• Logo

Allied Publications

Europe
ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
ഗ്ലോ​സ്റ്റ​ര്‍: ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ൻ സം​ഘ‌‌​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി. പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ നാ​ടി​ന്‍റെ ഓ​ർ​മ തൊ​ട്ടു​ണ​ര്‍​ത്തു​ന്ന ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ആ​ഘോ​ഷം ഓ​ണം ത​ന്നെ​യാ​ണ്. ഗ്ലോ​സ്റ്റ​റി​ന് ഗം​ഭീ​ര​മാ​യ ഓ​ണാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് കെ​സി​എ ഗ്ലോ​സ്റ്റ​ര്‍.

ച​ര്‍​ച്ച്ഡൗ​ണ്‍ ഹാ​ളി​ല്‍ ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം 11.30ന് ​വാ​ശി​യേ​റി​യ വ​ടം​വ​ലി​യോ​ടെ ആ​രം​ഭി​ച്ചു. അ​വേ​ശം തു​ളു​മ്പി​യ മ​ത്സ​ര​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ ടി​സി​എ​സ് ഗു​ലാ​ന്‍​സ് ഒ​ന്നാം സ​മ്മാ​നം നേ​ടി.

തു​ട​ര്‍​ന്ന് പാ​യ​സ​വും പ​പ്പ​ട​വും ഒ​ക്കെ ചേ​ര്‍​ന്നു​ള്ള വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ ഏ​വ​രും ആ​സ്വ​ദി​ച്ചു. ചാ​രി​റ്റി​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന സം​ഘ​ട​ന​യാ​ണ് കെ​സി​എ. ഇ​ക്കു​റി ലോ​ക്ക​ല്‍ ഫു​ഡ് ബാ​ങ്കി​നാ​യി ഫു​ഡ് ക​ള​ക്ഷ​നും ഒ​രു​ക്കി​യി​രു​ന്നു. എ​ല്ലാ അം​ഗ​ങ്ങ​ളും ഈ ​ചാ​രി​റ്റി​യു​ടെ ഭാ​ഗ​വു​മാ​യി.



പി​ന്നീ​ട് ഗ്ലോ​സ്റ്റ​ര്‍ കേ​ര​ള​യു​ടെ മ​ങ്ക​മാ​ര്‍ ചേ​ര്‍​ന്ന് മ​നോ​ഹ​ര​മാ​യ തി​രു​വാ​തി​ര ക​ളി അ​വ​ത​രി​പ്പി​ച്ചു. ശേ​ഷം താ​ള​വാ​ദ്യ ഘോ​ഷ​ത്തി​ന്‍റെ​യും പു​ലി​ക്ക​ളി​യു​ടേ​യും അ​ക​മ്പ​ടി​യോ​ടെ മ​ങ്ക​മാ​ര്‍ ചേ​ര്‍​ന്ന് മാ​വേ​ലി​യെ വേ​ദി​യി​ലേ​ക്ക് വ​ര​വേ​റ്റു.

തു​ട​ര്‍​ന്ന് കെ​സി​എ​യു​ടെ ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി സ​ജി തോ​മ​സ് പ​രി​പാ​ടി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി ഏ​വ​ര്‍​ക്കും മ​നോ​ഹ​ര​മാ​യ ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റ​റാ​യ ജോ​യ​ല്‍ എ​ത്തി​ച്ചേ​ര്‍​ന്ന എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം പ​റ​ഞ്ഞു.



തു​ട​ര്‍​ന്ന് മാ​വേ​ലി​യും ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി സ​ജി തോ​മ​സും പ്രോ​ഗ്രാം കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്‌​സാ​യ ജോ​യ​ല്‍ ജോ​സും ശ്രീ​ല​ക്ഷ്മി വി​പി​നും കെ​സി​എ ട്ര​ഷ​റ​ര്‍ ലി​ജോ ജോ​സും കെ​സി​എ പി​ആ​ര്‍​ഒ വി​പി​നും ചേ​ര്‍​ന്ന് നി​ല​വി​ള​ക്ക് കൊ​ളു​ത്തി ആ​ഘോ​ഷ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​സി​എ​യു​ടെ പ്രാ​ധാ​ന്യ​ത്തെ പ​റ്റി ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി ഏ​വ​രേ​യും ഓ​ര്‍​മി​പ്പി​ച്ചു. ഇ​നി​യും മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ ഓ​രോ​രു​ത്ത​രു​ടേ​യും പി​ന്തു​ണ തേ​ടി​യ അ​ദ്ദേ​ഹം ഏ​വ​ര്‍​ക്കും ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. തു​ട​ര്‍​ന്ന് ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി.



