• Logo

Allied Publications

Americas
കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ് യു​എ​സി​ൽ
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലെ സ​ഭ​ക​ളു​ടെ ഔ​ദ്യോ​ഗി​ക ഐ​ക്യ​വേ​ദി​യാ​യ കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി.​തോ​മ​സ് യു​എ​സി​ലെ​ത്തി.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ, യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ, മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ, ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ, ക്നാ​നാ​യ സ​ഭ, സാ​ൽ​വേ​ഷ​ൻ ആ​ർ​മി, ക​ൽ​ദാ​യ സു​റി​യാ​നി സ​ഭ, മ​ല​ബാ​ർ സ്വ​ത​ന്ത്ര സു​റി​യാ​നി സ​ഭ, ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച്, സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ഫെ​ലോ​ഷി​പ്പ് തു​ട​ങ്ങി​യ 16 സ​ഭ​ക​ളു​ടെ​യും വൈ​എം​സി​എ, വൈ​ഡ​ബ്ല്യു​സി​എ, ബൈ​ബി​ൾ സൊ​സൈ​റ്റി തു​ട​ങ്ങി​യ 21 ക്രൈ​സ്ത​വ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും ഐ​ക്യ വേ​ദി​യാ​ണ് കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ്.

1940 മു​ത​ൽ കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ സ​ഭ​ക​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന കെ​സി​സി​യു​ടെ അ​മേ​രി​ക്ക​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും മ​ല​യാ​ളി ക്രൈ​സ്ത​വ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ ആ​ഗോ​ള വേ​ദി​യാ​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി ക്രി​സ്ത്യ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ അ​മേ​രി​ക്ക​ൻ റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് പ്ര​കാ​ശ് പി.​തോ​മ​സി​ന്‍റെ സ​ന്ദ​ർ​ശ​നം.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ മു​ൻ സ​ഭാ ട്ര​സ്റ്റി​യാ​യ പ്ര​കാ​ശ് പി. ​തോ​മ​സ് സി​എ​സ്ഐ, സി​എ​ൻ​ഐ, മാ​ർ​ത്തോ​മ്മാ സ​ഭ​ക​ളു​ടെ ക​മ്യൂ​ണി​യ​നാ​യ ക​മ്യൂ​ണി​യ​ൻ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി, നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് ഇ​ൻ ഇ​ന്ത്യ​യു​ടെ ബോ​ർ​ഡ് ഓ​ഫ് ആ​ർ​ബി​ട്രേ​ഷ​ൻ ചെ​യ​ർ​മാ​ൻ, നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ മൂ​വ്മെ​ന്‍റ് ഫോ​ർ ജ​സ്റ്റീ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, നാ​ഷ​ണ​ൽ ഫോ​റം ഫോ​ർ പീ​പ്പി​ൾ​സ് റൈ​റ്റ്സ് ദേ​ശീ​യ ചെ​യ​ർ​മാ​ൻ, നാ​ഷ​ണ​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​മ്യൂ​ണ​ൽ ഹാ​ർ​മ​ണി​യു​ടെ പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ്ര​കാ​ശു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ: +1708 954 6188, +91 94474 72725.

അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം 22ന്.
ഹൂ​സ്റ്റ​ൺ : അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ​തെര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്
ഷി​ബു സാ​മു​വേ​ൽ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാനൊരുങ്ങി ഷി​ബു സാ​മു​വേ​ൽ.
അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ ബാ​ല​റ്റി​ന് അ​ഭ്യ​ർഥിച്ചു​ ​നാ​സ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ.
വാ​ഷിംഗ്ടൺ ഡിസി : ബ​ഹി​രാ​കാ​ശ​ത്തെ ത​ങ്ങ​ളു​ടെ താ​മ​സം അ​നി​ശ്ചി​ത​മാ​യി തു​ട​രു​മ്പോ​ൾ ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ൻ്റ് തെ
സെ​പ്റ്റം​ബ​ർ 21ന് കേരള ദിനമായി പ്രഖ്യാപിച്ച് നാഷ്‌വിൽ മേയർ.
നാഷ്‌വിൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാഷ്‌വില്ലിന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 21ന് ​ശ്രീ ഗ​ണേ​ശ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന
ധ​ർ​മ​ശാ​ലയി​ൽ നി​ന്ന് ഡാള​​സി​ലേ​ക്ക്: ക​ണ്ണൂ​ർ ഗ​വ​ർ​ണ​മെ​ൻ്റ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ളേ​ജ് പൂ​ർവ​വി​ദ്യാ​ർ​ത്ഥി സ​മ്മേ​ള​നം അ​വി​സ്മ​ര​ണീ​യ​മാ​യി.
ഡാ​ള​സ് : ക​ണ്ണൂ​ർ ധ​ർ​മ​ശാ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജ് 19962000 ബാ​ച്ചി​ന​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഡാ​ല​സി​ൽ സം​ഘ​ടി​പ്പി​ച