• Logo

Allied Publications

Europe
യു​ക്മ വ​ള്ളം​ക​ളി ഇ​ന്ന്; സു​ര​ഭി ല​ക്ഷ്മി​യും ബൈ​ജു തി​ട്ടാ​ല​യും മു​ഖ്യാ​തി​ഥി​ക​ൾ
Share
ലണ്ടൻ: യു​ക്മ ടി​ഫി​ൻ ബോ​ക്സ് കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ഇ​ന്ന് മാ​ൻ​വേ​ഴ്സ് ത​ടാ​ക​ക്ക​ര​യി​ൽ അ​ര​ങ്ങേ​റു​ക​യാ​ണ്. യു​കെ മ​ല​യാ​ളി​ക​ൾ വ​ഞ്ചി​പ്പാ​ട്ടിന്‍റെ മേ​ള​ത്തോ​ടെ ഷെ​ഫീ​ൽ​ഡി​ന​ടു​ത്തു​ള്ള റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ക്ക​ര​യി​ലേ​ക്കു ഒ​ഴു​കി​യെ​ത്തു​മ്പോ​ൾ ഇ​തു​വ​രെ യു​കെ മ​ല​യാ​ളി​ക​ൾ ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത മ​ല​യാ​ളി​ക​ളു​ടെ മ​നു​ഷ്യസ​മു​ദ്ര​മാ​യി അ​ത് മാ​റും.

മ​ല​യാ​ള സി​നി​മാ താരം സു​ര​ഭി ല​ക്ഷ്മി, കേം​ബ്രി​ഡ്ജ് മേ​യ​ർ ബൈ​ജു തി​ട്ടാ​ല എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി ഇ​ന്ന​ത്തെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി യു​ക്മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

പ്ര​വേ​ശ​നം പാ​സ് മൂ​ലം നി​യ​ന്ത്രി​ച്ചി​രി​ക്കു​ന്ന മ​ത്സ​ര​വേ​ദി​യി​ലേ​ക്ക് രാ​വി​ലെ എട്ട് മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. നി​ര​വ​ധി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര മാ​ൻ​വേ​ഴ്സി​ലെ കേ​ര​ളാ​പൂ​രം കാ​ണു​വാ​നാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

10,000ത്തി​നും 15,000ത്തി​നു​മി​ട​യി​ൽ കാ​ണി​ക​ളെ സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നുണ്ട്. മ​ത്സ​രം കാ​ണാ​നെ​ത്തു​ന്ന​വ​ർ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ച്ചു.

വേ​ദി​യി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ചാ​യ് & കോ​ഡ്സ് മ്യൂ​സി​ക് ബാ​ൻഡ്, മെ​ഗാ തി​രു​വാ​തി​ര, ഫ്യൂ​ഷ​ൻ ഡാ​ൻ​സ് എ​ന്നി​വ​യും കാ​ണി​ക​ളു​ടെ മ​നം​ക​വ​രും. രാ​വി​ലെ മു​ത​ൽ ടോ​ണ്ട​നി​ലെ പ്ര​ശ​സ്ത കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​മാ​യ മ​ട്ടാ​ഞ്ചേ​രി​യു​ടെ ഫു​ഡ് സ്റ്റാ​ളു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.

വി​വി​ധ ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഫു​ഡ് സ്റ്റാ​ളു​ക​ളി​ലൂ​ടെ മി​ത​മാ​യ നി​ര​ക്കി​ൽ ല​ഭ്യ​മാ​യി​രി​ക്കും. ബി​വ​റേ​ജ് സ്റ്റാ​ളും ഗ്രോ​സ​റി സ്റ്റാ​ളും വേ​ദി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ്.

വ​ള്ളം​ക​ളി ലൈ​വ് മാ​ഗ്നാ​വി​ഷ​ൻ ടി​വി​യി​ൽ ല​ഭ്യ​മാ​ണ്. വ​ള്ളം​ക​ളി മ​ത്സ​രം ത​ത്സമ​യം പ്രേ​ക്ഷ​ക​രി​ലെ​ത്തി​ക്കു​വാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളു​മാ​യാ​ണ് മാ​ഗ്നാ​വി​ഷ​ൻ ടി​വി എ​ത്തു​ന്ന​ത്.

സൗ​ജ​ന്യ​മാ​യ മാ​ഗ്നാ​വി​ഷ​ൻ ടി​വി​യു​ടെ അ​പ്ലി​ക്കേ​ഷ​നിലൂ‌ടെ മത്സരം കാണം. ‌യപ്പ് (Yupp) ടി​വി​യി​ലും www.magnavision.tv എ​ന്ന വെ​ബ്സൈ​റ്റി​ലും യു​ക്മ​യു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ലും ലൈ​വ് ല​ഭ്യ​മാ​യി​രി​ക്കും.

എല്ലാവരെയും മത്സരം കാണാൻ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി യു​ക്‌​മ പ്ര​സി​ഡ​ന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: Manvers Lake, Station Road, WathUponDearne, Rotherham, South Yorkshire. S63 7DG.

ക്രാ​ക്കോ​വി​ല്‍ കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ക്രാ​ക്കോ​വ്: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പോ​ള​ണ്ട് ക്രാ​ക്കോ​വ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണാ​ഘോ
ബ്രേ​ക്ക് ത​ക​രാ​ർ: ബി​എം​ഡ​ബ്ല്യു 15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
ബെ​ര്‍​ലി​ന്‍: ബ്രേ​ക്ക് ത​ക​രാ​റി​നെ തു​ട​ര്‍​ന്ന് ബി​എം​ഡ​ബ്ല്യു15 ല​ക്ഷം കാ​റു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു.
കടുത്ത തീരുമാനവുമായി ഫോക്സ്‌വാഗൻ; നിരവധി പേർക്ക് തൊഴിൽ നഷ്‌ടമാകും.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ പ്ര​മു​ഖ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളാ​യ ഫോ​ക്സ്‌​വാ​ഗ​ൻ ക​മ്പ​നി ത​ങ്ങ​ളു​ടെ ‘തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി’ റ​ദ്ദാ​ക്കാ​ൻ തീ​രു​മാ​ന
യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സ് ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
ബെ​ർ​ലി​ൻ: യു​ണൈ​റ്റ​ഡ് ബെ​ർ​ലി​ൻ മ​ല്ലൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബെ​ർ​ലി​നി​ലെ ബെർലിനർ ഡോമിൽ മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ച്ചു.
തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത