• Logo

Allied Publications

Americas
രാ​ഹു​ല്‍ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ്
Share
ഷി​ക്കാ​ഗോ: യു​എ​സി​ലെ​ത്തു​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങി ഇ​ന്ത്യ​ന്‍ ഓ​വ​ര്‍​സീ​സ് കോ​ണ്‍​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​വാ​യ ശേ​ഷ​മു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​ദ്യ വി​ദേ​ശ​യാ​ത്ര​യാ​ണ് സെ​പ്റ്റം​ബ​ർ ഏ​ഴു മു​ത​ൽ ന​ട​ക്കു​ന്ന​ത്.

അ​ഞ്ചു ദി​വ​സം നീ​ളു​ന്ന പ​ര്യ​ട​ന​ത്തി​നി​ടെ ഡാ​ള​സി​ലും വാ​ഷിം​ഗ്ട​ണ്‍ ഡി​സി​യി​ലും വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കും. അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​വാ​നാ​യി വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന​താ​യി ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ നാ​യ​ര്‍ അ​റി​യി​ച്ചു.

ഐ​ഒ​സി​യു​ടെ ദേ​ശീ​യ നേ​തൃ​ത്വ​വും മ​റ്റു വി​വി​ധ ചാ​പ്റ്റ​റു​ക​ളും ഒ​രു​മി​ച്ച് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​വാ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഐ​ഒ​സി ചെ​യ​ര്‍​മാ​ന്‍ സാം ​പി​ട്രോ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജോ​ര്‍​ജ് ഏ​ബ്ര​ഹാം, പ്ര​സി​ഡ​ന്‍റ് മൊ​ഹി​ന്ദ​ര്‍ സിം​ഗ്,

കേ​ര​ള ചാ​പ്റ്റ​ര്‍ ചെ​യ​ര്‍​മാ​ന്‍ തോ​മ​സ് മാ​ത്യു, പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി സ​ജി ക​രി​മ്പ​ന്നൂ​ര്‍, സ്ഥാ​പ​ക നേ​താ​വാ​യ സാ​ക് തോ​മ​സ്, സ​ന്തോ​ഷ് കാ​പ്പി​ല്‍, തോ​മ​സ് ഓ​ലി​യാം​കു​ന്നേ​ല്‍ തു​ട​ങ്ങി​യ​വ​രും വി​വി​ധ ചാ​പ്റ്റ​ര്‍ നേ​താ​ക്ക​ന്മാ​രും അ​ട​ങ്ങി​യ വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ള്‍ രാ​ഹു​ൽ ഗാ​ന്ധി​യെ സ്വീ​ക​രി​ക്കു​വാ​നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

ഇ​ർ​വിം​ഗ് ടൊ​യോ​ട്ട മ്യൂ​സി​ക് ഫാ​ക്‌​ട​റി​യി​ൽ സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് രാ​ഹു​ൽ ഗാ​ന്ധി പ്ര​സം​ഗി​ക്കും. ചി​ത്ര​ത്തി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന ക്യു​ആ​ര്‍ കോ​ഡ് ഉ​പ​യോ​ഗി​ച്ച് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.