• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ​യു​ടെ ന​വ നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് അ​ധി​കാ​ര​മേ​ൽ​ക്കും
Share
ല​ണ്ട​ൻ: ഒ​ഐ​സി​സി യു​കെ​യു​ടെ പു​തി​യ നാ​ഷ​ണ​ൽ ക​മ്മി​റ്റി സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ചു​മ​ത​ല​യേ​ൽ​ക്കും. ല​ണ്ട​നി​ലെ ക്രോ​യ്ഡ​നി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം എ​ഐ​സി​സി സെ​ക്ര​ട്ട​റി പെ​രു​മാ​ൾ വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക്രോ​യ്ഡ​ൻ സെ​ന്‍റ് ജൂ​ഡ് വി​ത്ത്‌ സെ​ന്‍റ് എ​യ്ഡ​ൻ ഹാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റ് മു​ത​ലാ​ണ് സ​മ്മേ​ള​നം. ച​ട​ങ്ങി​ൽ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​ൽ​ക്കും.

യു​കെ​യി​ലെ വി​വി​ധ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി​ക​ളി​ൽ നി​ന്നും പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി​ക്ക് അ​നു​മോ​ദ​ന​ങ്ങ​ളും അ​ഭി​വാ​ദ്യ​ങ്ങ​ളും അ​ർ​പ്പി​ക്കു​വാ​ൻ ച​ട​ങ്ങി​ൽ അ​ണി​ചേ​രും.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നും ഏ​കോ​പ​ന​ത്തി​നു​മാ​യി ഒ​ഐ​സി​സി യു​കെ സ​റെ റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൻ ജോ​ർ​ജി​നെ പ്രോ​ഗ്രാം ക​ൺ​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ഒ​ഐ​സി​സി​യു​ടെ യു ​കെ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തു​ട​നീ​ളം വ്യാ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നേ​തൃ​നി​ര​യി​ലേ​ക്ക് ഉ​യ​ർ​ത്തു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സി​നെ അ​ധ്യ​ക്ഷ സ്ഥാ​നം ന​ൽ​കി​ക്കൊ​ണ്ട് ക​മ്മി​റ്റി പു​ന​സം​ഘ​ടി​പ്പി​ച്ച​ത്.

പ്ര​സി​ഡ​ന്‍റ്, അഞ്ച് വ​ർ​ക്കിംഗ് പ്ര​സി​ഡ​ന്‍റു​മാ​ർ, അഞ്ച് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, നാല് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ, 15 ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ട്ര​ഷ​റ​ർ, ഔ​ദ്യോ​ഗി​ക വ​ക്താ​വ്, നാല് അം​ഗ ഉ​പ​ദേ​ശ​ക ക​മ്മി​റ്റി, 10 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, നാല് യു​വ​ജ​ന പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പ​ടെ 49 ഭാ​ര​വാ​ഹി​ക​ളെ​യാ​ണ് ഈ മാസം 16ന് ​കെപിസിസി ​പ്ര​ഖ്യാ​പി​ച്ച​ത്.

സം​ഘ​ട​ന​യു​ടെ വാ​ർ​ത്താ​കു​റി​പ്പു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധ​മാ​യ വാ​ർ​ത്ത​ക​ൾ, സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റി​യി​പ്പു​ക​ൾ തു​ട​ങ്ങി​യ​വ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ക്കു​ന്ന​തി​നു​മാ​യി ര​ണ്ട് അം​ഗ മീ​ഡി​യ സെ​ല്ലും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

സ​മ്മേ​ള​ന വേ​ദി​യു​ടെ വി​ലാ​സം: St. Jude with St. Aiden Hall, Thornton Heath CR7 6BA.

ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ
ജ​റു​സ​ലേ​മി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ന്‍ "വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം' ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ.
ജ​റു​സ​ലേം: ജ​റു​സ​ലേ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി രൂ​പം​കൊ​ണ്ട വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം എ​ന
ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.