• Logo

Allied Publications

Europe
കേ​ര​ള​പൂ​രം വ​ള്ളം​ക​ളി ലോ​ഗോ മ​ത്സ​രം: ഹെ​ർ​ഫോ​ർ​ഡി​ലെ ബി​നോ മാ​ത്യു വി​ജ​യി
Share
ല​ണ്ട​ൻ: യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​നാ​യി ന​ട​ത്തി​യ ലോ​ഗോ മ​ത്സ​ര​ത്തി​ൽ ഹെ​ർ​ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ ബി​നോ മാ​ത്യു ഡി​സൈ​ൻ ചെ​യ്ത ലോ​ഗോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ എ​ല്ലാ ഔ​ദ്യോ​ഗി​ക കാ​ര്യ​ങ്ങ​ൾ​ക്കും ഈ ​ലോ​ഗോ​യാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​നോ മാ​ത്യു​വി​ന് 101 പൗ​ണ്ടും ഫ​ല​ക​വും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ലോ​ഗോ മ​ത്സ​ര​ത്തി​ൽ നി​ന്നാ​ണ് ബി​നോ​യു​ടെ ലോ​ഗോ ജ​ഡ്ജിം​ഗ് പാ​ന​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്. വി​ജ​യി​ക്ക് വ​ള്ളം​ക​ളി മ​ത്സ​ര​വേ​ദി​യി​ൽ വ​ച്ച് സ​മ്മാ​നം വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.

അ​തേ​സ​മ​യം, ആ​റാ​മ​ത് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ചി​ട്ട​യാ​യി പു​രോ​ഗ​മി​ക്കു​ന്നുണ്ട്. ഈ ​മാ​സം 31ന് ​ഷെ​ഫീ​ൽ​ഡി​ന​ടു​ത്ത് റോ​ഥ​ർ​ഹാ​മി​ലെ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന വ​ള്ളം​ക​ളി​യും കാ​ർ​ണി​വ​ലും ച​രി​ത്ര സം​ഭ​വ​മാ​ക്കു​വാ​ൻ

യു​ക്മ ദേ​ശീ​യ സ​മി​തി പ്ര​സി​ഡന്‍റ് ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ യു​ക്മ ദേ​ശീ​യ, റീ​ജി​യ​ണ​ൽ നേ​താ​ക്ക​ൻ​മാ​ർ വ​ലി​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ത്തി വ​രു​ന്ന​ത്.

ഈ ​വ​ർ​ഷം വ​ള്ളം​ക​ളി​ക്ക് രാ​ഷ്ട്രീ​യ സി​നി​മാ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി എ​ത്തി​ച്ചേ​രും. കൂ​ടാ​തെ പ്ര​മു​ഖ ക​ലാ​കാ​ര​ൻ​മാ​രും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.

2019, 2022, 2023 വ​ർ​ഷ​ങ്ങ​ളി​ലെ യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത് പ്ര​കൃ​തി ര​മ​ണീ​യ​മാ​യ​തും സൗ​ക​ര്യ​പ്ര​ദ​വു​മാ​യ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു.

കാ​ണി​ക​ളാ​യി ഈ ​വ​ർ​ഷം കൂ​ടു​ത​ൽ പേ​ർ വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വ​ള്ളം​ക​ളി​യു​ടെ ഇ​വ​ന്‍റ് കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. യു​ക്മ ദേ​ശീ​യ സ​മി​തി​യി​ൽ നി​ന്നും വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന്‍റെ ചു​മ​ത​ല നാ​ഷ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ജോ വ​ർ​ഗീ​സി​നാ​യി​രി​ക്കും.

അ​വ​സാ​ന വ​ർ​ഷം വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് എ​ക​ദേ​ശം 7,000ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കാ​ണി​ക​ളാ​യി എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ഇ​പ്രാ​വ​ശ്യം 15,000 ആ​ളു​ക​ൾ വ​ള്ളം​ക​ളി കാ​ണു​ന്ന​തി​ന് എ​ത്തി​ച്ചേ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ലും അ​തി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന കാ​ർ​ണി​വ​ലി​ലും പ​ങ്കെ​ടു​ത്ത് ഒ​രു ദി​വ​സം മു​ഴു​വ​നും ആ​ഹ്ലാ​ദി​ച്ചു​ല്ല​സി​ക്കു​വാ​ൻ വേ​ണ്ടി നി​ര​വ​ധി അ​സോ​സി​യേ​ഷ​നു​ക​ളും മ​റ്റ് സം​ഘ​ട​ന​ക​ളും ഏ​ക​ദി​ന വി​നോ​ദ​യാ​ത്ര​ക​ൾ മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ലേ​ക്ക് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

