• Logo

Allied Publications

Americas
ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ലി​ന് പു​തി​യ നേ​തൃ​ത്വം
Share
ന്യൂ​യോ​ർ​ക്ക്: ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ലി​ന് ന​വ നേ​തൃ​ത്വം. ഡൊ​മി​നി​ക് റി​പ്പ​ബ്ലി​ക്കി​ലെ പു​ന്‍റ്ക്കാ​നാ​യി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ട ഫോ​മ​യു​ടെ 2024 2026 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് അ​ഡ്വൈ​സ​റി കൗ​ൺ​സി​ലി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നാ​യി ഷി​നു ജോ​സ​ഫ്, സെ​ക്ര​ട്ട​റി​യാ​യി സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ, വൈ​സ് ചെ​യ​ർ​മാ​നാ​യി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി ബി​ജോ​യ് സേ​വ്യ​ർ എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷി​നു ജോ​സ​ഫ് 2016ൽ ​ന്യൂ​യോ​ർ​ക്കി​ലെ യോ​ങ്കേ​ഴ്സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. 2018 2020 കാ​ല​ഘ​ട്ട​ത്തി​ൽ ഫോ​മ​യു​ടെ ട്ര​ഷ​റ​ർ ആ​യി സേ​വ​നം ചെ​യ്തി​രു​ന്ന ഷി​നു, 2022 24 ൽ ​നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​ർ ആ​യി​രു​ന്നു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യാ‌​യ ഷി​നു, ന്യൂ​യോ​ർ​ക്കി​ൽ കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ൽ ക​ലാ​സാം​സ്കാ​രി​ക സാ​ഹി​ത്യ​രം​ഗ​ത്ത് ത​ന​താ​യ വ്യ​ക്തി മു​ദ്ര പ​തി​പ്പി​ച്ച സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ ആ​ണ് സെ​ക്ര​ട്ട​റി. വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഏ​റെ പ്ര​ചാ​ര​മു​ള്ള ഫോ​മ​യു​ടെ സാ​ഹി​ത്യ മാ​സി​ക​യാ​യ "അ​ക്ഷ​ര​കേ​ര​ള​ത്തി​ന്‍റെ' മാ​നേ​ജിം​ഗ് എ​ഡി​റ്റ​റാ​ണ്.

2016ൽ ​ഡി​ട്രോ​യി​റ്റ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ഇ​പ്പോ​ൾ ഡി​എം​എ​യു​ടെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് സെ​ക്ര​ട്ട​റി​യാ​യ ഇ​ദ്ദേ​ഹം 2020 മു​ത​ൽ ഫോ​മ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​റാ​ണ്.

ചെ​റു​പ്പ​കാ​ലം മു​ത​ൽ വി​വി​ധ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും നേ​തൃ​ത്വം കൊ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള സൈ​ജ​ൻ ക​ണി​യോ​ടി​ക്ക​ൽ മി​ഷി​ഗ​നി​ൽ താ​മ​സി​ക്കു​ന്നു. ആ​ലു​വ​യാ​ണ് സ്വ​ദേ​ശം.

മി​ക​വു​റ്റ സം​ഘാ​ട​ക​നാ​യ ജോ​സ് മ​ണ​ക്കാ​ട്ടാ​ണ് വൈ​സ് ചെ​യ​ർ​മാ​ൻ. ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ബോ​ർ​ഡ് അം​ഗ​മാ​യി ഇ​പ്പോ​ൾ സേ​വ​നം ചെ​യ്യു​ന്ന അ​ദ്ദേ​ഹം 2020 2022 കാ​ല​ഘ​ട്ട​ത്തി​ൽ ഫോ​മാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു.

2018ൽ ​ഫോ​മ​യു​ടെ ഷി​ക്കാ​ഗോ ക​ൺ​വെ​ൻ​ഷ​ന്‍റെ വൈ​സ് ചെ​യ​ർ​മാ​നാ​യി​രു​ന്നു. കോ​ട്ട​യം ക​ല്ല​റ സ്വ​ദേ​ശി​യാ​യ ജോ​സ് മ​ണ​ക്കാ​ട്ട് ഇ​പ്പോ​ൾ ഷി​ക്കാ​ഗോ​യി​ൽ താ​മ​സി​ക്കു​ന്നു.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബി​ജോ​യ് സേ​വ്യ​ർ സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ട്ര​ഷ​റ​ർ, സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, 2020 ൽ ​പ്ര​സി​ഡ​ന്‍റെ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ ഫോ​മാ സ​ൺ​ഷൈ​ൻ റീ​ജി​യ​ണി​ന്‍റെ പൊ​ളി​റ്റി​ക്ക​ൽ ഫോ​റം ചെ​യ​ർ​മാ​ൻ ആ​യി​രു​ന്ന ഇ​ദ്ദേ​ഹം 2022ലെ ​ഫോ​മാ ക​ൺ​വ​ൻ​ഷ​ന്‍റെ കോ​ചെ​യ​റാ​യി​രു​ന്നു. 202224 ടേ​മി​ൽ ഫോ​മാ നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​മ്പ​റാ​യി​രു​ന്നു.

പ​ഠ​ന​കാ​ലം മു​ത​ൽ അ​ന​വ​ധി പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ള്ള ബി​ജോ​യ് പാ​ലാ സ്വ​ദേ​ശി​യാ​ണ്. ഇ​പ്പോ​ൾ ഫ്ലോ​റി​ഡ​യി​ലെ മ​യാ​മി​യി​ൽ താ​മ​സി​ക്കു​ന്നു.

ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള ക​ർ​മ്മ​പ​രി​പാ​ടി​ക​ളും ന​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും രൂ​പീ​ക​രി​ക്കു​ക​യും അ​ത് ന​ട​പ്പി​ൽ വ​രു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ അ​വി​ഷ്ക​രി​ച്ച് ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് ശു​പാ​ർ​ശ ചെ​യ്യു​ക എ​ന്ന​താ​ണ് അ​ഡ്വൈ​സ​റി കൗ​ൺ​സി​ലി​ന്‍റെ പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​ത്വം.

മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ​യും അം​ഗ​സം​ഘ​ട​ന​ക​ളു​ടേ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യും സ​ഹ​ക​ര​ണ​വും ഇ​വ​ർ നാ​ലു​പേ​രും അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടാ​തെ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫോ​മ​യു​ടെ 2024 26 വ​ർ​ഷ​ങ്ങ​ളി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ക​യും അ​വ​രോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​വാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ക്കു​ക​യും ചെ​യ്തു.

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്