• Logo

Allied Publications

Europe
കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടിന്‍റെ ഓ​ണാ​ഘോ​ഷം ഞായറാഴ്ച
Share
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് (കെ​എ​പി) ക്രാ​ക്കോ​വ് ചാ​പ്റ്റ​ര്‍ സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ര്‍​ഷി​ക ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ എ​ട്ട്) ക്ല​ബ് ക്വാ​ഡ്രാ​റ്റി​ല്‍ ന​ട​ക്കും.

രാ​വി​ലെ 10 മു​ത​ല്‍ രാ​ത്രി 10 വ​രെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ പൈ​തൃ​ക​ത്തി​ന്‍റെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും ത​നി​മ പ​ക​രു​ന്ന വ​ര്‍​ണാ​ഭ​മാ​യ ആ​ഘോ​ഷ​ദി​ന​മാ​ക്കാ​ന്‍ ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​യി.

ഈ ​വ​ര്‍​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി ക്രാ​ക്കോ​വി​ലെ ഇ​ന്ത്യ​യു​ടെ ഓ​ണ​റ​റി കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ അ​ല​ക്സാ​ണ്ട്ര ഗ്ളോ​ഡ് അ​ഹ​മ്മ​ദ് പ​ങ്കെ​ടു​ക്കും. ഇ​വ​രു​ടെ സാ​ന്നി​ധ്യം ആ​ഘോ​ഷ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും അ​ന്ത​ര്‍​ദേ​ശീ​യ സ്വ​ഭാ​വ​ത്തെ​യും എ​ടു​ത്തു​കാ​ട്ടാ​ന്‍ ഉ​പ​ക​രി​ക്കും.

ച​ട​ങ്ങു​ക​ള്‍ രാ​വി​ലെ 10ന് ​ര​ജി​സ്ട്രേ​ഷ​നോ​ടെ ആ​രം​ഭി​ക്കും. 11ന് ​മെ​യി​ന്‍ സ്റ്റേ​ജി​ല്‍ ന​ട​ക്കു​ന്ന ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നു ശേ​ഷം, കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ ക​ലാ​രൂ​പ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടും.

ചെ​ണ്ട​മേ​ളം, മാ​വേ​ലി​യു​ടെ എ​ഴു​ന്നെ​ള്ള​ത്ത്, പു​ലി​ക്ക​ളി, തി​രു​വാ​തി​ര തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ള്‍ ആ​സ്വാ​ദ​ക​ര്‍​ക്കാ​യി മി​ഴി​തു​റ​ക്കും. ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി​രി​ക്കും.

25 ല​ധി​കം വ്യ​ത്യ​സ്ത വി​ഭ​വ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഓ​ണ​വി​രു​ന്ന് കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ പാ​ച​ക പാ​ര​മ്പ​ര്യ​ത്തെ വി​ളി​ച്ചോ​തും. തൂ​ശ​നി​ല​യി​ല്‍ വി​ള​മ്പു​ന്ന ഓ​ണ​സ​ദ്യ ഐ​ക്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും പ്ര​തീ​ക​മാ​വും.

ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കു​മാ​യു​ള്ള വി​വി​ധ ക​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടും. നാ​ര​ങ്ങ സ്പൂ​ണ്‍ മ​ത്സ​രം, വ​ടം​വ​ലി തു​ട​ങ്ങി​യ പ​ര​മ്പ​രാ​ഗ​ത ക​ളി​ക​ള്‍ ഔ​ട്ട്ഡോ​ര്‍ ഗാ​ര്‍​ഡ​നി​ലും, ഇ​വ​ന്‍റ് ഹാ​ളി​ല്‍ വി​വി​ധ ഇ​ന്‍​ഡോ​ര്‍ ഗെ​യി​മു​ക​ളും ന​ട​ക്കും.

സ​ന്ധ്യ​യോ​ടെ ന​ട​ക്കു​ന്ന സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ല്‍ ക്ലാ​സി​ക്ക​ല്‍ ഇ​ന്ത്യ​ന്‍ നൃ​ത്ത​രൂ​പ​ങ്ങ​ളും, പ്രാ​ദേ​ശി​ക പോ​ളി​ഷ് ക​ലാ​കാ​ര​ന്മാ​രു​ടെ പ്ര​ക​ട​ന​വും സം​യു​ക്ത​മാ​യി അ​ര​ങ്ങി​ലെ​ത്തു​മ്പോ​ള്‍ ര​ണ്ട് സം​സ്കാ​ര​ങ്ങ​ളു​ടെ​യും സം​ഗ​മ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും.

ആ​ഘോ​ഷം ക്രാ​ക്കോ​വി​ലെ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ന് സ്വ​ന്തം നാ​ടി​ന്‍റെ ഓ​ര്‍​മ്മ​ക​ള്‍ പു​തു​ക്കാ​നു​ള്ള അ​വ​സ​ര​മാ​കു​മെ​ന്നു മാ​ത്ര​മ​ല്ല, പോ​ള​ണ്ടി​ലെ സ്ഥാ​നി​ക​ര്‍​ക്കും മ​റ്റു രാ​ജ്യ​ക്കാ​ര്‍​ക്കും ഇ​ന്ത്യ​യു​ടെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള അ​പൂ​ര്‍​വ അ​വ​സ​രം ന​ല്‍​കു​ക​യു​മാ​ണ്.

ഓ​ണാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ടി​ന്‍റെ വെ​ബ്സൈ​റ്റ് സ​ന്ദ​ര്‍​ശി​ച്ച് മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും ഈ ​വ​ര്‍​ഷ​ത്തെ ഓ​ണാ​ഘോ​ഷം ക്രാ​ക്കോ​വി​ലെ സാം​സ്കാ​രി​ക ക​ല​ണ്ട​റി​ലെ പ്ര​ധാ​ന ഇ​ന​മാ​യി മാ​റ്റാ​നും കെ​എ​പി ഭ​ര​ണ​സ​മി​തി ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​റി​യി​ച്ചു.

target=_blank>https://https://www.kap.org.pl/krakowonam2024

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത