• Logo

Allied Publications

Americas
മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണം: ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ്
Share
ഡാ​ള​സ്: മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ നാം ​ആ​ദ്യം ന​മ്മു​ടെ കു​ടും​ബ​ത്തി​ൽ നി​ന്ന് തു​ട​ങ്ങ​ണ​മെ​ന്ന് മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത.

അ​ശു​ദ്ധാ​ത്മാ​വു​ള്ള മ​നു​ഷ്യ​നു രോ​ഗ​സൗ​ഖ്യം ന​ൽ​കി​യ​തി​നു ശേ​ഷം ത​ന്നെ അ​നു​ഗ​മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​ച്ച​പ്പോ​ൾ ക്രി​സ്തു അ​തി​നു അ​നു​വ​ദി​ച്ചി​ല്ല. ആ​ദ്യം വീ​ട്ടി​ൽ നി​ന​ക്കു​ള്ള​വ​രു​ടെ അ​ടു​ക്ക​ൽ ചെ​ന്നു ക​ർ​ത്താ​വ് നി​ന​ക്ക് ചെ​യ്ത​തൊ​ക്കെ​യും നി​ന്നോ​ട് ക​രു​ണ കാ​ണി​ച്ച​തും അ​റി​യി​ക്കു​ക എ​ന്നാ​ണ് ഉ​പ​ദേ​ശി​ച്ച​ത്.

ഈ ​പ്ര​വ​ർ​ത്തി​യാ​ണ് ന​മ്മു​ക്കെ​ല്ലാ​വ​ർ​ക്കും മാ​തൃ​ക​യാ​യി​രി​ക്കേ​ണ്ട​ത്. നാം ​സ​മൂ​ഹ​ത്തി​ൽ ഇ​റ​ങ്ങി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് മു​ൻ​പ് കു​ടും​ബ​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ബ​ന്ധ​ങ്ങ​ൾ പു​ന സ്ഥാ​പി​ച്ചി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

എ​ന്നാ​ൽ മാ​ത്ര​മേ ദൈ​വ​ത്തി​ന്‍റെ അ​ത്ഭു​ത​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വെ​ളി​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്നും മെ​ത്രാ​പ്പൊ​ലീ​ത്ത കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർ​ലൈ​ൻ സം​ഘ​ടി​പ്പി​ച്ച 539ാമ​ത്തെ സെ​ഷ​ൻ സ​മ്മേ​ള​ന​ത്തി​ൽ സൂം ​പ്ലാ​റ്റു​ഫോ​മി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു തി​രു​മേ​നി.

റ​വ.​പി.​സി. ജോ​ർ​ജ് (സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ഡി​ട്രോ​യി​റ്റ്, എം​ഐ) പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ഞ്ഞൂ​റോ​ളം പേ​ർ എ​ല്ലാ ചൊ​വാ​ഴ്ച​യി​ലും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​യ​ർ​ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും സ​ഭാ​വ്യ​ത്യാ​സ​മി​ല്ലാ​തെ നി​ര​വ​ധി ദൈ​വ​ദാ​സ​ന്മാ​ർ വ​ച​നം പ്ര​ഘോ​ഷി​ച്ചു സ​മ്മേ​ള​ന​ത്തെ അ​നു​ഗ്ര​ഹി​ച്ച​തും ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്ന​താ​യി ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ സി.​വി. സാ​മു​വ​ൽ (ഡി​ട്രോ​യി​റ്റ്) പ​റ​ഞ്ഞു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ ജ​ന്മ​ദി​ന​വും വി​വാ​ഹ വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ക്കു​ന്ന ഐ​പി​എ​ൽ അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ക്കു​ക​യും തു​ട​ർ​ന്ന് സ്വാ​ഗ​തം ആ​ശം​സി​കു​ക​യും ചെ​യ്തു. സാ​മു​വ​ൽ തോ​മ​സ് (ത​ങ്ക​ച്ച​ൻ), ബാ​ൾ​ട്ടി​മോ​ർ, എം​ഡി മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. കു​ര്യ​ൻ കോ​ശി (ടാ​മ്പ, ഫ്ലോ​റി​ഡ) നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം വാ​യി​ച്ചു.

ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ ബ​ർ​ണ​ബാ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ സ​മാ​പ​ന പ്രാ​ർ​ഥ​ന‌​യ്ക്കും ആ​ശീ​ർ​വാ​ദ​ത്തി​നും ശേ​ഷം യോ​ഗം സ​മാ​പി​ച്ചു. കോ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ൺ) ന​ന്ദി പ​റ​ഞ്ഞു. ഷി​ജു ജോ​ർ​ജ് സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച.
ഗാ​ർ​ലാ​ൻ​ഡ് (ഡാ​ള​സ്): കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് വാ​ർ​ഷി​ക പി​ക്നി​ക് ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​
ഗീ​താ​മ​ണ്ഡ​ലം ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ഷി​ക്കാ​ഗോ: കേ​ര​ള​ത്ത​നി​മ​യു​ടെ പ്രൗ​ഢി​യും പൈ​തൃ​ക​വും വി​ളി​ച്ചോ​തു​ന്ന ഷി​ക്കാ​ഗോ ഗീ​താ​മ​ണ്ഡ​ലം 46ാമ​ത് ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു.
കേ​ര​ള സെ​ന്‍റ​ർ അ​വാ​ർ​ഡ് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
ന്യൂ​യോ​ർ​ക്ക്: സ​മൂ​ഹ ന​ന്മ​യ്ക്ക് വേ​ണ്ടി നി​സ്വാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലി ചാ​പ്റ്റ​ർ വി​ൻ​സ​ന്‍റി​നെ​യും പ​ട​യാ​റ്റി​യെ​യും ആ​ദ​രി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സ​ന്‍റ് ഇ​മ്മാ​നു​വ​ലി​നെ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല സേ​വ​ന​ച​രി​ത്ര​
സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ലെ വി​ള​വെ​ടു​പ്പു​ത്സ​വം: വ​ൻ വി​ജ​യം.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: ഫി​ലാ​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​മ്പി​ച്ച വി​ജ​യ​വു​മാ​യി വാ​ർ​ഷി​ക ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