• Logo

Allied Publications

Europe
പോ​ർ​ട്സ്‌​മൗ​ത്തി​ൽ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് സ്വ​ന്ത​മാ​യി ഇ​ട​വ​ക​ദേ​വാ​ല​യം; പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ
Share
ബ​ർ​മിം​ഗ്ഹാം: പോ​ർ​ട്സ്‌​മൗ​ത്തി​ലെ സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്ക് ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഔ​ർ ലേ​ഡി ഓ​ഫ് ദ ​നേ​റ്റി​വി​റ്റി ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ ഒ​ന്ന് ചേ​ർ​ന്ന​ത് ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച അ​ന​ന്ത​മാ​യ ദൈ​വ​ക​രു​ണയ്​ക്ക് ന​ന്ദി​യ​ർ​പ്പി​ക്കു​വാ​നാ​ണ്.

ജീ​വ​ശ്വാ​സ​ത്തോ​ടൊ​പ്പം ബ്രി​ട്ട​നി​ലേ​ക്ക് കൊ​ണ്ടു​പോ​ന്ന ത​ങ്ങ​ളു​ടെ വി​ശ്വാ​സ​വും പാ​ര​മ്പ​ര്യ​വും ആ​രാ​ധ​നാ​ക്ര​മ​വും ഒ​ക്കെ ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റി അ​ഭം​ഗു​രം കാ​ത്ത് സൂ​ക്ഷി​ക്കു​വാ​ൻ ദൈ​വം ക​നി​ഞ്ഞു ന​ൽ​കി​യ സ്വ​ന്ത​മാ​യ​യു​ള്ള ഇ​ട​വ​ക ദേ​വാ​ല​യം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, മാ​ർ ഫി​ലി​പ്പ് ഈ​ഗ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ അ​ത് ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി.



രൂ​പ​ത​യു​ടെ സ്വ​ന്ത​മാ​യു​ള്ള അ​ഞ്ചാ​മ​ത്തെ ഇ​ട​വ​ക ദേ​വാ​ല​യ​മാ​യി ഔ​ർ ലേ​ഡി ഓ​ഫ് ദ ​നേ​റ്റി​വി​റ്റി ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് മി​ഷ​ൻ മാ​റി​യ​പ്പോ​ൾ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സി​നും ഇ​ത് ചാ​രി​താ​ർ​ഥ്യ​ത്തി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​യി.

ഏ​റ്റെ​ടു​ത്ത ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ എ​ല്ലാം പി​താ​വി​നോ​ടും രൂ​പ​താ കു​രി​യാ​യോ​ടും ചേ​ർ​ന്ന് നി​ന്ന് ഏ​റ്റ​വും ഭം​ഗി​യാ​യി നി​റ​വേ​റ്റി​യ ശേ​ഷം മാ​തൃ കോ​ൺ​ഗ്രി​ഗേ​ഷ​നി​ലേ​ക്ക് രൂ​പ​ത​യി​ലെ ശു​ശ്രൂ​ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന ജി​നോ അ​ച്ച​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ർ‌​ട്സ്‌​മൗ​ത്തി​ലെ വി​ശ്വാ​സി സ​മൂ​ഹം ന​ട​ത്തി​യ പ്രാ​ർ​ഥ​ന​ക​ളു​ടെ​യും ക​ഠി​നാ​ധ്വാ​ന​ത്തി​ന്‍റെ​യും പ​രി​സാ​മാ​പ്‌​തി​യാ​യ ഇ​ട​വ​ക പ്ര​ഖ്യാ​പ​നം തി​രി തെ​ളി​ക്ക​ൽ ക​ർ​മ​ത്തി​ലൂ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.



തു​ട​ർ​ന്ന് രൂ​പ​ത ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ റ​വ.​ഫാ. ജോ ​മൂ​ല​ശേ​രി വി​സി ഇ​ട​വ​ക പ്ര​ഖ്യാ​പ​നം സം​ബ​ന്ധി​ച്ച ഡി​ക്രി വാ​യി​ക്കു​ക​യും പി​താ​വ് വൈ​ദി​ക​രും കൈ​ക്കാ​ര​ന്മാ​രും ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​താ​ക്ക​ന്മാ​രും ഉ​ൾ​പ്പ​ടെ ഉ​ള്ള​വ​ർ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ​യു​ള്ള വ​ച​ന സ​ന്ദേ​ശം മാ​ർ ഫി​ലി​പ്പ് ഈ​ഗൻ ​ന​ൽ​കി. സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളും വി​ശ്വാ​സാ​നു​ഷ്‌​ഠാ​ന​ങ്ങ​ളും ഏ​റ്റ​വും ന​ന്നാ​യി കാ​ത്തു പ​രി​പാ​ലി​ക്കു​ക​യും തു​ട​രു​ക​യും ചെ​യ്യ​ണ​മെ​ന്ന് അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഉ​ത്‌​ബോ​ധി​പ്പി​ച്ചു.



തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദി​ക്ഷി​ണം ന​ട​ന്നു. തു​ട​ർ​ന്ന് വി​ശ്വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പോ​ർ​ട്സ്‌​മൗ​ത്ത്‌ രൂ​പ​ത​യും രൂ​പ​താ​ധ്യ​ക്ഷ​നും ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യ്ക്ക് ന​ൽ​കു​ന്ന വ​ലി​യ പി​ന്തു​ണ​യ്ക്കും പ്രാ​ർ​ഥ​ന​ക​ൾ​ക്കും ന​ന്ദി അ​ർ​പ്പി​ക്കു​ക​യും വ​ച​ന സ​ന്ദേ​ശ​ത്തി​ൽ ഫി​ലി​പ്പ് പി​താ​വ് ന​ൽ​കി​യ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞ​തു​പോ​ലെ സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ പാ​ര​മ്പ​ര്യ​ങ്ങ​ളെ സ്നേ​ഹി​ക്കു​വാ​നും അ​തി​നെ മു​റു​കെ പി​ടി​ക്കു​വാ​നും പ്രാ​വ​ർ​ത്തി​ക​മാ​ക്കു​വാ​നും അ​ദ്ദേ​ഹം വി​ശ്വാ​സി​ക​ളെ ഓ​ർ​മി​പ്പി​ച്ചു.



ആ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ക​ർ​മ​ങ്ങ​ൾ സ്നേ​ഹ വി​രു​ന്നോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. നൂ​റ്റി​പ​ത്തോ​ളം പ്ര​സു​ദേ​ന്തി​മാ​ർ ആ​ണ് തി​രു​നാ​ൾ ക​ർ​മ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ​ത്.



മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, കൈ​ക്കാ​ര​ന്മാ​രാ​യ ബൈ​ജു മാ​ണി, മോ​നി​ച്ച​ൻ തോ​മ​സ്, ജി​തി​ൻ ജോ​ൺ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ ആ​ശീ​ർ​വ​ദി​ച്ചു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത ആ​സ്ഥാ​ന മ​ന്ദി​രം മാ​ർ യൗ​സേ​ഫ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ന്‍റെ ആ​ശി​ർ​വാ​ദ​വും ഉ​ദ്ഘാ​ട​ന​വു
ബ്രി​സ്റ്റോ​ൾ സീ​റോ​മ​ല​ബാ​ർ പ​ള്ളി​യു​ടെ കൂ​ദാ​ശ​യും വെ​ഞ്ച​രി​പ്പും ബു​ധ​നാ​ഴ്ച.
ബ്രി​സ്റ്റോ​ൾ: ബ്രി​സ്റ്റോ​ളി​ലെ സീ​റോമ​ല​ബാ​ർ സ​മൂ​ഹ​ത്തി​ന്‍റെ ചി​ര​കാ​ലാ​ഭി​ലാ​ഷം പൂ​ർ​ത്തി​യാ​വു​ന്ന​തി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ് വി​കാ​രി ഫാ.
ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു.
വാ​ട്ട​ർ​ഫോ​ർ​ഡ്: ഡ​ൺ​ഗാ​ർ​വ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു.
ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ലെ ഗി​ൽ​ഫോ​ർ​ഡ് മ​ല​യാ​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ‌​ഡി​ലെ സ്റ്റ​ഫോ​ർ​ഡ്ഷെ​യ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ന‌‌‌​ട​ത്തി​യ ഓ​ണാ​ഘോ​ഷം "ആ​വ​ണി​പ്പു​ല​രി' ഗം​ഭ