• Logo

Allied Publications

Australia & Oceania
നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി കമ്യൂ​ണി​റ്റി ക്ല​ബ് ഓ​ണാ​ഘോ​ഷം ​ഞാ​യ​റാ​ഴ്ച
Share
മെ​ൽ​ബ​ണ്‍: നോ​ർ​ത്ത്സൈ​ഡ് മ​ല​യാ​ളി ക​മ്യൂ​ണി​റ്റി ക്ല​ബി​ന്‍റെ (എ​ൻ​എം​സി​സി) ഓ​ണാ​ഘോ​ഷം "പൊ​ന്നോ​ണം 2024' ഞാ​യ​റാ​ഴ്ച(​ഓ​ഗ​സ്റ്റ് 25) എ​പ്പിം​ഗ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ വ​ച്ച് ആ​ഘോ​ഷി​ക്കു​ന്നു. രാ​വി​ലെ ഒ​ന്പ​തി​ന് എ​ൻ​എം​സി​സി കു​ടും​ബാ​ഗം​ങ്ങ​ൾ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഓ​ണ​പൂ​ക്ക​ളം ഒ​രു​ക്കി കൊ​ണ്ടാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

സോ​ള​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ബീ​റ്റ്സ് ഓ​ഫ് മെ​ൽ​ബ​ണ്‍ ടീ​മി​ന്‍റെ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും വ​ർ​ണ​ക്കു​ട​ക​ളു​ടെ​യും ക​ഥ​ക​ളി​യു​ടെ​യും പു​ലി​ക​ളി​യു​ടെ​യും അ​ക​ന്പ​ടി​യോ​ടെ ഘോ​ഷ​യാ​ത്ര​യാ​യി മാ​വേ​ലി ത​ന്പു​രാ​നെ വേ​ദി​യി​ലേ​ക്ക് ആ​ന​യി​ക്കും.

എ​ൻ​എം​സി​സി കു​ടും​ബാ​ഗ​വും മെ​ൽ​ബ​ണി​ലെ പ്ര​ക​ല്പ​സം​സ്കൃ​തി ഡാ​ൻ​സ് സ്കൂ​ളി​ലെ നൃ​ത്ത അ​ധ്യാ​പി​ക​യു​മാ​യ ശ്യാ​മ ശ​ശി​ധ​ര​ന്‍റെ കൊ​റി​യോ​ഗ്രാ​ഫി​യി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ എ​ൻ​എം​സി​സി മെ​ഗാ ഫാ​മി​ലി തി​രു​വാ​തി​ര’ അ​ര​ങ്ങേ​റും.

തു​ട​ർ​ന്ന് ഓ​ണ​പാ​ട്ടു​ക​ളും നൃ​ത്ത​ങ്ങ​ളും ബോ​ളി​വു​ഡ് ഡാ​ൻ​സു​ക​ളും ഉ​ൾ​പ്പെ​ടെ വ്യ​ത്യ​സ്ത​മാ​ർ​ന്ന വി​സ്മ​യ​കാ​ഴ്ച​ക​ളു​മാ​യി എ​ൻ​എം​സി​സി കു​ടും​ബ​ത്തി​ലെ നൂ​റോ​ളം ക​ലാ​കാ​ര​ന്മാ​ർ എ​പ്പിം​ഗ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ന്‍റെ വേ​ദി കീ​ഴ​ട​ക്കും. ജെ​എം ഓ​ഡി​യോ​സി​ലെ സൗ​ണ്ട് എ​ൻ​ജി​നി​യ​ർ ജിം ​മാ​ത​ണ്ട​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വേ​ദി​യി​ലെ ശ​ബ്ദ വെ​ളി​ച്ച നി​യ​ന്ത്ര​ണം ക​ലാ​പ​രി​പാ​ടി​ക​ൾ വ​ർ​ണാ​ഭ​മാ​ക്കും .

ഉ​ച്ച​യ്ക്ക് 12ന് ​പൊ​ന്നോ​ണം 2024 ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു കൂ​ട്ടും. കേ​ര​ള​ത്തി​ന്‍റെ ത​ന​തു ചി​ഭേ​ദ​ങ്ങ​ളു​മാ​യി 25 ഓ​ളം ക​റി​ക​ളും മ​ധു​ര​മൂ​റു​ന്ന പാ​യ​സ​ങ്ങ​ളു​മാ​യി ഓ​ണ​സ​ദ്യ ഒ​രു​ക്കു​ന്ന​ത് സി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള റെ​ഡ്ചി​ല്ലീ​സാ​ണ്.

