• Logo

Allied Publications

Americas
രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഡാ​ള​സി​ൽ ഞാ​യ​റാ​ഴ്ച വ​ൻ വ​ര​വേ​ൽ​പ്പ്
Share
ഡാ​ള​സ്: ഇ​ന്ത്യ​യു​ടെ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ വ​ൻ വ​ര​വേ​ൽ​പ്പ് ന​ൽ​കു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വാ​യ​തി​ന് ശേ​ഷ​മു​ള്ള രാ​ഹു​ലി​ന്‍റെ ആ​ദ്യ യു​എ​സ് സ​ന്ദ​ർ​ശ​ന​മാ​ണി​ത്.

ഡാ​ള​സി​ലെ ഇ​ർ​വിം​ഗ് ടൊ​യോ​ട്ട മ്യൂ​സി​ക് ഫാ​ക്ട​റി പ​വ​ലി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (316 W Las Colinas Blvd, Irving, Tx 75039) വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ന്ത്യാ​ക്കാ​രും അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് അ​ദ്ദേ​ഹം പ്ര​സം​ഗി​ക്കും.

ആ​ദ്യ​മാ​യി ഡാ​ള​സി​ൽ എ​ത്തു​ന്ന രാ​ഹു​ലി​നെ കാ​ണു​വാ​ൻ വ​ള​രെ ആ​കാം​ക്ഷ​യോ​ടെ​യാ​ണ് സ്ഥ​ല​ത്തെ മ​ല​യാ​ളി സ​മൂ​ഹം കാ​ത്തി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സി​ന്‍റെ​യും ഇ​ന്ത്യാ മു​ന്ന​ണി​യു​ടെ​യും അ​മ​ര​ക്കാ​ര​നാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വ​ള​രെ​യ​ധി​കം പ്ര​തീ​ക്ഷ​ക​ൾ​ക്ക് വ​ക ന​ൽ​കു​ന്ന​താ​ണെ​ന്ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ അ​വ​കാ​ശ​പ്പെ​ട്ടു.



ഡാ​ള​സി​ലെ പൊ​തു​യോ​ഗ​ത്തി​ന് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ കേ​ര​ള, ത​മി​ഴ്‌​നാ​ട്, ഹ​രി​യാ​ന, ക​ർ​ണാ​ട​ക, ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, തെ​ലു​ങ്കാ​ന, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്രാ, ഉ​ത്ത​ര പ്ര​ദേ​ശ് തു​ട​ങ്ങി​യ വി​വി​ധ സ്റ്റേ​റ്റ് ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ഘ​ട​ക​ങ്ങ​ൾ ഒ​ന്നി​ച്ചാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് യു​എ​സ്എ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് എ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്വീ​ക​ര​ണ അ​വ​ലോ​ക​ന സ​മ്മേ​ള​ന​ത്തി​ൽ ഐ​ഒ​സി യു​എ​സ്എ കേ​ര​ള​ഘ​ട​കം സൗ​ത്ത് സോ​ണ​ൽ ചെ​യ​ർ​മാ​ൻ സാ​ക് തോ​മ​സ്, സോ​ണ​ൽ ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ്‌ കാ​പ്പി​ൽ, മാ​ത്യു നൈ​നാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ന് പ്ര​വേ​ശ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​ണ്. എ​ന്നാ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​വ​ർ മു​ൻ​കൂ​റാ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. https://tinyurl.com/49tdrpp9 എ​ന്ന ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.