മാ​ൻ​വേ​ഴ്സ് ത​ടാ​ക​വും അ​നു​ബ​ന്ധ പാ​ർ​ക്കു​മെ​ല്ലാ​മാ​യി പ​തി​ന‌​യാ​യി​ര​ത്തോ​ളം കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. വ​ള്ളം​ക​ളി മ​ത്സ​രം ന​ട​ത്ത​പ്പെ​ടു​ന്ന ത​ടാ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്ത് നി​ന്നാ​ലും ത​ട​സ​മി​ല്ലാ​തെ മ​ത്സ​രം വീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

പ്ര​ധാ​ന സ്റ്റേ​ജ്, ഭ​ക്ഷ​ണ​ശാ​ല​ക​ൾ എ​ന്നി​വ ചു​റ്റു​മു​ള്ള പു​ൽ​ത്ത​കി​ടി​യി​ലാ​യി​രി​ക്കും ഒ​രു​ക്കു​ന്ന​ത്. ഒ​രേ സ്ഥ​ല​ത്ത് നി​ന്നു ത​ന്നെ വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളും സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും കാ​ണു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ണ്ട്.

കൂ​ടാ​തെ മൂ​വാ​യി​ര​ത്തി​ല​ധി​കം കാ​റു​ക​ൾ​ക്കും കോ​ച്ചു​ക​ൾ​ക്ക് പ്ര​ത്യേ​ക​വും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. സ്കൂ​ൾ അ​വ​ധി അ​വ​സാ​നി​ക്കു​ന്ന വേ​ള​യി​ൽ ഒ​രു ദി​വ​സം മു​ഴു​വ​നാ​യി ആ​ഹ്ലാ​ദി​ക്കു​ന്ന​തി​നും ആ​സ്വ​ദി​ക്കു​ന്ന​തി​നു​മു​ള്ള അ​വ​സ​ര​മാ​ണ് യു​ക്മ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി മ​ത്സ​ര ദി​വ​സം ഒ​രു​ങ്ങു​ന്ന​ത്.

വ​ള്ളം​ക​ളി കാ​ണു​ന്ന​തി​ന് മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​രു​വാ​ൻ ഏ​വ​രേ​യും യു​ക്മ ദേ​ശീ​യ സ​മി​തി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ 07904785565, കു​ര്യ​ൻ ജോ​ർ​ജ് 07877348602, ഷീ​ജോ വ​ർ​ഗീ​സ് 07852931287.

വ​ള്ളം​ക​ളി ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം: Manvers Waterfront Boat Club, Station Road, WathuponDearne, Rotherham, South Yorkshire, S63 7DG.

ജ​ര്‍​മ​നി​യി​ല്‍ മ​ല​യാ​ളി യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചനിലയിൽ.
ബെ​ര്‍​ലി​ന്‍: ഈ മാസം ഒന്നിന് ബെ​ര്‍​ലി​നി​ല്‍ നി​ന്നും കാ​ണാ​താ​യ ആ​ദം ജോ​സ​ഫ് കാ​വും​മു​ക​ത്ത്(30) എ​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി‌യെ കു​ത്തേറ്റ് മ​രി
യു​ക്മ ക​ലാ​മേ​ള​ക​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ല​ണ്ട​ൻ: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​ക​ളി​ലൊ​ന്നാ​യ യു​ക്മ ദേ​ശീ​യ​ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന യ
മാ​ർ റാ​ഫേ​ൽ ത​ട്ടി​ലി​ന്‍റെ വി​സ്മ​യ​നീ​യ​മാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ സ​ന്ദ​ർ​ശ​നം.
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യ്ക്ക് ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും അ​വി​സ്മ​ര​ണീ​യ​മാ​യ ഓ​ർ​മ​ക​ളു​ടെ​യും ച​രി​ത്ര മു​ഹൂ​
ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ
ജ​റു​സ​ലേ​മി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ന്‍ "വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം' ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ.
ജ​റു​സ​ലേം: ജ​റു​സ​ലേ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി രൂ​പം​കൊ​ണ്ട വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം എ​ന