കു​ട്ടി​ക​ളു​ടേ​യും മു​തി​ര്‍​ന്ന​വ​രു​ടേ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍ ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്ന​വ​യാ​യി​രു​ന്നു. തി​രു​വാ​തി​ര​ക്ക​ളി​ക്ക് ശേ​ഷം ജോ​ജി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു ത​ട്ടി​ക്കൂ​ട്ടു ഓ​ണം എ​ന്ന ഹാ​സ്യ സ്‌​കി​റ്റ് ഏ​വ​രി​ലും ചി​രി പ​ട​ര്‍​ത്തി.

വേ​ദി​യി​ല്‍ മി​ക​ച്ചൊ​രു നൃ​ത്ത വി​രു​ന്നാ​ണ് അ​ര​ങ്ങേ​റി​യ​ത്. സാ​രം​ഗി ഓ​ര്‍​ക്ക​സ്ട്ര അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള ഒ​രു​പി​ടി മ​നോ​ഹ​ര​മാ​യ ഗാ​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. മ​നോ​ജ്, സ്റ്റെ​ഫി, ല​ക്ഷ്മി എ​ന്നി​വ​രു​ടെ അ​വ​ത​ര​ണ​വും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി.



യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്‌​ഗേ​ജ് അ​ഡൈ്വ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്‌​ഗേ​ജ് പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്‌​പോ​ണ്‍​സേ​ഴ്‌​സാ​യി​രു​ന്നു. കെ​സി​എ​യു​ടെ കോ​ഓ​ര്‍​ഡി​നേ​റ്റേ​ഴ്‌​സി​ന്‍റെ കു​റ​ച്ചു ദി​വ​സ​മാ​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഫ​ല​മാ​യി​രു​ന്നു മി​ക​ച്ച രീ​തി​യി​ല്‍ ന​ട​ന്ന ഈ ​ഓ​ണാ​ഘോ​ഷം.

അം​ഗ​ങ്ങ​ളു​ടെ ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ മി​ക​ച്ചൊ​രു ദി​വ​സം ത​ന്നെ​യാ​ണ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍​ക്ക് സ​മ്മാ​നി​ച്ച​ത്. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ച​വ​ര്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. പ​ത്തി​ന് ഡി​ജെ​യോ​ടു കൂ​ടി പ​രി​പാ​ടി​ക​ള്‍ അ​വ​സാ​നി​ച്ചു.

കൊ​ളോ​ണിലുണ്ടായ സ്ഫോ​ട​ന​ത്തി​ല്‍ വൻ നാശനഷ്ടം.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യു​ടെ പ​ടി​ഞ്ഞാ​റ​ന്‍ ന​ഗ​ര​മാ​യ കൊ​ളോ​ണിന്‍റെ​ മ​ധ്യ​ഭാ​ഗ​ത്ത് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഉ​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ വ​ന്‍ നാ
ജ​ര്‍​മ​നി​യു​ടെ അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​യി; 30,000 അ​ധി​കം പൗരന്മാരെ തിരിച്ചയച്ചു.
ബ​ര്‍​ലി​ന്‍:​ ജ​ര്‍​മ്മ​നി​യു​ടെ വി​പു​ലീ​ക​രി​ച്ച അ​തി​ര്‍​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ള്‍ നി​ല​വി​ല്‍ വ​ന്നു.
മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ അ​യ​ർ​ല​ൻഡിൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ : മ​ല​യാ​ളിയായ ​ മാ​ക്മി​ല്ല​ൻ മ​ഠ​ത്തി​ൽ(35) ഡ​ബ്ലി​നി​ൽ അ​ന്ത​രി​ച്ചു. ഭാ​ര്യ: ജിം​സി. മ​ക​ൻ : ആ​രോ​ൺ . സം​സ്കാ​രം പി​ന്നീ​ട് .
റോ​മി​ലെ കൊ​ളോസി​യ​ത്തി​ന്‍റെ മു​ന്നി​ൽ തി​രു​വാ​തി​ര​ക്ക​ളി ന​ട​ത്തി ത​നി​മ ഗ്രൂ​പ്പ്.
റോം: ​റോ​മി​ലെ ത​നി​മ വ​നി​താ ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വോ​ണ​നാ​ളി​ൽ തി​രു​വാ​തി​ര​ക്ക​ളി സം​ഘ​ടി​പ്പി​ച്ചു.
ജാ​ൻ​സി പാ​പ്പ​ച്ച​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ലി​മി​റി​ക്കി​ൽ മ​ല​യാ​ളി​യാ​യ ജാ​ൻ​സി പാ​പ്പ​ച്ച​ൻ(63) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.