• Logo

Allied Publications

Europe
ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ സാ​ഹി​ത്യ പു​ര​സ്‌​കാ​രം മേ​രി അ​ല​ക്‌​സി​ന്
Share
കോ​ട്ട​യം: ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ സാ​ഹി​ത്യ പു​ര​സ്‌​കാ​രം മേ​രി അ​ല​ക്‌​സി​ന്(​മ​ണി​യാ) ല​ഭി​ച്ചു. 202223 ലെ ​സാ​ഹി​ത്യ മ​ത്സ​ര​ത്തി​ലേ​ക്ക് ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ധാ​രാ​ളം കൃ​തി​ക​ൾ ല​ഭി​ച്ച​തി​ൽ ഡി​സി ബു​ക്ക്‌​സ് പ്ര​സി​ദ്ധി​ക​രി​ച്ച മേ​രി അ​ല​ക്‌​സ് തി​രു​വ​ഞ്ചൂ​റി​ന്‍റെ "എ​ന്‍റെ കാ​വ്യ രാ​മ​ച​ന​ക​ൾ' എ​ന്ന ക​വി​താ സ​മാ​ഹാ​ര​മാ​ണ് പു​ര​സ്‌​കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ണി​യ സ്വ​ദേ​ശ വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ൽ ധാ​രാ​ളം ക​വി​ത​ക​ൾ, ക​ഥ​ക​ൾ, നോ​വ​ൽ പ്ര​സി​ദ്ധി​ക​രി​ച്ചി​ട്ടു​ണ്ട്. "ഈ ​വ​സ​ന്തം നി​ന​ക്ക് മാ​ത്രം' (നോ​വ​ൽ എം​എം​സി ബു​ക്ക്‌​സ്), "കൂ​ടു വി​ട്ട കൂ​ട്ടു​കാ​ര​ൻ'(​ബാ​ല സാ​ഹി​ത്യം, കൈ​ര​ളി ബു​ക്ക്‌​സ്), "എ​നി​ക്ക് ഞാ​ൻ മാ​ത്രം' (ക​ഥ​ക​ൾ, കൈ​ര​ളി ബു​ക്ക്‌​സ്), "അ​വ​ളു​ടെ നാ​ട്' (ക​ഥ​ക​ൾ, എ​ൻ​ബി​എ​സ്), "മ​ന​സ് പാ​ഞ്ഞ വ​ഴി​യി​ലൂ​ടെ' (ക​ഥ​ക​ൾ, കെ​പി ആ​മ​സോ​ൺ പ​ബ്ലി​ക്കേ​ഷ​ൻ) എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​കൃ​തി​ക​ൾ.

മ​ണി​യ​യു​ടെ "എ​ന്‍റ കാ​വ്യ​രാ​മ ര​ച​ന​ക​ൾ' മാ​നു​ഷി​ക​മൂ​ല്യ​ങ്ങ​ൾ നി​റ​ഞ്ഞ ഹൃ​ദ​യ​ത്തു​ടി​പ്പു​ള്ള അ​ക്ഷ​ര​മാ​ല​യി​ൽ കോ​ർ​ത്തി​ണ​ക്കി​യ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല മു​തി​ർ​ന്ന​വ​ർ​ക്കും മാ​തൃ സ്പ​ർ​ശം ന​ൽ​കു​ന്ന ക​വി​ത​ക​ളെ​ന്ന് ജൂ​റി അം​ഗം​ങ്ങ​ളാ​യ ഡോ.​പോ​ൾ മ​ണ​ലി​ൽ, കാ​രൂ​ർ സോ​മ​ൻ (ല​ണ്ട​ൻ), മാ​ത്യു നെ​ല്ലി​ക്കു​ന്ന് (അ​മേ​രി​ക്ക), ഡോ.​ജ​യ ദേ​വ​ൻ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മു​ൻ​കാ​ല​ങ്ങ​ളി​ൽ എ​ൽ​എം​സി സ്വ​ദേ​ശ​വി​ദേ​ശ സാ​ഹി​ത്യ​പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ​വ​ർ കാ​ക്ക​നാ​ട​ൻ, ബേ​ബി കാ​ക്ക​ശേ​രി, (സ്വി​റ്റ്സ​ർ​ല​ൻ​ഡ്), കാ​രൂ​ർ സോ​മ​ൻ (ല​ണ്ട​ൻ), സി​സി​ലി ജോ​ർ​ജ് (ഇം​ഗ്ല​ണ്ട്), ബാ​ബു കു​ഴി​മ​റ്റം, വി​ശ്വം പ​ട​നി​ലം, മി​നി സു​രേ​ഷ്, ജി.​സാം (വി​ദ്യാ​ഭ്യാ​സം, ജീ​വ​കാ​രു​ണ്യം), എ​ൻ. ഷെ​രി​ഫ് (വി​ദ്യാ​ഭ്യാ​സം, ജീ​വ​കാ​രു​ണ്യം) എ​ന്നി​വ​ർ​ക്കാ​ണ്.

കോ​ട്ട​യ​ത്ത് ഈ ​മാ​സം 14ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ 25,000 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല ക​വും പു​ര​സ്‌​കാ​ര​മാ​യി ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ണ്ണി പ​ത്ത​നം​തി​ട്ട, സെ​ക്ര​ട്ട​റി ശ​ശി ചെ​റാ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.

സാ​ഹി​ത്യ സാം​സ്‌​കാ​രി​ക ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 2005 മു​ത​ൽ നി​ല കൊ​ള്ളു​ന്ന സം​ഘ​ട​ന​യാ​ണ് ല​ണ്ട​ൻ മ​ല​യാ​ളി കൗ​ൺ​സി​ൽ.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത