• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ​യു​ടെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച ഇ​പ്സ്വി​ച്ചി​ൽ
Share
ഇ​പ്സ്വി​ച്ച്: ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ശ​നി​യാ​ഴ്ച (സെ​പ്റ്റം​ബ​ർ 14) ഇ​പ്സ്വി​ച്ചി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ക്കും.

സെ​ന്‍റ് മേ​രി മ​ഗ്ദേ​ലീ​ൻ കാ​ത്ത​ലി​ക് ച​ർ​ച്ച ഹാ​ളാ​ണ് പ​രി​പാ​ടി​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ 11 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ, റീ​ജി​യ​ൺ നേ​താ​ക്ക​ന്മാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രും യു ​കെ​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള പ്ര​വ​ർ​ത്ത​ക​രും ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​കും.

ഒ​ഐ​സി​സി യു​കെ​യു​ടെ ന​വ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ ക​മ്മി​റ്റി​യും നി​ല​വി​ൽ വ​ന്ന ശേ​ഷം സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ആ​ഘോ​ഷ പ​രി​പാ​ടി എ​ന്ന നി​ല​യി​ൽ അ​തി​വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു പ​രി​പാ​ടി​ക​ളു​ടെ സം​ഘാ​ട​ക​രാ​യ ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.



രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് മി​ഴി​വ് പ​ക​രാ​ൻ "മാ​വേ​ലി എ​ഴു​ന്നു​ള്ള​ത്ത്', ചെ​ണ്ട​മേ​ളം, വി​വി​ധ ക​ലാ​വി​രു​ന്നു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യു​ട്ടു​ണ്ട്.

ഇ​പ്സ്വി​ച്ച് കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ൾ ചേ​ർ​ന്നു ഒ​രു​ക്കു​ന്ന വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യാ​ണ് ആ​ഘോ​ഷ​ത്തി​ലെ മ​റ്റൊ​രു ആ​ക​ർ​ഷ​ണം. ഒ​ഐ​സി​സി യു​കെ നേ​താ​ക്ക​ന്മാ​യാ​യ ജി. ​ജ​യ​രാ​ജ്‌, വി​ഷ്ണു പ്ര​താ​പ് എ​ന്നി​വ​രാ​ണ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ.

യു​കെ​യി​ലെ മു​ഴു​വ​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും കു​ടും​ബ​സ​മേ​തം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഒ​ഐ​സി​സി യു​കെ ഇ​പ്സ്വി​ച്ച് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ങ്കു​ഴി​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ നി​ഷ ജ​നീ​ഷ്, ജി​ജോ സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. സി. ​പി. സൈ​ജേ​ഷ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റേ​ഴ്‌​സു​മാ​യി ബ​ന്ധ​പ്പെ​ടാം: ജി. ​ജ​യ​രാ​ജ്‌: 07404604305, വി​ഷ്ണു പ്ര​താ​പ്: 07365242255.

വേ​ദി​യു​ടെ വി​ലാ​സം: St. Mary Magdelen Catholic Church Hall, 468, Norwich Rd, Ipswich IP1 6JSIpswich IP1 6JS.

ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
പാ​ട്ടു​ക​ളു​ടെ പാ​ലാ​ഴി തീ​ർ​ത്ത് കൈ​ര​ളി യൂ​കെ പാ​ട്ടു​കൂ​ട്ടം.
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ
പി​റ​വി തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത.
ബി​ർ​മിം​ഗ്ഹാം: യേശുക്രിസ്തുവിന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി
ജ​ർ​മ​നി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു മ​ര​ണം.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആ​ൾ​​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ മ​രി​ച്ചു.