• Logo

Allied Publications

Americas
കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ജനന തിരുനാള്‍
Share
ഒഹായോ : കൊളംബസ് സെന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്‍റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ഈ വര്‍ഷത്തെ തിരുനാള്‍ ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിൽ നടത്തപ്പെടും.

തിരുനാളിന്‍റെ നടത്തിപ്പിനായി സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായിയുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ക്കു രൂപം നല്‍കി. ജിൻസൺ സാനി, ദീപു പോൾ (ട്രസ്റ്റീമാര്‍), സോണി ജോസഫ് & ഷൈജൻ ജോസ് (പെരുന്നാള്‍ കണ്‍വീനര്‍മാര്‍), ബബിത ഡിലിന്‍ (ഇന്‍വിറ്റേഷന്‍ കമ്മിറ്റി), ചെറിയാൻ മാത്യു (ലിറ്റര്‍ജി), അരുണ്‍ ഡേവിസ് (ക്വയര്‍), സുജ അലക്സ് (പ്രസുദേന്തി/പ്രദക്ഷിണം), ജാനറ്റ് ജോസഫ് (ചര്‍ച്ച് ഡെക്കറേഷന്‍), ലിയാ ജോസ് (കള്‍ച്ചറല്‍ & പബ്ലിക് മീറ്റിംഗ്), അജോ ജോസഫ് & ജോബി ജോസഫ് (ഔട്ട്ഡോര്‍ ഡെക്കറേഷന്‍ & ഹാള്‍ സെറ്റപ്പ് ), റോഷന്‍ അലക്സ് (ഫോട്ടോഗ്രാഫി & വീഡിയോ), ഷിനൊ മാച്ചുവീട്ടില്‍ ആന്റണി (ലൈറ്റ് & സൗണ്ട്), ഡിലിന്‍ ജോയ് (ഫുഡ്) എന്നിവരെ കമ്മിറ്റി ലീഡേഴ്സ് ആയി തെരഞ്ഞെടുത്തു.

ഓഗസ്റ്റ് 31 ശനിയാഴ്ച വൈകുന്നേരം 5.15 മണിക്ക് കൊടിയേറ്റോട് കൂടി തിരുനാളിന് തുടക്കം കുറിക്കും. കുര്‍ബാനയ്ക്കുശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

സെപ്റ്റംബര്‍ 1 ഞായറാഴ്ച തിരുനാള്‍ ദിനത്തില്‍, വൈകുന്നേരം 3.30 മണിക്ക്, ഈ വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന പ്രസുദേന്തിമാരുടെ വാഴ്ച്ചയ്ക്ക് ശേഷം, പ്രദക്ഷിണം തുടർന്നു ഫാദർ ബേബി ഷെപ്പേർഡ് പ്രധാന കാര്‍മികത്വം വഹിക്കുന്ന ആഘോഷപൂര്‍വമായ തിരുന്നാള്‍ കുര്‍ബാന, മിഷൻ ഡയറക്റ്റർ ഡോക്ടർ ഫാദർ നിബി കണ്ണായി ഒപ്പം ഫാ. ജിൻസ് കുപ്പക്കര , ഫാദർ ആന്‍റണി ചൂരവടി , ഫാ. അനീഷ് പൂവത്തേൽ എന്നിവർ ചേർന്ന് അർപ്പിക്കുന്നതായിരിക്കും ഫാ. എബി ചീരകത്തോട്ടത്തിൽ തിരുനാൾ സന്ദേശം നൽകുന്നതായിരിക്കും .

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്