• Logo

Allied Publications

Americas
ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റി
Share
ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ പ്ര​മു​ഖ ഓ​ണാ​ഘോ​ഷ​മാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ന​ട​ന്നു. പ്ര​മു​ഖ ന​ടി ശ്വേ​താ മേ​നോ​ൻ, ഗാ‌​യ​ക​ൻ ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ മു​ഖ്യ​അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ പ​തി​ന​ഞ്ചോ​ളം സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ‌ടി​കെ​എ​ഫ്, ഈ ​വ​ർ​ഷം "ആ​ര​വം 2024' എ​ന്ന പേ​രി​ലാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. മ​യൂ​ര റ​സ്റ്റോ​റ​ന്‍റ് ഒ​രു​ക്കി​യ ഓ​ണ​സ​ദ്യ​യോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത് രു​ചി​ക്കൂ​ട്ടി​ന്‍റെ വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

തു​ട​ർ​ന്ന് പ​ഞ്ചാ​രി​മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ താ​ല​പ്പൊ​ലി​യേ​ന്തി​യ മ​ല​യാ​ളി മ​ങ്ക​ക​ളു​ടെ മ​ധ്യ​ത്തി​ൽ വി​ശി​ഷ്‌​ടാ​തി​ഥി​ക​ളെ​യും മ​ഹാ​ബ​ലി ത​മ്പു​രാ​നെ​യും ഓ​ണഅ​ര​ങ്ങി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ക്കു​ക​യു​ണ്ടാ​യി.



ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ, ശ്വേ​താ മേ​നോ​ൻ, ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ബി​നു മാ​ത്യു, ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ഓ​ണം ചെ​യ​ർ​മാ​ൻ ജോ​ബി ജോ​ർ​ജ്, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് തെ​ളി​യി​ച്ച നി​ല​വി​ള​ക്കി​നു മു​ൻ​പി​ൽ ലാ​സ്യ ഡാ​ൻ​സ് അ​ക്കാ​ഡ​മി അ​ണി​യി​ച്ചൊ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങു ത​ക​ർ​ത്താ​ടി.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​ർ​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഐ​ക്യദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള മൗ​നാ​ച​ര​ണ​ത്തി​നു ശേ​ഷം ഷോ​ൺ മാ​ത്യു അ​മേ​രി​ക്ക​ൻ ദേ​ശീ​യ ഗാ​ന​വും അ​ബി​യാ മാ​ത്യു ഇ​ന്ത്യ​ൻ ദേ​ശീ​യ ഗാ​ന​വും ആ​ല​പി​ച്ചു. ഓ​ണം ചെ​യ​ർ​മാ​ൻ ജോ​ബി ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് ബി. ​ഇ​മ്മാ​നു​വ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ട​റി ബി​നു മാ​ത്യു, സാ​ജ​ൻ വ​റു​ഗീ​സ്, ജീ​മോ​ൻ ജോ​ർ​ജ്, ജോ​ർ​ജ് ന​ട​വ​യ​ൽ, രാ​ജ​ൻ സാ​മു​വേ​ൽ, സു​ധ ക​ർ​ത്താ, സു​മോ​ദ് നെ​ല്ലി​ക്കാ​ല, സാ​റ ഐ​പ്പ് എ​ന്നി​വ​ർ പ​ബ്ലി​ക് മീ​റ്റിം​ഗി​നും ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മി​നും ചു​ക്കാ​ൻ പി​ടി​ച്ചു. സു​രേ​ഷ് നാ​യ​ർ അ​ണി​യി​ച്ചൊ​രു​ക്കി​യ ഓ​ണ​പ്പൂ​ക്ക​ളം ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.



ഈ ​വ​ർ​ഷ​ത്തെ ട്രൈ​സ്റ്റേ​റ്റ് പേ​ഴ്സ​ൺ ഓ​ഫ് ദ ​ഈ​യ​റി​നു ഡൊ​മി​നി​ക് അ​ജി​ത് ജോ​ൺ അ​ർ​ഹ​നാ​യി. അ​വാ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ൻ ചെ​യ​ർ​മാ​ന്മാ​രു​ടെ ക​മ്മി​റ്റി​യാ​ണ് വി​ജ​യി​യെ ക​ണ്ടെ​ത്തി​യ​ത്.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ക​ർ​ഷ​ക ര​ത്ന അ​വാ​ർ​ഡ് മി​ക​ച്ച ക​ർ​ഷ​ക​ർ​ക്ക് പ​തി​വു​പോ​ലെ ഈ ​വ​ർ​ഷ​വും ന​ൽ​കു​ക​യു​ണ്ടാ​യി. ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജ് ഓ​ലി​ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ദ്ധ സ​മി​തി​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.