ഡി​ജി​യോ​ട്രി​ക്സി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ ഡെ​ന്നി തോ​മ​സി​ന്‍റെ​യും ടീ​മി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ മാ​വേ​ലി​യോ​ടും ഓ​ണ​പൂ​ക്ക​ള​ത്തോ​ടും ഒ​പ്പം ഫോ​ട്ടോ​യെ​ടു​ത്ത് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ ഇ​ൻ​സ്റ്റ​ന്‍റ് പോ​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഓ​ണ​സ​ദ്യ​യ്ക്കു​ശേ​ഷം വ​ടം​വ​ലി മ​ത്സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. പ്രൈം​ലെ​ൻ​ഡ് (ടി​ജൊ ജോ​സ​ഫ്), യൂ​ണി​വേ​ഴ്സ​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് (ഗൗ​തം ഗാ​ർ​ഗ്), സെ​ഹി​യോ​ൻ ടൂ​ർ​സ് ആ​ന്‍റ് ട്രാ​വ​ൽ​സ് (സി​ജൊ എ​ബ്ര​ഹം) എ​ന്നി​വ​രാ​ണ് "പൊ​ന്നോ​ണം 2024' സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

ബാ​ബു വ​ർ​ക്കി, ജോ​ണ്‍​സ​ണ്‍ ജോ​സ​ഫ്, സ​ഞ്ജു ജോ​ണ്‍, സു​നി​ൽ ഭാ​സ്ക​ര​ൻ, സ​ജി ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 20 അം​ഗ ക​മ്മി​റ്റി ഓ​ണാ​ഘോ​ഷ​ങ്ങ​ൾ മ​നോ​ഹ​ര​മാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ചു​കൊ​ണ്ടി​ക്കു​ന്നു.

സിയന്നയിൽ കേരള കാത്തോലിക്കാ അസോസിയേഷനു ഇനി പുതിയ ഇടവക.
സി​യ​ന്ന: ഇ​റ്റ​ലി​യി​ലെ സി​യ​ന്ന കേ​ര​ള കാ​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​നു ഇ​നി പു​തി​യ ഇ​ട​വ​ക.
ന്യൂ​സി​ല​ൻ​ഡ് എ​ഡ്യു​ക്കേ​ഷ​ൻ ഫെ​യ​ർ 29ന് ​കൊ​ച്ചി​യി​ൽ.
ക​ണ്ണൂ​ർ: ന്യൂ​സി​ല​ൻ​ഡ് സ​ർ​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക വി​ദ്യാ​ഭ്യാ​സ ഏ​ജ​ൻ​സി​യാ​യ എ​ഡ്യു​ക്കേ​ഷ​ൻ ന്യൂ​സി​ലാ​ൻ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ സാ​ന്‍റാ മോ​
ഓ​സ്ട്രേ​ലി​യ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നേ​രി​ട്ടു പ്രവേ​ശ​ന​മൊ​രു​ക്കി ഗ്ലോ​ബ​ൽ എ​ഡ്യുക്കേ​ഷ​ൻ.
കൊ​​​ച്ചി: എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ൽ ലോ​​​ക​​റാ​​​ങ്കിം​​​ഗി​​​ൽ 37ാം സ്ഥാ​​​ന​​​ത്തും ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഒ​​​ന
വെ​ല്ലിം​ഗ്ട​ൺ സീ​റോമ​ല​ബാ​ർ മി​ഷ​നി​ൽ തി​രു​നാ​ൾ.
വെ​​ല്ലിം​​ഗ്ട​​ൺ: ന്യൂ​​സി​​ല​​ൻ​​ഡി​​ലെ വെ​​ല്ലിം​​ഗ്ട​​ൺ സീ​​റോ​മ​​ല​​ബാ​​ർ മി​​ഷ​​ന്‍റെ മ​​ധ്യ​​സ്ഥ​​യാ​​യ പ​​രി​​ശു​​ദ്ധ ക​​ന്യ​​കാ​മ​​റി​​യ​​ത്ത
വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​നിൽ തി​രു​നാ​ൾ 27ന്.
വെ​ല്ലിംഗ്​ട​ൺ: വെ​ല്ലിംഗ്​ട​ൺ സീ​റോ​മ​ല​ബാ​ർ മി​ഷ​ന്‍റെ മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​ക മ​റി​യ​ത്തി​ന്‍റെ തി​രു​നാ​ൾ ഈ ​മാ​സം 27ന് ​ഐ​ല​ന്‍റ് ബേ​യ