• Logo

Allied Publications

Europe
മൊ​ർ​ട്ടെ​സ​യ്ക്ക് സു​ഖ​മാ​യി ഉ​റ​ങ്ങാം; സ്പെ​ഷ്യ​ൽ കി​ട​ക്ക ന​ൽ​കി പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി
Share
പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള ര​ണ്ടാ​മ​ത്ത​യാ​ളും ഏ​റ്റ​വും ഉ​യ​ര​മു​ള്ള പാ​രാ​ലി​ന്പി​ക്സ് താ​ര​മാ​യ ഇ​റാ​നി​യ​ൻ സി​റ്റി വോ​ളി​ബോ​ൾ താ​രം മൊ​ർ​ട്ടെ​സ മെ​ഹ​ർ​സാ​ദ്സെ​ല​ക്ജാ​നി​യു​ടെ ഉ​റ​ക്ക പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി.

പാ​രീ​സ് പാ​രാ​ലി​ന്പി​ക്സ് ഗ്രാ​മ​ത്തി​ലെ കി​ട​ക്ക​ക​ൾ 8.85 അടി ഉയരക്കാരനായ മെ​ഹ​ർ​സാ​ദിന് അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ത​റ​യി​ൽ ഉ​റ​ങ്ങേ​ണ്ടി വ​രു​മെ​ന്ന ആ​ശ​ങ്ക താരത്തി​ന്‍റെ പ​രി​ശീ​ല​ക​ൻ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​വി​വ​രം അ​റി​ഞ്ഞ രാ​ജ്യാ​ന്ത​ര പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി ഇ​ട​പെ​ട്ട് പ്ര​ശ്നം പ​രി​ഹ​രി​ച്ചു.

ടോ​ക്കി​യോ പാ​രാ​ലി​ന്പി​ക്സി​ൽ മെ​ഹ​ർ​സാ​ദ് പ്ര​ത്യേ​കം നി​ർ​മി​ച്ച കി​ട​ക്ക ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​രീ​സി​ൽ ഇ​ത്ത​രം ഒ​രു സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ൽ താരത്തി​ന് ത​റ​യി​ൽ ഉ​റ​ങ്ങേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ വി​വ​രം.

ഇ​റാ​ൻ പാ​രാ​ലി​ന്പി​ക്സ് ക​മ്മി​റ്റി​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം, രാ​ജ്യാ​ന്ത​ര ഒ​ളിം​പി​ക് ക​മ്മി​റ്റി കി​ട​ക്ക​യി​ൽ വി​പു​ലീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി. എ​ന്നാ​ൽ ഇ​ത് പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് അ​ധി​ക വി​പു​ലീ​ക​ര​ണ​ങ്ങ​ളും ഇ​പ്പോ​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത