• Logo

Allied Publications

Americas
സു​നി​ത​യു​ടെ മ​ട​ക്കം ഫെ​ബ്രു​വ​രി​യി​ൽ
Share
ഹൂ​സ്റ്റ​ൺ: അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങി​യ ബു​ച്ച് വി​ൽ​മ​റും ഇ​ന്ത്യ​ൻ വം​ശ​ജ സു​നി​ത വി​ല്യം​സും ഭൂ​മി​യി​ൽ മ​ട​ങ്ങി​യെ​ത്താ​ൻ അ​ടു​ത്ത​വ​ർ​ഷം ഫെ​ബ്രു​വ​രി വ​രെ കാ​ത്തി​രി​ക്ക​ണം.

ബോ​യിം​ഗി​ന്‍റെ സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ പോ​യ ഇ​രു​വ​രെ​യും സ്പേ​സ് എ​ക്സി​ന്‍റെ ഡ്രാ​ഗ​ൺ പേ​ട​ക​ത്തി​ലാ​യി​രി​ക്കും മ​ട​ക്കി​യെ​ത്തി​ക്കു​ക​യെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യു​ടെ മേ​ധാ​വി ബി​ൽ നെ​ൽ​സ​ൺ അ​റി​യി​ച്ചു.

ബോ​യിം​ഗ് ക​ന്പ​നി വി​ക​സി​പ്പി​ച്ച സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​ൽ മ​നു​ഷ്യ​നെ ക​യ​റ്റി​യ ആ​ദ്യ യാ​ത്ര​യി​ലാ​ണ് സു​നി​ത​യും വി​ൽ​മ​റും ജൂ​ൺ അ​ഞ്ചി​നു ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്. എ​ട്ടു ദി​വ​സ​ത്തെ ദൗ​ത്യ​മാ​ണ് ഉ​ദ്ദേ​ശി​ച്ച​തെ​ങ്കി​ലും സ്റ്റാ​ർ​ലൈ​ന​ർ പേ​ട​ക​ത്തി​നു ത​ക​രാ​റു​ണ്ടാ​യ​തോ​ടെ ഇ​രു​വ​രും സ്റ്റേ​ഷ​നി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

ബോ​യിം​ഗും നാ​സ​യും മാ​സ​ങ്ങ​ൾ പ​രി​ശ്ര​മി​ച്ചി​ട്ടും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നാ​യി​ട്ടി​ല്ല. ആ​ളി​ല്ലാ​തെ പേ​ട​ക​ത്തെ ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തി​ക്കാ​നാ​ണു തീ​രു​മാ​നം. സു​നി​ത​യെ​യും വി​ൽ​മ​റി​നെ​യും സ്പേ​സ് എ​ക്സ് ക​ന്പ​നി​യു​ടെ പേ​ട​ക​ത്തി​ൽ ഫെ​ബ്രു​വ​രി​യി​ലും മ​ട​ക്കി​യെ​ത്തി​ക്കും.

നാ​സ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി ബോ​യിം​ഗു​മാ​യും സ്പേ​സ് എ​ക്സു​മാ​യും ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. സ്പേ​സ് എ​ക്സ് ഒ​ന്പ​തു ത​വ​ണ മ​നു​ഷ്യ​നെ ബ​ഹി​രാ​കാ​ശ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്.

ഡാ​ള​സി​ൽ വാ​ഹ​നാ​പ​ക​ടം: നാ​ല് മ​ര​ണം.
ഡാ​ള​സ്: ഡാ​ള​സി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ൻ​സ്ഫീ​ൽ​ഡ്: ഡാ​ള​സി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ മാ​ൻ​സ്ഫീ​ൽ​ഡി​ലെ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ മാ​ൻ​സ്ഫീ​ൽ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​എം​എം​എ) ഓ​
ഹൂ​സ്റ്റ​ണി​ൽ സൗ​ജ​ന്യ ആ​രോ​ഗ്യ മേ​ള ശ​നി​യാ​ഴ്ച.
ഹൂ​സ്റ്റ​ൺ: ല​വ് ‌ടു ​ഷെ​യ​ർ ഫൗ​ണ്ടേ​ഷ​ൻ അ​മേ​രി​ക്ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ​നി​യാ​ഴ്ച (​സെ​പ്റ്റം​ബ​ർ 21) രാ​വി​ലെ എ‌​ട്ട് മു​ത​ൽ 12 വ​രെ സൗ​ജ​ന്യ
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ കാ​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ക​ലി​ഫോ​ർ​ണി​യ പ്രൊ​വി​ൻ​സ് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷം സാ​ൻ ഫ്രാ​ൻ​സി​സ്കോ ബേ ​ഏ​രി​യ​യി​ൽ സം​ഘ​ടി​പ
മ​ങ്ക​യു​ടെ വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു ‌.
ഫ്രീ​മൗ​ണ്ട്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്തേ​ൺ ക​ലി​ഫോ​ർ​ണി​യ​യു​ടെ(​മ​ങ്ക) 40ാം വാ​ർ​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ന​ട​ന്നു.