• Logo

Allied Publications

Americas
മാ​ഗ് മെ​ഗാ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച
Share
മി​സൗ​റി സി​റ്റി: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ(​മാ​ഗ്) സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ ഓ​ണാ​ഘോ​ഷ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തി​ന് മി​സോ​റി സി​റ്റി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹാ​ൾ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു.

ശ​നി​യാ​ഴ്ച മി​സോ​റി സി​റ്റി​യി​ലെ സെ​ന്‍റ് ജോ​സ​ഫ് ഹാ​ൾ കേ​ര​ള​ത്തി​ന്‍റെ ച​ടു​ല​മാ​യ നി​റ​ങ്ങ​ളും സ​മ്പ​ന്ന​മാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളും കൊ​ണ്ട് സ​ജീ​വ​മാ​കും. പു​ലി​ക​ളി, ക​ള​രി​പ്പ​യ​റ്റ് വ​ള്ളം​ക​ളി മു​ത​ലാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളു​മാ​യി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വി​സ്മ​ര​ണീ​യ​മാ​യ അ​നു​ഭ​വ​മാ​കു​മെ​ന്ന് മാ​ഗ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് പ​റ​ഞ്ഞു.

സി​നി​മാ താ​രം ശ്വേ​താ മേ​നോ​ൻ, പി​ന്ന​ണി ഗാ​യി​ക അ​ഹി അ​ജ​യ​ൻ എ​ന്നി​വ​ർ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, മി​സോ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഇ​ല​ക്കാ​ട്ട്, ജ​ഡ്ജ്മാ​രാ​യ സു​രേ​ന്ദ്ര​ൻ കെ. ​പാ​ട്ടേ​ൽ, ജൂ​ലി മാ​ത്യു എ​ന്നി​വ​രും പ​ങ്കു​ചേ​രും.

സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ൽ നി​ന്നി​ട്ടു​ള്ള മാ​ഗ്, ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​വും വ​ൻ വി​ജ​യ​മാ​ക്കു​വാ​ൻ എ​ല്ലാ വി​ധ ഒ​രു​ക്ക​ങ്ങ​ളും ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്നു.

ആ​ഘോ​ഷ​ങ്ങ​ൾ രാ​വി​ലെ 10.30 ന് ​ആ​രം​ഭി​ക്കും. ദി​വ​സം മു​ഴു​വ​ൻ സ​ന്തോ​ഷ​വും സം​ഗീ​ത​വും നൃ​ത്ത​വും പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളും ഒ​ക്കെ​യാ​യി ഒ​രു പൂ​ര അ​നു​ഭ​വം ത​ന്നെ മാ​ഗ് ഒ​രു​ക്കു​ന്നു​ണ്ട്.

ചെ​ണ്ട​മേ​ളം, തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, മാ​വേ​ലി ത​മ്പു​രാ​ന്‍റെ എ​ഴു​ന്ന​ള്ളി​പ്പ്, ഫാ​ഷ​ൻ ഷോ, ​പു​ലി​ക​ളി, ക​ള​രി​പ്പ​യ​റ്റ്, പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​രൂ​പ​ങ്ങ​ൾ, ചെ​ണ്ട മേ​ളം എ​ന്നി​വ പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ വേ​ദി​യാ​യി സ്റ്റാ​ഫോ​ർ​ഡി​ലെ സെ​ന്റ് ജോ​സ​ഫ് ഹാ​ൾ ഒ​രു​ങ്ങി ക​ഴി​ഞ്ഞി​രി​ക്കു​ന്നു (303 Present St., Missouri City, TX 77489). പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ല​തീ​ഷ് കൃ​ഷ്ണ​ൻ, അ​നി​ല സ​ന്ദീ​പ്, ആ​ൻ​സി സാ​മു​വ​ൽ, മെ​ർ​ലി​ൻ സാ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ അ​നു​ഭ​വം ഉ​റ​പ്പാ​ക്കു​വാ​ൻ അ​ശ്രാ​ന്ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

പ​രി​പാ​ടി​യി​ലേ​ക്ക് മാ​ഗ് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു എ​ന്ന് പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും ഉ​ത്സ​വ​ങ്ങ​ളും ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു​ന്ന ഒ​രു മ​ഹാ​സം​ഭ​വ​മാ​യി ഓ​ണാ​ഘോ​ഷ പ​രി​പാ​ടി മാ​റു​മെ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​മ​ൺ വ​ള​ച്ചേ​രി​ൽ, സെ​ക്ര​ട്ട​റി സു​ബി​ൻ കു​മാ​ര​ൻ,

ട്ര​ഷ​റ​ർ ജോ​സ് കെ. ​ജോ​ൺ, ജോ​യി​ൻ സെ​ക്ര​ട്ട​റി പൊ​ടി​യ​മ്മ പി​ള്ള, ജോ​യി​ൻ ട്ര​ഷ​റ​ർ സു​ജി​ത്ത് ചാ​ക്കോ, സീ​നി​യ​ർ സീ​റ്റി​സ​ൺ കോ​ഓ​ഡി​നേ​റ്റ​ർ തോ​മ​സ് വ​ർ​ക്കി, സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു തോ​മ​സ്, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ല​തീ​ഷ് കൃ​ഷ്ണ​ൻ മെ​മ്പ​ർ​ഷി​പ്പ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യൂ​സ് ചാ​ണ്ട​പ്പി​ള്ള, മീ​ഡി​യ കോ​ഓർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് തോ​മ​സ്,

വിമ​ൻ​സ് റ​പ്ര​സ​ന്‍റേ​റ്റീ​വ് അ​നി​ല സ​ന്ദീ​പ്, ആ​ൻ​സി സാ​മു​വ​ൽ, യൂ​ത്ത് റെ​പ്ര​സെ​ന്റ​റ്റീ​വ് മെ​ർ​ലി​ൻ സാ​ജ​ൻ, പി​ആ​ർ​ഒ അ​ജു വാ​രി​ക്കാ​ട്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് വാ​സു​ദേ​വ​ൻ, ജ​യിം​സ് ജോ​സ​ഫ്, അ​നി​ൽ ആ​റ​ന്മു​ള, ജി​മ്മി കു​ന്ന​ശേ​രി, ജി​നു തോ​മ​സ്, ജോ​ജി ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.