• Logo

Allied Publications

Europe
ബോ​ൾ​ട്ട​നി​ൽ പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ അ​ന്നാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ ഇന്ന് മുതൽ
Share
ബോ​ൾ​ട്ട​ൻ: ബോ​ൾ​ട്ട​ൻ സെ​ന്‍റ് ആ​ൻ​സ് സീ​റോ മ​ല​ബാ​ർ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ജ​ന​ന​തി​രു​നാ​ളും ഇ​ട​വ​ക മാ​ധ്യ​സ്ഥ വി​ശു​ദ്ധ അ​ന്നാ​യു​ടെ​യും സം​യു​ക്ത തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ 6,7,8 തീ​യ​തി​ക​ളി​ൽ ബോ​ൾ​ട്ട​ൻ ഫാ​ൻ​വ​ർ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്ദ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും.

സെ​പ്റ്റം​ബ​ർ 6, വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45 ന് ​ഔ​ർ ലേ​ഡി ഓ​ഫ് ലൂ​ർ​ദ്ദ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ഡേ​വി​ഡ് ചി​നാ​രി കൊ​ടി​യേ​റ്റ് നി​ർ​വ്വ​ഹി​ക്കു​ന്ന​തോ​ടെ ഭ​ക്തി നി​ർ​ഭ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും.

തു​ട​ർ​ന്നു, ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത ക്നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള റ​വ. ഫാ. ​സു​നി പ​ടി​ഞ്ഞാ​റേ​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. സെ​ന്‍റ് ആ​ൻ​സ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സ്റ്റാ​ന്റോ വ​ഴീ​പ​റ​മ്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 7ന് ​വൈ​കി​ട്ട് 6. 30 ന് ​ഫാ. ഡേ​വി​ഡ് ചി​നാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന (ഇം​ഗ്ലി​ഷ്) അ​ർ​പ്പി​ക്കും. ഫാ. ​സ്റ്റാ​ന്റോ വ​ഴീ​പ​റ​മ്പി​ൽ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രി​ക്കും.​മു​ഖ്യ​തി​രു​നാ​ൾ ദി​ന​മാ​യ സെ​പ്റ്റം​ബ​ർ 8ന് ​രാ​വി​ലെ 11.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. സി​റോ മ​ല​ബാ​ർ ബ്ലാ​ക്ബേ​ൺ, ബ്ലാ​ക്പൂ​ൾ മി​ഷ​നു​ക​ളു​ടെ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​സ​ഫ് കീ​രം​ത​ട​ത്തി​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം വി ​അ​ന്ന​യു​ടെ​യും തി​രു​സ്വ​രൂ​പ​ങ്ങ​ൾ വ​ഹി​ച്ചു കൊ​ണ്ടു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ന​ട​ത്ത​പ്പെ​ടും. പ്ര​ദ​ക്ഷി​ണ ശേ​ഷം, മൂ​ടി നേ​ർ​ച്ച​യ്ക്കും ക​ഴു​ന്ന് എ​ഴു​ന്ന​ള്ളി​പ്പി​നും ഉ​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ്നേ​ഹ വി​രു​ന്നോ​ടെ തി​രു​നാ​ൾ അ​വ​സാ​നി​ക്കും.​

തി​രു​നാ​ളി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി മി​ഷ​ൻ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ജോ​ൺ ഫാ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​സ്റ്റാ​ന്റോ വ​ഴീ​പ​റ​മ്പി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ ജോ​മി സേ​വ്യ​ർ, സാ​ബു ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മ​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന​താ​യും, തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് പ​രി​ശു​ദ്ധ അ​മ്മ​യു​ടെ​യും വി​ശു​ദ്ധ അ​ന്നാ​യു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്ന​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത