• Logo

Allied Publications

Americas
രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഡാ​ള​സ് പൊ​തു​സ​മ്മേ​ള​നം; ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു
Share
ഡാ​ള​സ്: ഇ​ർ​വിം​ഗ് ടൊ​യോ​ട്ട മ്യൂ​സി​ക് ഫാ​ക്ട​റി​യി​ൽ വ​ച്ച് ഞാ‌​യ​റാ​ഴ്ച (സെ​പ്റ്റം​ബ​ർ എ​ട്ട്) ന​ട​ക്കു​ന്ന രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഇ​തു​വ​രെ ഇ​ന്ത്യ​യി​ലെ 20 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ടെ​ക്സ​സി​സി​ലെ വി​വി​ധ സി​റ്റി​ക​ളി​ൽ നി​ന്നും ഒ​ക്‌​ല​ഹോ​മ​യി​ൽ നി​ന്നും മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

സ​മ്മേ​ള​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ങ്കി​ലും മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. https://tinyurl.com/49tdrpp9 ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യാം. ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ ഏ​വ​രു​ടെ​യും സാ​ന്നി​ധ്യ​വും സ​ഹ​ക​ര​ണ​വും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി കൂ​ടി​യ മീ​റ്റിം​ഗി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സ​തേ​ൺ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് ഗു​ർ​ദേ​വ്ജി, ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ വൈ​സ് ചെ​യ​ർ ജോ​ർ​ജ് ഏ​ബ്ര​ഹാം, ഐ​ഒ​സി​യു​ടെ സ്ഥാ​പ​ക നേ​താ​വും ഡാ​ള​സ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നു​മാ​യ സാ​ക് തോ​മ​സ്, ഹൂ​സ്റ്റ​ൺ ചാ​പ്റ്റ​റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു തോ​മ​സ് ഓ​ലി​യാം​കു​ന്ന്, മാ​ത്യു നൈ​നാ​ൻ, നീ​ര​ജ്, സ​ന്ത്‌ ജ​ഗ്ബി​ൻ​ദേ, കാ​പ്പി​ൽ സ​ന്തോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ര​ജി​സ്ട്രേ​ഷ​ൻ ഇ​പ്പോ​ഴും തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സാ​ക് തോ​മ​സ് 914 329 7542.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.