• Logo

Allied Publications

Europe
ഇ​ടി​മി​ന്ന​ലി​ൽ റോ​മി​ലെ പു​രാ​ത​ന ആ​ർ​ച്ചി​നു കേ​ടു​പാ​ട്
Share
റോം: ​ചൊ​വ്വാ​ഴ്ച രാ​ത്രി റോ​മി​ലു​ണ്ടാ​യ ഇ​ടി​മി​ന്ന​ലേ​റ്റ് എ​ഡി 315ൽ ​പ​ണി​തീ​ർ​ത്ത കോ​ൺ​സ്റ്റ​ന്‍റൈ​ന്‍റെ വി​ജ​യ​ക​മാ​ന​ത്തി​ന് (ആ​ർ​ച്ച് ഓ​ഫ് കോ​ൺ​സ്റ്റ​ന്‍റൈ​ൻ) കേ​ടു​പാ​ടു​ക​ൾ. മ​ണി​ക്കൂ​റി​ൽ 60 മി​ല്ലി​മീ​റ്റ​ർ മ​ഴ​യോ​ടൊ​പ്പ​മു​ണ്ടാ​യ മി​ന്ന​ൽ മു​ൻ​കൂ​ട്ടി പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

80 അ​ടി ഉ​യ​ര​മു​ള്ള ആ​ർ​ച്ചി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തു​നി​ന്ന് കൂ​റ്റ​ൻ ക​ൽ​ക്ക​ഷ​ണ​ങ്ങ​ൾ അ​ട​ർ​ന്നു​വീ​ണു. ആ​ർ​ച്ചി​ന്‍റെ സ​മീ​പ​ത്തു​ള്ള കൊ​ളോ​സി​യ​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​ക​ളി​ലും നി​ര​വ​ധി തു​ര​ങ്ക​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി. ആ​ർ​ച്ച് നി​ൽ​ക്കു​ന്ന റോ​മ​ൻ ഫോ​റ​വും പ​രി​സ​ര​ങ്ങ​ളും ടൂ​റി​സ്റ്റു​ക​ളു​ടെ ആ​ക​ർ​ഷ​ണകേ​ന്ദ്ര​മാ​ണ്.

ടൂ​റി​സ്റ്റു​ക​ൾ​ക്ക് ഇ​വി​ടെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും റോ​മി​ന്‍റെ മേ​യ​ർ റൊ​ബേ​ർ​ത്തോ ഗൗ​ൾ​ത്തി​യേ​രി അ​റി​യി​ച്ചു. എ​ഡി 312ൽ ​കോ​ൺ​സ്റ്റ​ന്‍റൈ​ൻ, മാ​ക്സെ​ൻ​ഷ്യ​സ് ച​ക്ര​വ​ർ​ത്തി​യെ ടൈ​ബ​ർ ന​ദി​യി​ലെ മി​ൽ​വി​യോ പാ​ല​ത്തി​ന​രി​കെ​വ​ച്ചു യു​ദ്ധ​ത്തി​ൽ തോ​ൽ​പ്പി​ച്ച​തി​നെ അ​നു​സ്മ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി പ​ണി​ത​താ​ണ് ഈ ​വി​ജ​യ​ക​മാ​നം.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത