഹാ സ​ന്ദേ​ശ​ത്തി​ലൂ​ടെ ന​ല്ലൊ​രു മ​നു​ഷ്യ സ​മൂ​ഹ​ത്തെ വാ​ർ​ത്തെ​ടു​ക്കാ​ൻ ന​മു​ക്കു ക​ഴി​യ​ട്ടെ എ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.



എ​സ്എ​ൻ​എം​സി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷാം. ​ജി. ലാ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​മു​ര​ളീ​രാ​ജ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ട്ര​ഷ​റ​ർ വേ​ണു​ഗോ​പാ​ല​ൻ മു​ഖ്യ അ​തി​ഥി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.

ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​യും ഘോ​ഷ​യാ​ത്ര​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ത്യേ​ക​തയായി​രു​ന്നു.

സെ​ക്ര​ട്ട​റി സ​തി സ​ന്തോ​ഷ് ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