• Logo

Allied Publications

Europe
ജര്‍മൻ നഗരത്തിൽ ആഘോഷ പരിപാടിക്കിടെ കത്തിയാക്രമണം; മൂന്നു മരണം
Share
ബര്‍ലിന്‍: ജര്‍മനിയിലെ നഗരത്തിൽ ആഘോഷ പരിപാടിക്കിടെയുണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പേര്‍ മരിച്ചു. പടിഞ്ഞാറന്‍ സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ് ഫാളിയയിലെ സോളിംഗന്‍ നഗരത്തില്‍ വെള്ളിയാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.

ആക്രമണത്തില്‍ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് മരണമടയുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, അവരില്‍ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ടെന്ന് ഡ്യൂസല്‍ഡോര്‍ഫിലെ പോലീസ് അറിയിച്ചു.

പ്രാദേശിക ആഘോഷ പരിപാടി നടക്കുന്നതിനിടെ അജ്ഞാതൻ ആക്രമണം നടത്തുകയായിരുന്നു. നഗരം രൂപീകരിച്ചിട്ട് 640 വര്‍ഷം തികഞ്ഞതിന്‍റെ ആഘോഷപരിപാടികള്‍ക്കിടെയായിരുന്നു സംഭവം. കത്തിയാക്രമണം നടത്തി ഭീതി പരത്തിയശേഷം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. മേഖലയില്‍ നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു.

ഒമ്പത് പേരുടെ ജീവന്‍ രക്ഷിക്കാന്‍ പാരാമെഡിക്കുകള്‍ പോരാടുകയാണെന്ന് സഹ സംഘാടകരിലൊരാള്‍ പറഞ്ഞു. അക്രമത്തിന്‍റെ നിഴലില്‍ ഉത്സവം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. നഗരമധ്യത്തിലുള്ള ഫ്രോന്‍ഹോഫ് എന്ന മാര്‍ക്കറ്റില്‍ ലൈവ് മ്യൂസിക്കിനായി ഒരു വേദി ഒരുക്കിയാണ് സംഭവം.

പോലീസ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും അക്രമിയെ കണ്ടെത്താനുള്ള ഉത്തരവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കറുത്ത വസ്ത്രമണിഞ്ഞാണ് അക്രമി എത്തിയതെന്നും പോലീസ് പറയുന്നു.

ഞെട്ടിപ്പിക്കുന്ന രാത്രിയാണ് കടന്നുപോയതെന്ന് സോളിംഗന്‍ മേയര്‍ ടിം കുര്‍സ്ബാഹ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും മേയര്‍ പറഞ്ഞു.

1,60,000 ജനങ്ങള്‍ താമസിക്കുന്ന നഗരമാണ് സോളിംഗന്‍. ജര്‍മ്മനിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍~വെസ്ററ്ഫാലിയയിലെ വലിയ നഗരങ്ങളായ കൊളോണിനും ഡ്യൂസല്‍ഡോര്‍ഫിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഈ വര്‍ഷം മേയില്‍ ജര്‍മനിയിലെ മാന്‍ഹൈം നഗരത്തില്‍ അജ്ഞാതനായ അക്രമി നടത്തിയ കത്തിയാക്രമണത്തില്‍ പൊലീസുകാരനുള്‍പ്പെടെ നിരവധിയാളുകള്‍ക്ക് പരിക്കേറ്റിരുന്നു. തീവ്രവലതു പക്ഷ പരിപാടിക്കിടെയായിരുന്നു അന്നത്തെ അക്രമത്തിനു പിന്നില്‍.

ന്യൂ​കാ​സി​ലി​ൽ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ ഞാ‌‍​യ​റാ​ഴ്ച സ​മാ​പി​ക്കും; ഇ​ന്ന് പൂ​ർ​വി​ക സ്മ​ര​ണ.
ന്യൂ​കാ​സി​ൽ: ന്യൂകാ​സി​ൽ ഔ​ർ ലേ​ഡി ക്യൂ​ൻ ഓ​ഫ് ദ റോ​സ​റി മി​ഷ​നി​ൽ ഒ​രാ​ഴ്ച​യാ​യി ന​ട​ന്നു വ​രു​ന്ന പ​രി​ശു​ദ്ധ ജ​പ​മാ​ല രാ​ജ്ഞി​യു​ടെ തി​രു​നാ​ൾ നാ
ജ​റു​സ​ലേ​മി​ല്‍ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ന്‍ "വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം' ന​വ​മാ​ധ്യ​മ കൂ​ട്ടാ​യ്മ.
ജ​റു​സ​ലേം: ജ​റു​സ​ലേ​മി​ല്‍ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും വേ​ണ്ടി രൂ​പം​കൊ​ണ്ട വോ​യ്‌​സ് ഓ​ഫ് ജ​റു​സ​ലേം എ​ന
ഡ​ബ്ലി​നി​ൽ നൈ​റ്റ് വി​ജി​ൽ ശ​നി​യാ​ഴ്ച.
ഡ​ബ്ലി​ൻ: സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ന്‍റെ ആ​ഭി​മി​ഖ്യ​ത്തി​ൽ ഡ​ബ്ലി​നി​ൽ ശ​നി​യാ​ഴ്ച നൈ​റ്റ് വി​ജി​ൽ ശു​ശ്രൂ​ഷ ന​ട​ക്കും.
അ​യ​ർ​ല​ൻ​ഡി​ൽ എ​ൻ​എം​ബി​ഐ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച സോ​മി തോ​മ​സി​നെ അ​നു​മോ​ദി​ച്ചു.
ഡ​ബ്ലി​ൻ: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വ​ല വി​ജ​യം നേ​ടി​യ മ​ല​യാ​ളി​യാ​യ സോ​മി തോ​മ​സി​നെ അ​നു​
ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ പ​ണ​പ്പെ​രു​പ്പം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ് മൂ​ന്ന് വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.