• Logo

Allied Publications

Americas
സ്റ്റാ​ഫോ​ർ​ഡ് സെന്‍റ് തോമസ് ഇടവക സു​വ​ർ​ണ ജൂ​ബ​ലി ആഘോഷം: സ​മാ​പ​ന ച​ട​ങ്ങു​ക​ൾ 18 മു​ത​ൽ
Share
ഹൂ​സ്റ്റ​ൺ: സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക സു​വ​ർ​ണ ജൂ​ബ​ലി ആ​ഘോ​ഷം സ​മാ​പ​ന ച​ട​ങ്ങു​ക​ൾ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ. 1974 ൽ ​സ്ഥാ​പി​ത​മാ​യ ഹൂ​സ്റ്റ​ണി​ലെ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ സു​വ​ർ​ണ ജൂ​ബ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന ച​ട​ങ്ങു​ക​ൾ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 22 വ​രെ ന​ട​ക്കും.



മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ധി​പ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യാ​ണ് സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക. സെ​പ്റ്റം​ബ​ർ 18നു ​ഹൂ​സ്റ്റ​ണി​ൽ എ​ത്തു​ന്ന പ​രി​ശു​ദ്ധ കാ​തോ​ലി​ക്കാ ബാ​വ​യെ ഇ​ട​വ​ക കൂ​ട്ടാ​യ്മ സ്വീ​ക​രി​ക്കും. കാ​തോ​ലി​ക്കാ ബാ​വ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന പ​രി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ​യാ​ണ് ജൂ​ബി​ലി ആ​ഘോ​ഷ ച​ട​ങ്ങു​ക​ൾ അ​വ​സാ​നി​ക്കു​ക.

സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് സ്റ്റാ​ഫോ​ർ​ഡ് സി​വി​ക് സെ​ന്‍റ​റി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന എ​ക്സ്ട്രാ​വ​ഗ​ൻ​സാ ടാ​ല​ന്‍റ് ഷോ ​ആ​യി​രി​ക്കും സ​മാ​പ​ന ച​ട​ങ്ങു​ക​ളു​ടെ തു​ട​ക്കം.​ ഹൂ​സ്റ്റ​ണി​ലെ​യും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും നി​ർ​ധ​ന​രാ​യ ആ​ളു​ക​ളെ കൈ​പി​ടി​ച്ചു ക​യ​റ്റാ​നാ​യി ഒ​രു ല​ക്ഷം ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യ​മാ​ണ് ഇ​ട​വ​ക ന​ൽ​കു​ക.

പ​തി​നാ​യി​രം പേ​ർ​ക്ക് ആ​യി​രി​ക്കും ആ​ദ്യ​മാ​യി സ​ഹാ​യം ന​ൽ​കു​ക. ഒ​പ്പം കേ​ര​ള​ത്തി​ൽ വീ​ട് വ​യ്ക്കാ​നും വി​വാ​ഹം ന​ട​ത്താ​നും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും വ​യ​നാ​ട്ടി​ലെ പ്ര​കൃ​തി ദു​ര​ന്ത​ത്തി​ൽ എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രെ​യും ചേ​ർ​ത്തു പി​ടി​ക്കാ​നും ഇ​ട​വ​ക ശ്ര​ദ്ധി​ക്കു​ന്നു.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ച​രി​ത്രം ഓ​ർ​മി​പ്പി​ക്കു​ന്ന ഡോ​ക്യു​മെ​ന്‍റ​റി കോ​ശി പി. ​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കു​ന്നു​ണ്ട്. ഇ​ട​വ​ക​യ്ക്ക് രൂ​പം ന​ൽ​കി​യ​വ​രെ​യും ഇ​തി​ൽ​നി​ന്നു പി​രി​ഞ്ഞു​പോ​യ​വ​രെ​യും ഒ​രു​മി​ച്ചു കൂ​ട്ടു​ന്ന ഒ​രു ച​ട​ങ്ങും ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

സെ​പ്റ്റം​ബ​ർ 21നു ​ഹൂ​സ്റ്റ​ൺ പൊ​തു​സ​മൂ​ഹ​ത്തെ ആ​ദ​രി​ച്ചു​കൊ​ണ്ടു ജ​ന​പ്ര​തി​നി​ധി​ക​ളും മ​റ്റു പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം ന​ട​ക്കും. സെ​പ്റ്റം​ബ​ർ 22നു ​സ്റ്റാ​ഫോ​ർ​ഡ് സി​റ്റി​യു​ടെ പ്ര​ത്യേ​ക പ്രൊ​ക്ല​മേ​ഷ​ൻ ഉ​ണ്ടാ​വു​മെ​ന്ന് മേ​യ​ർ കെ​ൻ മാ​ത്യു പ​റ​ഞ്ഞു.



സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലി​ലെ മീ​ഡി​യ റൂ​മി​ൽ ഇ​ന്ന​ലെ വി​ളി​ച്ചു ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ട​വ​ക വി​കാ​രി​യും പ്ര​സി​ഡ​ന്‍റു​മാ​യ റ​വ.​ഫാ.​പി.​എം. ചെ​റി​യാ​ൻ വി​വ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

സ​ഹ വി​കാ​രി​മാ​രാ​യ റ​വ.​ഫാ. രാ​ജേ​ഷ് കെ. ​ജോ​ൺ, റ​വ.​ഫാ. ക്രി​സ്റ്റ​ഫ​ർ മാ​ത്യു, ഇ​ട​വ​കാം​ഗം കൂ​ടി​യാ​യ സ്റ്റാ​ഫോ​ർ​ഡ് മേ​യ​ർ കെ​ൻ മാ​ത്യു, ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ക​ൺ​വീ​ന​ർ മ​നോ​ജ് മാ​ത്യു, പാ​രി​ഷ് സെ​ക്ര​ട്ട​റി ജി​നു തോ​മ​സ്, മാ​ർ​ക്ക​റ്റിം​ഗ് പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ചെ​യ​ർ ചാ​ക്കോ പി. ​തോ​മ​സ്, സു​വ​നീ​ർ ക​മ്മ​റ്റി ജേ​ക്ക​ബ് കു​രു​വി​ള, ഡോ​ക്യു​മെ​ന്‍റ​റി കോ​ശി പി. ​ജോ​ൺ, ചാ​രി​റ്റി ക​മ്മ​റ്റി എ​ൽ​സി ഏ​ബ്ര​ഹാം, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം സി​ബു വ​ർ​ഗീ​സ്, ഫു​ഡ് ക​മ്മ​റ്റി പോ​ൾ വ​ർ​ഗീ​സ്, പ്രോ​ഗ്രാം ക​മ്മ​റ്റി ജോ​ൺ​സി വ​ർ​ഗീ​സ്, റി​സെ​പ്ഷ​ൻ ഡാ​ർ​ലി ജോ​ർ​ജ്, സ്പോ​ർ​ട്സ് സെ​ബി എ​ബ്ര​ഹാം തു​ട​ങ്ങി നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മാ​ധ്യ​മ പ്ര​തി​നി​ധി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്കു ഉ​ത്ത​രം ന​ൽ​കി.


ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.