മ​ല​യാ​ള​ത്ത​നി​മ​യി​ൽ അ​ണി​ഞ്ഞൊ​രു​ങ്ങി വ​ന്ന ദ​മ്പ​തി​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദ​മ്പ​തി​ക​ൾ​ക്ക് ശോ​ശാ​മ്മ ചെ​റി​യാ​ൻ സ്പോ​ൺ​സ​ർ ചെ​യ്ത ഒ​രു ല​ക്ഷം രു​പ ന​ല്ക​പ്പെ​ട്ടു. ശോ​ശാ​മ്മ ചെ​റി​യാ​ൻ, ബ്രി​ജി​ത് വി​ൻ​സെന്‍റ്, സെ​ലി​ൻ ഓ​ലി​ക്ക​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ശ്വേ​താ മേ​നോ​ൻ, ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്ണ​ൻ, ക​ലാ ഷാ​ഹി എ​ന്നി​വ​രാ​ണ് അ​വാ​ർ​ഡ് ദാ​നം നി​ർ​വ​ഹി​ച്ച​ത്. ട്ര​ഷ​റ​ർ ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ ന​ന്ദി പ്രെ​കാ​ശ​നം ന​ട​ത്തി.



ലാ​സ്യ ഡാ​ൻ​സ് അ​ക്കാ​ദ​മി, മാ​താ ഡാ​ൻ​സ് അ​ക്കാ​ദ​മി, ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി, ബ്ലൂ ​മൂ​ൺ, റൈ​സിം​ഗ് സ്റ്റാ​ർ​സ്, പി​യാ​നോ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക​ലാ പ്ര​തി​ഭ​ക​ളു​ടെ നൃ​ത്ത പ​രി​പാ​ടി​ക​ൾ, സി​റോ മേ​ലോ​ഡീ​സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന സ​ന്ധ്യ, ഓ​ട്ടം തു​ള്ള​ൽ, എ​ന്നി​വ അ​ര​ങ്ങേ​റി.

അ​രു​ൺ കോ​വാ​ട്ടാ​യി​രു​ന്നു പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ ആ​യി പ്ര​വ​ർ​ത്തി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ തെര​ഞ്ഞെ​ടു​പ്പ്: കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം 22ന്.
ഹൂ​സ്റ്റ​ൺ : അ​മേ​രി​ക്ക​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ ​തെര​ഞ്ഞെ​ടു​പ്പ് വി​ശ​ക​ല​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഡി​ബേ​റ്റ് ഫോ​റം യു​എ​സ്എ സം​വാ​ദം സം​ഘ​ടി​പ്
ഷി​ബു സാ​മു​വേ​ൽ ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ഡാ​ള​സ്: ഗാ​ർ​ലാ​ൻ​ഡ് സി​റ്റി മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കാനൊരുങ്ങി ഷി​ബു സാ​മു​വേ​ൽ.
അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്ന് വോ​ട്ടു​ചെ​യ്യാ​ൻ ബാ​ല​റ്റി​ന് അ​ഭ്യ​ർഥിച്ചു​ ​നാ​സ ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ർ.
വാ​ഷിംഗ്ടൺ ഡിസി : ബ​ഹി​രാ​കാ​ശ​ത്തെ ത​ങ്ങ​ളു​ടെ താ​മ​സം അ​നി​ശ്ചി​ത​മാ​യി തു​ട​രു​മ്പോ​ൾ ന​വം​ബ​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന യു​എ​സ് പ്ര​സി​ഡ​ൻ്റ് തെ
സെ​പ്റ്റം​ബ​ർ 21ന് കേരള ദിനമായി പ്രഖ്യാപിച്ച് നാഷ്‌വിൽ മേയർ.
നാഷ്‌വിൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാഷ്‌വില്ലിന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 21ന് ​ശ്രീ ഗ​ണേ​ശ ടെം​പി​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ച് ന
ധ​ർ​മ​ശാ​ലയി​ൽ നി​ന്ന് ഡാള​​സി​ലേ​ക്ക്: ക​ണ്ണൂ​ർ ഗ​വ​ർ​ണ​മെ​ൻ്റ് എ​ഞ്ചി​നി​യ​റിം​ഗ് കോ​ളേ​ജ് പൂ​ർവ​വി​ദ്യാ​ർ​ത്ഥി സ​മ്മേ​ള​നം അ​വി​സ്മ​ര​ണീ​യ​മാ​യി.
ഡാ​ള​സ് : ക​ണ്ണൂ​ർ ധ​ർ​മ​ശാ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ൻ​ജി​നീ​യ​റിംഗ് കോ​ള​ജ് 19962000 ബാ​ച്ചി​ന​ന്‍റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ഡാ​ല​സി​ൽ സം​ഘ​ടി​പ്പി​ച