• Logo

Allied Publications

Americas
ഡോ​ണ​ൾ​ഡ് ട്രം​പി​നു നേ​രെ വീണ്ടും വ​ധ​ശ്ര​മം; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റും പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​രെ വെ​ടി​വ​യ്പ്. ഫ്ലോ​റി​ഡ വെ​സ്റ്റ് പാം ​ബീ​ച്ച് ഗോ​ൾ​ഫ് ക്ല​ബി​നു സ​മീ​പം പ്ര​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ക്ല​ബി​ൽ ഗോ​ൾ​ഫ് ക​ളി​ക്കു​ക​യാ​യി​രു​ന്ന ട്രം​പി​ന്‍റെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗോ​ൾ​ഫ് കോ​ഴ്സ് പാ​തി അ​ട​ച്ചി​രു​ന്നു. തോ​ക്കു​മാ​യി എ​ത്തി​യ പ്ര​തി വേ​ലി​ക്കെ​ട്ടി​ന് പു​റ​ത്തു​നി​ന്ന് ഒ​ന്നി​ലേ​റെ ത​വ​ണ വെ​ടി​വ​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

പ്ര​തി ഹ​വാ​യ് സ്വ​ദേ​ശി​യാ​യ റ​യ​ൻ വെ​സ്ലി റൗ​ത്ത്(58) ആ​ണെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ദ്ധ​രി​ച്ച് വാ​ർ​ത്താ ഏ​ജ​ൻ​സി​ക​ൾ റി​പ്പോ​ർ​ട്ടു ചെ​യ്തു. പ്ര​തി​ക്കു നേ​രെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ടി​യു​തി​ർ​ത്തെ​ങ്കി​ലും എ​സ്‌​യു​വി​യി​ൽ സ്ഥ​ല​ത്തു നി​ന്നു ര​ക്ഷ​പ്പെ​ട്ട ഇ​യാ​ളെ പി​ന്തു​ട​ർ​ന്ന് കീ​ഴ്പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ വെ​ടി​യു​തി​ർ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച തോ​ക്ക്, ര​ണ്ട് ബാ​ക്ക്പാ​ക്കു​ക​ൾ തു​ട​ങ്ങി​യ​വ ഗോ​ൾ​ഫ് കോ​ഴ്സി​നു സ​മീ​പ​ത്തു നി​ന്നു ക​ണ്ടെ​ടു​ത്തു. ട്രം​പ് സു​ര​ക്ഷി​ത​നാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ചാ​ര​ണ സം​ഘ​വും സീ​ക്ര​ട്ട് സ​ർ​വീ​സും അ​റി​യി​ച്ചു.

ഫോ​മാ ഭ​ര​ണസ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ഹാ​ൻ​ഡ് ഓ​വ​ർ സെ​റി​മോ​ണി​യും ഒ​ക്ടോ​ബ​ർ 26ന്.
ഹൂസ്റ്റൺ: ബേ​ബി മ​ണ​ക്കു​ന്നേ​ൽ ന​യി​ക്കു​ന്ന ഫോ​മാ 202426 വ​ർ​ഷ​ത്തെ പു​തി​യ ഭ​ര​ണ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​ന​വും ഹാ​ൻ​ഡ് ഓ​വ​ർ സെ​റി​മോ
പ​ക്ഷാ​ഘാ​തം: മ​ധ്യ​വ​യ​സ്ക​രി​ൽ മ​ര​ണ നി​ര​ക്ക് ഉയരുന്നതായി സി​ഡി​സി റി​പ്പോ​ർ​ട്ട്.
ന്യൂ​യോ​ർ​ക്ക് ∙ സ​മീ​പ​കാ​ല​ത്ത് 45 നും 64 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ പ​ക്ഷാ​ഘാ​തം മൂ​ലം മ​രി​ക്കു​ന്ന​താ​യ് സെ​ന്‍റേഴ്​സ് ഫോ​ർ ഡി​സീ​സ് ക​ൺ​ട്ര
ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ളാ​യ വി​ക്‌​ട​ർ വ​ർ​ഗീ​സി​നും(45) ഭാ​ര്യ ഖു​ശ്ബു വ​ർ​ഗീ​സി​നും(36) ക​ണ്ണീ​രോ​ട്
യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ്: ദി​വ​സ​ങ്ങ​ൾ മാ​ത്രം, എ​ന്ത് സം​ഭ​വി​ക്കും?.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ന​വം​ബ​ർ അ​ഞ്ചി​നാ​ണ് ‌യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ട്രം​പ്.
മി​ഷി​ഗ​ൺ: അ​ടു​ത്ത​യാ​ഴ്ച ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന